UPDATES

ഓട്ടോമൊബൈല്‍

മാരുതിക്ക് ചരിത്രനേട്ടം: ഇനി ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കാർ ബ്രാൻഡുകളിലൊന്ന്

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കാർ ബ്രാന്‍ഡുകളിലൊന്ന് എന്ന ബഹുമതിക്ക് മാരുതി അർഹത നേടി.

                       

ലോകത്തിലെ ഏറ്റവും മൂല്യമുള്ള കാർ ബ്രാന്‍ഡുകളിലൊന്ന് എന്ന ബഹുമതിക്ക് മാരുതി അർഹത നേടി. പത്ത് കാർ ബ്രാൻഡുകളുടെ പട്ടികയിൽ ഒമ്പതാമതാണ് മാരുതിയുടെ സ്ഥാനം.

ഒന്നാം സ്ഥാനത്തെത്തിയത് ടൊയോട്ടയാണ്. 29,987 ബില്യൺ ഡോളറാണ് ഈ ബ്രാൻഡിന്റെ മൂല്യം. മെഴ്സിഡിസ് ബെൻസ് രണ്ടാം സ്ഥാനത്ത് വരുന്നു. മൂല്യം, 25,684 ബില്യൺ ഡോളർ. ബിഎംഡബ്ല്യു മൂന്നാമതും ഫോർഡ് നാലാമതും ഹോണ്ട അഞ്ചാമതുമായി ഇടം പിടിച്ചിരിക്കുന്നു. നിസ്സാൻ, ഓഡി, ടെസ്‌ല, മാരുതി, ഫോക്സ്‌വാഗൺ എന്നീ കാർനിർമാതാക്കളാണ് ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത്

മാരുതിക്ക് കണക്കാക്കപ്പെട്ട മൂല്യം 6375 ബില്യണ്‍ ഡോളറാണ്. ഈ പട്ടികയിൽ കയറിയ ഏക ഇന്ത്യൻ കമ്പനിയാണ് മാരുതി. ഇന്ത്യൻ കമ്പനിയാണെങ്കിലും ഭൂരിഭാഗം കാറുകളുടെ സാങ്കേതികത സുസൂക്കിയുടേതാണ്. രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള കാർ ബ്രാൻഡാണ് മാരുതി. സഞ്ജയ് ഗാന്ധി സ്ഥാപിച്ചതാണ് ഈ കാർ ബ്രാൻഡിനെ.

Share on

മറ്റുവാര്‍ത്തകള്‍