UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പാസ്സീവ് സ്മോക്കിങ് കൂടുതല്‍ അപകടകരം ഗര്‍ഭിണികള്‍ക്ക്

അര്‍മേനിയ, ഇന്തോനേഷ്യ, ജോര്‍ദാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ പകുതിയിലേറെ പേരും ഇത്തരത്തില്‍ പുകവലിയുടെ ദൂഷ്യവശം അനുഭവിക്കുന്നു

                       

വികസ്വര രാജ്യങ്ങളിലെ ഗര്‍ഭിണികളില്‍ പകുതിയിലേറെ പേരും പാസ്സീവ് സ്മോക്കിങ്ങിനു വിധേയരാണ്. പാകിസ്ഥാനില്‍ 17,000 പ്രസവങ്ങളില്‍ ചാപിള്ളകള്‍ ജനിക്കാനുള്ള കാരണമായി വിദഗ്ധസംഘം ഇതിനെ വിലയിരുത്തുന്നു. ചാപിള്ളയുടെ ജനനം, ഭാരം കുറഞ്ഞ കുട്ടികളുടെ ജനനം, ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ എന്നിങ്ങനെ പാസ്സീവ് സ്‌മോക്കിങിന്റെ ദൂഷ്യഫലം നിരവധിയാണ്. യുകെ-യിലെ ഒരു സര്‍വകലാശാലയിലെ ഗവേഷകര്‍ 2008-നും 2013-നും ഇടയിലായി 30 ലോകരാജ്യങ്ങളിലുണ്ടായ സ്ഥിതിഗതികള്‍ പഠനത്തിന് വിധേയമാക്കി.

അര്‍മേനിയ, ഇന്തോനേഷ്യ, ജോര്‍ദാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ ഗര്‍ഭിണികളാകുന്ന സ്ത്രീകളില്‍ പകുതിയിലേറെ പേരും ഇത്തരത്തില്‍ പുകവലിയുടെ ദൂഷ്യവശം അനുഭവിക്കുന്നു. ബിഎംജെ ടുബാക്കോ കണ്ട്രോള്‍ (BMJ Tobacco Control) മാസികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ഒരു വര്‍ഷം പിറക്കുന്ന 10,000 ചാപിള്ളകള്‍ എങ്കിലും പാസ്സീവ് സ്‌മോക്കിങ്ങിന്റെ ഇരകളാണ്! പ്രതിവര്‍ഷ കണക്കുകളാണിവ.

പുകവലിക്കാരായ സ്ത്രീകള്‍ തങ്ങളുടെ ഗര്‍ഭകാലത്തും ഈ ശീലം തുടരുന്നത് അപകടമാണ്. എന്നാല്‍ പാകിസ്ഥാനില്‍ 1% കേസുകളില്‍ മാത്രമാണ് ഇത്തരത്തിലുള്ളത്. അതേസമയം പാസ്സീവ് സ്മോക്കിങ് അപകടങ്ങള്‍ 7% ആണ്. ഭൂരിഭാഗവും വീട്ടില്‍ തന്നെ സംഭവിക്കുന്നത്. പഠനം നടന്ന 30 രാജ്യങ്ങളില്‍ 4 ഇടത്താണ് വീട്ടിനുള്ളില്‍ പതിയിരിക്കുന്ന പുകവലി പ്രശ്‌നങ്ങള്‍ ദോഷം ചെയുന്നത്. പുരുഷന്മാരാണ് അധികവും ‘പ്രശ്‌നക്കാര്‍’.

ഈ വിഷയത്തെ ദേശീയ തലങ്ങളില്‍ അവതരിപ്പിച്ച ആദ്യത്തെ പഠനമാണ് 30 രാജ്യങ്ങളിലായി നടന്നത്. ഗര്‍ഭകാല ആരോഗ്യം തുടങ്ങി ശിശുക്കളുടെ ആരോഗ്യത്തെ വരെ ഒരേപോലെ ബാധിക്കുന്ന പ്രതിസന്ധിയാണിത്. ആധികാരികമായ സര്‍വ്വേ ആണിതെങ്കിലും കൂടുതല്‍ ആഴത്തിലുള്ളതല്ല. അത്തരം പഠനങ്ങള്‍ ഈ വിഷയത്തില്‍ നടത്തിവരാനും ഗവേഷകര്‍ തീരുമാനിച്ചിട്ടുണ്ട്

Share on

മറ്റുവാര്‍ത്തകള്‍