ശ്രീലങ്കയെ ഇന്നിംഗിസിന് തകര്‍ത്ത് രണ്ടാം ടെസ്റ്റ് വിജയവും പരമ്പര നേട്ടവും സ്വന്തമാക്കിയ ടീം ഇന്ത്യക്ക് ഒരു വലിയ തിരിച്ചടി. മൂന്നാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ കൂട്ടത്തില്‍ രവീന്ദ്ര ജഡേജ ഉണ്ടാകില്ല. അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിന്റെ പേരില്‍ ജഡേജയെ ഐസിസി ഒരു മത്സരത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. രണ്ടാം ടെസ്റ്റിലെ ഹീറോയായിരുന്നു ജഡേജ. ഏഴു വിക്കറ്റും 70 റണ്‍സും ജഡേജ നേടിയിരുന്നു.
രണ്ടാം ടെസ്റ്റിനിടയില്‍ ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയ്‌ക്കെതിരെയായിരുന്നു ജഡേജയുടെ അപകടകരമായ പന്തേറ്. ഐസിസിയുടെ ആര്‍ട്ടിക്കിള്‍ 2.2.8 നിയമാവലി പ്രകാരമാണ് ജഡേജ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരിക്കുന്നത്. മാച്ച് ഫീസിന്റെ 50 ശതമാനം ജഡേജ പിഴയായും അടയ്ക്കണം.