UPDATES

ഇന്ത്യ

ഓഡീഷയില്‍ ഹിന്ദു സമുദായങ്ങള്‍ക്കിടയിലെ മിശ്ര വിവാഹത്തിര്‍ക്കുള്ള തുക 2.5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു

എസ് സി വിഭാഗത്തിലെ ഹിന്ദുക്കളും സവര്‍ണ്ണ ഹിന്ദുക്കളും തമ്മില്‍ വിവാഹം ചെയ്താലാണ് പണം നല്‍കുക

Avatar

അഴിമുഖം

                       

ഓഡീഷയില്‍ ഹിന്ദു സമുദായങ്ങള്‍ക്കിടയിലെ മിശ്ര വിവാഹത്തിന് പ്രോത്സാഹനമെന്നോണം നല്‍കുന്ന തുക 2.5 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. ഒരു ലക്ഷം രൂപയായിരുന്നു ഇതുവരേ നല്‍കിയിരുന്നത്. 2017 സെപ്തംബര്‍ 14 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധനവ് നിലവില്‍ വരുമെന്നും, എസ് സി വിഭാഗത്തിലെ ഹിന്ദുക്കളും സവര്‍ണ്ണ ഹിന്ദുക്കളും തമ്മില്‍ വിവാഹം ചെയ്താലാണ് പണം നല്‍കുകയെന്നും പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന മന്ത്രി രമേശ് ചന്ദ്ര മാജി പറഞ്ഞു.

വിവാഹം ചെയ്യുന്ന ദമ്പതികളുടെ സാമ്പത്തിക സ്ഥിതി എന്തായാലും സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും. നേരത്തേ 50,000 രൂപ മാത്രമായിരുന്നു നല്‍കിയിരുന്നത്. ഇത് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചിരുന്നു. നിലവിലെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ദമ്പതികളാണ് സര്‍ക്കാര്‍ ആനുകൂല്യത്തിനായി അപേക്ഷിക്കേണ്ടത്. അഞ്ചു വര്‍ഷംകൊണ്ട് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ തുക പൂര്‍ണ്ണമായും സര്‍ക്കാറിന് തിരികെ നല്‍കേണ്ടിവരും. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 2.65 കോടി രൂപയാണ് 543 ദമ്പതിമാര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്.

Share on

മറ്റുവാര്‍ത്തകള്‍