മോദിയേക്കാള്‍ ദുര്‍ബലനായ പ്രധാനമന്ത്രി ഇന്ത്യയിലുണ്ടായിട്ടില്ലെന്ന് ബിജെപി നേതാവ് അരുണ്‍ ഷൂരി. മോദിയുടെ ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പ്രമുഖ ദേശീയ പത്രമായ ടൈംസ് ഓഫ് ഇന്ത്യ സംഘടിപ്പിച്ച ലിറ്ററേച്ചര്‍ ഫെസറ്റിവെല്ലില്‍ സംസാരിക്കുകയായിരുന്നു ഷൂരി.
നാലു പതിറ്റാണ്ടായി താന്‍ ഇന്ത്യന്‍ രാഷ്ട്രീയം നീരീക്ഷിച്ചുവരികായാണ്. ഇത്രയധികം വസ്തുതാവിരുദ്ധകാര്യങ്ങള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടില്ല. തങ്ങളുടെ തന്നെ പുസ്തകങ്ങൡലൂടെ ഇക്കാര്യം സ്ഥിരീകരിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നത്.
അംബേദ്ക്കറിന് ഹിന്ദുയിസവുമായി ബന്ധമുണ്ടെന്ന് ബിജെപി പറയുന്നു. ഇതിനെ ‘റിഡില്‍സ് ഇന്‍ ഹിന്ദുയിസം’ എന്ന അംബേദ്ക്കറിന്റെ പുസ്തകത്തിലൂടെ തന്നെ ചോദ്യം ചെയ്യാമെന്നും ഷൂരി വ്യക്തമാക്കി. അരക്ഷിതാവസ്ഥയൂടെ മൂര്‍ദ്ധന്യാവസ്ഥയിലായത്‌കൊണ്ട് തന്നെ ഇന്ന്് അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയേക്കാള്‍ ദുര്‍ബലനായ ഒരു പ്രധാനമന്ത്രി ഇന്ത്യക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.