‘ഭാസ്‌കര്‍ ദ റാസ്‌കല്‍’ എന്ന ചിത്രത്തിലെ ഐ ലവ് യൂ മമ്മി എന്ന പാട്ടിന് പുതിയ റിക്കോഡ്. യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോര്‍ഡാണ് ഐ ലവ് യൂ മമ്മി നേടിയിരിക്കുന്നത്. 2 കോടിയിലധികം ആളുകളാണ് ഈ പാട്ട് കണ്ടിരിക്കുന്നത്.
സിനിമ റിലീസായ അന്നുമുതല്‍ ഈ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമതായിരുന്നു. ദീപക് ദേവ് സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ റഫീഖ് അഹമ്മദാണ് എഴുതിയിരിക്കുന്നത്. ദേവിക ദീപക് ദേവും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
നയന്‍താരയും മമ്മൂട്ടിയും നായിക നായകന്മാരായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധിഖാണ്.