അച്ഛനാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍; പാസ്ത, ചോറ്, വൈറ്റ് ബ്രെഡ് ഇവയുടെ അളവ് കുറച്ച് മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുണമെന്നാണ് ഗേവഷകര്‍ നിര്‍ദ്ദേശിക്കുന്നത്
അച്ഛന്‍ ആകാനുള്ള തയ്യാറെടുപ്പില്‍ ആണോ നിങ്ങള്‍? ആരോഗ്യമുള്ള കുഞ്ഞു ജനിക്കണം എങ്കില്‍ ദിവസവും പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, ഇറച്ചി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കും. ഗര്‍ഭം ധരിക്കുന്നതിനു മുന്‍പ് സ്ത്രീ കഴിക്കുന്ന ഭക്ഷണം കുഞ്ഞിനെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ പുരുഷന്റെ ഭക്ഷണവും ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ സ്വാധീനിക്കും എന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയത്. അച്ഛന്‍ കഴിക്കുന്ന കുറഞ്ഞ അന്നജവും കൂടുതല്‍ മാംസ്യവും അടങ്ങിയ ഭക്ഷണം, ജനന സമയത്തു ആരോഗ്യത്തോടെ ഇരിക്കാന്‍ കുഞ്ഞുങ്ങളെ സഹായിക്കും എന്ന് യു എസിലെ ഓഹിയോ ആസ്ഥാനമായുളള സിന്‍സിനാറ്റി സര്‍വകലാശാലയിലെ ഗവേഷകരാണ് കണ്ടെത്തിയത്. പഴ ഈച്ചകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മനുഷ്യന്റെ ജീനുകളുമായി പഴ ഈച്ചകളുടെ ജീനുകള്‍ക്ക് 60 ശതമാനം സാമ്യം ഉള്ളതുകൊണ്ടാണ് പഠനത്തിനായി പഴ ഈച്ചകളെ തിരഞ്ഞെടുത്തത്. അന്നജം കൂടിയതും മാംസ്യം കുറഞ്ഞതുമായ ഭക്ഷണമാണ് അച്ഛന്‍ കഴിച്ചതെങ്കില്‍ ശിശുക്കള്‍ ജീവനോടെ ഇരിക്കാന്‍ സാധ്യത കുറവാണെന്ന് കണ്ടു. ഭക്ഷണത്തില്‍ മാറ്റം വരുത്തിയ ശേഷം ആണ്‍ ഈച്ചകളെ പെണ്‍ ഈച്ചകളുമായി ഇണ ചേര്‍ത്തു.
അച്ഛനാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാര്‍; പാസ്ത, ചോറ്, വൈറ്റ് ബ്രെഡ് ഇവയുടെ അളവ് കുറച്ച് മത്സ്യം, ഇറച്ചി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുണമെന്നാണ് ഗേവഷകര്‍ നിര്‍ദ്ദേശിക്കുന്നത്. മധുര പലഹാരങ്ങള്‍, കേക്കുകള്‍, ബിസ്‌കറ്റുകള്‍ ഇവ ഒഴിവാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ‘മിക്ക ജീവിവര്‍ഗങ്ങളിലും അമ്മമാര്‍ വളരെയധികം കരുതല്‍ ഉള്ളവരാണ് അമ്മ കഴിക്കുന്ന ഭക്ഷണം കുഞ്ഞിനെ ബാധിക്കും എന്ന് നമുക്കറിയാം. എന്നാല്‍ പിതാവ് കഴിക്കുന്ന ഭക്ഷണം കുഞ്ഞിനെ ബാധിക്കുന്നു എന്നത് തികച്ചും ആശ്ചര്യ ജനകമായ അറിവ് ആയിരുന്നു.’ ഗവേഷകനായ മൈക്കല്‍ പോളക് പറയുന്നു. കുട്ടിയുടെ ആരോഗ്യത്തില്‍ പുരുഷനുള്ള സ്വാധീനത്തെ പറ്റി ഗവേഷകര്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തുന്ന സമയത്താണ് ഈ പഠനവും പുറത്തു വരുന്നത്. ജീനുമായി കോഡ് ചെയ്യപ്പെടാത്ത അതായത് എപി ജനറ്റിക്സില്‍ പെടാത്ത ഘടകങ്ങളാണിവ.
പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളും, അതായത് വിഷ പദാര്‍ത്ഥങ്ങളുടെ (TOXINS) സമ്പര്‍ക്കം പുരുഷ ബീജത്തിലൂടെ ഗര്‍ഭസ്ഥ ശിശുവിലേക്കെത്തുന്നുണ്ടോ എന്നതും ഇതിലുള്‍പ്പെടും. പരീക്ഷണ കാലത്ത് പെണ്ണീച്ചകള്‍ക്ക് ഒരേ ഭക്ഷണം നല്‍കിയപ്പോള്‍ ആണീച്ചകള്‍ക്ക് യീസ്റ്റും പഞ്ചസാരയും ഉള്‍പ്പെടെ വ്യത്യസ്ത ഭക്ഷണങ്ങള്‍ ആണ് നല്‍കിയത്. പതിനേഴു ദിവസത്തെ കണിശമായ ഡയറ്റിനു ശേഷം ആണീച്ചകളെ രണ്ട് പെണ്ണീച്ചകളുമായി ഇണ ചേര്‍ത്തു. ഉയര്‍ന്ന തോതില്‍ പ്രോടീനും കുറഞ്ഞ തോതില്‍ അന്നജവും അടങ്ങിയ ഭക്ഷണം ആണ് അച്ഛന്‍ കഴിച്ചതെങ്കില്‍ ഭ്രുണം ആരോഗ്യത്തോടെ ആയിരിക്കും എന്ന് കണ്ടു. പ്രൊ സീഡിങ്‌സ് ഓഫ് റോയല്‍ സൊസൈറ്റി ബി എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.