ഫുട്‌ബോള്‍ ടീമിലെ മെയ്വഴക്കമുള്ള ഗോളിയാകാനും സൂപ്പര്‍ ഷോട്ടുകളിലൂടെ വിസ്മയിപ്പിക്കുന്ന ബാഡ്മിന്റണ്‍ താരമാകാനും വഴി ഒന്നേയുള്ളു, പരിശീലനം. ആ പരിശീലനത്തിനുമുണ്ട് പല വഴികള്‍. ചീര കഴിക്കുന്നത് മുതല്‍ അന്തരീക്ഷത്തില്‍ നാണയം എറിഞ്ഞു പിടിക്കുന്നത് വരെ. ശരീരവഴക്കത്തിന് ഏഴ് വഴികള്‍ ഇതാ..
ഒരു കളി തെരഞ്ഞെടുക്കുക, കളിക്കുക, പരിശീലിക്കുക
ഇഷ്ടമുള്ള ആ കായിക ഇനം മുടങ്ങാതെ അഭ്യസിക്കുന്നതാണ് ആദ്യത്തെ വഴി. വിജയം കൊയ്യുക മാത്രമല്ല കായിക ഇനങ്ങള്‍ ഉപകരിക്കുന്നത്. ഒരു മികച്ച അഭ്യാസിയാകാനും ഇത് സഹായിക്കും. ശരീരം വഴങ്ങും. ബലമുണ്ടാകും. പരിശീലനം നിങ്ങളെ ആ കളിയോടും അടുപ്പിക്കും. ഉറച്ചുപേശികളും കരുത്തുമായി പുത്തന്‍ അടവുകള്‍ പയറ്റും. കളിയില്‍ നിങ്ങളുടേതായ രീതികള്‍ അവലംബിക്കാനാകും. മുടങ്ങാതെ പരിശീലിക്കുക.
വിശ്രമനേരം
സമ്മര്‍ദ്ദത്തില്‍ കളിക്കരുത്. മാനസികമായ ബുദ്ധിമുട്ടുകള്‍ പരിശീലനത്തെയും ബാധിക്കും. പേശികള്‍ വഴങ്ങാതെ വരും. കൃത്യമായ ഇടവേളകളെടുത്ത് ഉന്മേഷഭരിതരാകുക എന്നതാണ് വേണ്ടത്. ശ്വസനത്തിന്റെ ഗതി നിയന്ത്രിക്കാനും ഇത് അത്യാവശ്യമാണ്. മെഡിറ്റേഷന്‍ ശീലിക്കുന്നവര്‍ക്ക് ഇത്തരം സമ്മര്‍ദങ്ങളെ മറികടക്കാനാകും>
ചീരയും മുട്ടയും കഴിക്കുക
ആംസ്റ്റര്‍ഡാം, ലെയ്ഡന്‍ സര്‍വകലാശാലകളിലെ ഗവേഷകരുടെ നിഗമനങ്ങളാണിത്. ചീരയിലും മുട്ടയിലും ധാരാളമായി അടങ്ങിയിരിക്കുന്ന ടൈറോസിന്‍ (tyrosine) ശരീരവഴക്കത്തിന് മികച്ചതാണത്രേ.
വീഡിയോ ഗെയിമുകള്‍ കളിക്കുക
നിങ്ങളുടെ പ്രതികരണവേഗത വര്‍ധിക്കാന്‍ വീഡിയോ ഗെയിം സഹായിക്കും. കുറഞ്ഞ സമയത്തില്‍ കൃത്യമായ തെരഞ്ഞെടുപ്പുകള്‍ നടത്താനാകും.
‘ചില്ലറ’ സഹായങ്ങള്‍
കയ്യിലിരിക്കുന്ന നാണയങ്ങള്‍ക്ക് നിങ്ങളുടെ മെയ്‌വഴക്കത്തെ സഹായിക്കാനാകും. കൈവിരല്‍ മുഖത്തിന് ആമുഖമായി പിടിച്ച് കൈമടങ്ങാതെ നാണയം അന്തരീക്ഷത്തിലേക്ക് എറിയുക. തിരികെ വരുന്ന നാണയം അതേകൈയ്യില്‍ പിടിക്കാന്‍ ശ്രമിക്കുക. എളുപ്പമാക്കുന്ന മുറയ്ക്ക് വേഗതയും നാണയത്തിന്റെ എണ്ണവും കൂട്ടാം.
ടെന്നീസ് ബോള്‍ സഹായിക്കും
ചെലവ് കുറഞ്ഞതും ഏറ്റവും ഉപകാരപ്രദമായതുമായ അഭ്യാസമുറയാണിത്. പ്രതലത്തില്‍ ശക്തിയില്‍ ബോള്‍ എറിഞ്ഞു തിരികെ അത് കൈക്കുള്ളില്‍ ഒതുക്കുക എന്നതാണ് വഴി.
നന്നായി ഉറങ്ങണം
പരിശീലനത്തിനിടയില്‍ ഉറങ്ങാനുള്ള സമയം കൈവിട്ടുപോകരുത്. ഉറക്കക്കുറവ് ശരീരത്തെ വിപരീതമായി ബാധിക്കും. എട്ട് മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമായും ശീലിക്കണം.