UPDATES

വായിച്ചോ‌

നഴ്‌സുമാര്‍ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നില്ല; നല്‍കിയതില്‍ അഞ്ചിലൊന്ന് നിഷ്‌ക്രിയ ആസ്തി

2018 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം പൊതുമേഖല ബാങ്കുകള്‍ അനുവദിച്ച വിദ്യാഭ്യാസ വായ്പകളില്‍ നിഷ്ക്രിയ ആസ്തി 21.28 ശതമാനം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ്.

                       

ഇന്ത്യന്‍ നഴ്‌സുമാര്‍ പഠനകാലത്ത് എടുത്ത ലോണുകള്‍ തിരിച്ചടയ്ക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലോണുകളില്‍ അഞ്ചിലൊന്ന് നിഷ്‌ക്രിയ ആസ്തിയായി മാറിയതായി ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റ് വിദ്യാഭ്യാസ മേഖലകളില്‍ – എഞ്ചിനിയറിംഗ്, മെഡിസിന്‍, എംബിഎ തുടങ്ങി മറ്റ് വിദ്യാഭ്യാസ മേഖലകളിലെ എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റ്) നിരക്കിനേക്കാള്‍ കൂടുതലാണ് നഴ്‌സിംഗ് പഠന മേഖലയിലേതെന്ന് കണക്കുകള്‍ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2018 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം പൊതുമേഖല ബാങ്കുകള്‍ അനുവദിച്ച വിദ്യാഭ്യാസ വായ്പകളില്‍ നിഷ്ക്രിയ ആസ്തി 21.28 ശതമാനം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കാണ്. എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 9.76 ശതമാനം, മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് 6.06 ശതമാനം, എംബിഎ കോഴ്‌സുകള്‍ക്ക് 5.59 ശതമാനം എന്നിങ്ങനെയാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.

പൊതുമേഖല ബാങ്കുകളുടെ മൊത്തം വിദ്യഭ്യാസ വായ്പ എന്‍പിഎ 8.97 ശതമാനമായി ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് ഇത് 7.29 ശതമാനമായിരുന്നു. നഴ്‌സിംഗ് മേഖലയിലെ ഈ ഉയര്‍ന്ന എന്‍പിഎ നിരക്ക് വിദ്യാഭ്യാസ വായ്പകള്‍ കിട്ടാന്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ടുണ്ടാക്കാന്‍ ഇടയുണ്ട്. നഴ്‌സിംഗ് കോഴ്‌സിന് ചേരുന്ന വിദേശത്തേയ്ക്ക് പോകാന്‍ താല്‍പര്യപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ വിദേശത്തെത്തുന്ന പലര്‍ക്കും തൊഴില്‍ കണ്ടെത്താനാകാതെ തിരിച്ചുപോരേണ്ടി വരുന്നു. ഇന്ത്യയില്‍ കുറഞ്ഞ പണത്തിന് ജോലി ചെയ്യേണ്ടി വരുന്നു. ഇത് ലോണ്‍ തിരിച്ചടക്കാന്‍ ഇവരെ അപര്യാപ്തരാക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/ZxfL4R

Related news


Share on

മറ്റുവാര്‍ത്തകള്‍