UPDATES

ഇന്ത്യ

അനധികൃത കടന്നുകയറ്റക്കാർ രാജ്യത്തെ യുവാക്കളുടെ തൊഴിൽ തട്ടിയെടുത്തെന്ന് അമിത് ഷാ

“40 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തിയപ്പോൾ രാഹുൽ ബാബയും സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും തൃണമൂൽ കോൺഗ്രസ്സും എതിർപ്പുമായി രംഗത്തെത്തി”

                       

രാജ്യത്തേക്ക് അനധികൃതമായി കടന്നുകയറിയവർ ഇന്ത്യൻ യുവാക്കൾക്ക് ലഭിക്കേണ്ട തൊഴിലുകൾ തട്ടിയെടുക്കുകയാണെന്ന് ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. മധ്യപ്രദേശിലെ ശിവപുരിയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പും വിജയിച്ചാൽ ‘നുഴഞ്ഞു കയറ്റക്കാർ’ ഓരോരുത്തരെയും രാജ്യത്തു നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരെ പുറത്താക്കാൻ ശ്രമിക്കുമ്പോൾ രാഹുൽ ഗാന്ധി അതിനെ എതിർക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു. 40 ലക്ഷത്തോളം കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് കോൺഗ്രസ്സ് പകൽസ്വപ്നം കാണേണ്ടെന്നും അമിത് ഷാ പറഞ്ഞു.

“40 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് കണ്ടെത്തിയപ്പോൾ രാഹുൽ ബാബയും സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും തൃണമൂൽ കോൺഗ്രസ്സും എതിർപ്പുമായി രംഗത്തെത്തി” -അമിത് ഷാ പറഞ്ഞു.

രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ അയൽരാജ്യങ്ങളിൽ നിന്ന് അനധികൃത കുടിയേറ്റം നടക്കുന്നത് തെരഞ്ഞെടുപ്പ് അജണ്ടയാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നിവിടങ്ങളിൽ അടുത്ത രണ്ട് മാസങ്ങളിലായി അസംബ്ലി തെരഞ്ഞെടുപ്പുകൾ നടക്കുകയാണ്.

Share on

മറ്റുവാര്‍ത്തകള്‍