UPDATES

വായിച്ചോ‌

കഞ്ചാവ് ചേര്‍ത്ത ചോക്കലേറ്റ് വില്‍ക്കാനും ‍സോഷ്യല്‍ മീഡിയ: ഒരാള്‍ അറസ്റ്റില്‍

500 രൂപ മുതല്‍ 1800 രൂപ വരെയാണ് 10 ചോക്കലേറ്റുകള്‍ അടങ്ങിയ ബോക്‌സുകളുടെ വില

                       

കഞ്ചാവ് ചേര്‍ത്ത ചോക്കലേറ്റ് സാമൂഹികമാധ്യമങ്ങളിലൂടെ കച്ചവടം നടത്തിയ ഹൈദരാബാദുകാരനായ ഒരു ഡോക്ടര്‍ പിടിയിലായി. 35-കാരനായ മൊഹദ് സുജാദ് അലിഖാനെന്ന ന്യൂറോളജിസ്റ്റാണ് ഹോം മെയ്ഡ് കഞ്ചാവ് ചോക്കലേറ്റ് ഉണ്ടാക്കി കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി അലിഖാന്‍ ഇന്‍സ്റ്റഗ്രാം വഴി കഞ്ചാവ് ചോക്കലേറ്റ് വില്‍പന നടത്തി വരുകയായിരുന്നു. Weediblse എന്ന പേരിലാണ് അലിഖാന്‍ ഇടപാട് നടത്തിയിരുന്നത്.

വളരെ ആകര്‍ഷണീയമായ പാക്കിംഗിലുള്ള ഈ ചോക്കലേറ്റുകള്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കള്‍ക്കിടയില്‍ വളരെ പ്രസിദ്ധമാണ്. കഞ്ചാവിന്റെ അളവനുസരിച്ച് ഈ ചോക്കലേറ്റുകള്‍ക്ക് പ്രത്യേകം പേരുകളുമുണ്ട്. X, XX, XXX, 4X, 5X, 6X ഇങ്ങനെ സിംഗിള്‍ എക്‌സ് തുടങ്ങി സിക്‌സ് എക്‌സ് വരെയാണ് ഇവയുടെ പേര്. ലഹരി തോത് കൂടുന്നതനുസരിച്ച് എക്‌സിന്റെ പുറകിലുള്ള സംഖ്യകളും കൂടും. 500 രൂപ മുതല്‍ 1800 രൂപ വരെയാണ് 10 ചോക്കലേറ്റുകള്‍ അടങ്ങിയ ബോക്‌സുകളുടെ വില.

ഏകദേശം 40,000 രൂപ മുതല്‍ 60,000 രൂപ വരെ കച്ചവടമാണ് ഒരുമാസം അലിഖാന്‍ നടത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റല്‍ പാഴ്‌സലായോ കൊറിയര്‍ വഴിയോ എത്തിക്കുന്ന ചോക്കലേറ്റുകളുടെ പണമിടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/T34w7F

Share on

മറ്റുവാര്‍ത്തകള്‍