UPDATES

ഇന്ത്യ

ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി 22 അറബ് ലീഗ് വിദേശകാര്യ മന്ത്രിമാര്‍ ഡല്‍ഹിയിലെത്തും: മോദി സര്‍ക്കാരിന്റെ നയതന്ത്ര നേട്ടമെന്ന് അവകാശവാദം

ഏതാണ്ട് 6 ബില്യൺ ഡോളർ നിക്ഷേപം യുഎഇ ൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയതും സൗദി അറേബിയയുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെട്ടതും മോദിയുടെ ബിസിനസ് കാര്യങ്ങളിലെ നിപുണതയെന്ന് വാഴ്ത്തപ്പെടും.

                       

2019 ഫെബ്രുവരി 1 മോദിക്ക് വളരെ സുപ്രധാന ദിവസമായിരിക്കും. 56 മാസത്തെ അധികാരകാലത്ത് അറബി നാടുകളുമായി നടത്തി വന്ന നയതന്ത്രബന്ധങ്ങളുടെ ഫലമെല്ലാം അന്ന് പ്രദർശിപ്പിക്കും. അറബി രാജ്യങ്ങളുമായുള്ള ബന്ധമെല്ലാം അന്ന് വിലയിരുത്തപ്പെടും. 22 അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായുള്ള വിശദമായ കൂടികാഴ്ചയ്ക്കാണ് ഫെബ്രുവരി 1ന് ന്യൂഡൽഹിയെ മോദി ഒരുക്കുന്നത്. അത്തരത്തിലാകും 2019 പൊതുതിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള മോദിയുടെ പ്രചാരണം ഉർജ്ജിതമാകുന്നത്. ഇന്ത്യയോടുള്ള ഐക്യദാർഢ്യം അറിയിക്കാനാണ് 22 അറബിരാജ്യങ്ങളുടെ പ്രതിനിധികൾ മോദിയുടെ ക്ഷണം സ്വീകരിച്ച് ന്യൂഡല്ഹിയിലെത്തുന്നത്.

ഏതാണ്ട് 6 ബില്യൺ ഡോളർ നിക്ഷേപം യുഎഇ ൽ നിന്ന് ഇന്ത്യയിലേക്ക് ഒഴുകിയതും സൗദി അറേബിയയുമായുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെട്ടതും മോദിയുടെ ബിസിനസ് കാര്യങ്ങളിലെ നിപുണതയെന്ന് വാഴ്ത്തപ്പെടും. മുസ്ലീം വിഭങ്ങളോടുള്ള അസഹിഷ്ണുതയെക്കുറിച്ചുള്ള ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപറേഷന്റെ ഉള്ളിൽ തന്നെയുള്ള പല വാദങ്ങളെയും ഇത്തരത്തിൽ തള്ളിക്കളയും. അവയൊക്കെത്തന്നെ ഇന്ത്യയെ തകർക്കാനുള്ള പാകിസ്താൻ താൽപര്യങ്ങളിൽ നിന്ന് പുറത്തുവരുന്ന വാദങ്ങളാണ് എന്ന മട്ടിലാകും അവതരിപ്പിക്കപ്പെടുക.

ഇസ്രയേലുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്താനും ഈ മീറ്റിങ് ഉപകരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മോദിയും പ്രണബ് മുഖർജിയും ഇസ്രായേൽ സന്ദർശിക്കുകയും ഇസ്രായേൽ പ്രസിഡന്റ് തിരിച്ച് പ്രണബ് മുഖർജിയെ സന്ദർശിക്കുകയുമൊക്കെ ചെയ്തപ്പോൾ ലോകം മുഴുവൻ ഈ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം സംശയത്തോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. ഇസ്രായേൽ ഔദ്യോഗികമായി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ഭരണാധികാരി മോദിയാണെന്നതിനാൽ തന്നെ ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും ഇന്ത്യയുടെ ലക്ഷ്യങ്ങളുടെയും കാര്യത്തിൽ അത്രയധികം വ്യക്തതയൊന്നുമില്ലായിരുന്നു. ഇസ്രായേൽ പോലെ തന്നെ പാലസ്റ്റീനും സന്ദർശിച്ചുകൊണ്ടും പരിഗണിച്ചുകൊണ്ടും മോഡി ലോകത്തെ ഞെട്ടിച്ചു കഴിഞ്ഞതാണ്.

ഇന്ത്യൻ പ്രതിനിധികളുമായുള്ള ചർച്ച കൂടാതെ അറബ് നാടുകളിലെ വിദേശകാര്യ മന്തിമാർ മാത്രമായി ഇന്ത്യൻ മണ്ണിൽ വച്ച് ഒരു നയതന്ത്ര ചർച്ച നടക്കും എന്നത് ഭാവിയിൽ ചരിത്രം അടയാളപ്പെടുത്താൻ പോകുന്ന ഒരു കാര്യം തന്നെയാണ്. വളരെ കുറച്ച് അവസരങ്ങളിൽ മാത്രമേ അറബ് നാടുകൾക്ക് പുറത്തുവച്ച് അറബ് ലീഗ് മീറ്റിംഗുകൾ നടക്കാറുള്ളൂ. ഇന്ത്യ ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയതന്ത്ര നീക്കങ്ങള്‍ക്ക്‌
മുന്‍ മാതൃകകളില്ല. അത്രത്തോളം വിപുലവും കാര്യക്ഷമവുമായ നയതന്ത്ര പ്രവർത്തനങ്ങളാണ് ഈ അടുത്ത കാലത്തായി നടന്നുകൊണ്ടിരിക്കുന്നത്. അറബ് ലീഗ് അംഗത്വത്തിലും മറ്റും മറ്റു രാജ്യങ്ങൾക്ക് ഇടപെടുന്നതിൽ ഒട്ടനവധി പരിമിതികളുണ്ട്. എൻഡിഎ ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം പാൻ അറേബ്യൻ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള തന്ത്രപരമായ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. അതിന്റെ ഭാഗമെന്നോ പരിസമാപ്തിയെന്ന നിലയ്‌ക്കോ വേണം ഫെബ്രുവരി ഒന്നിലെ മീറ്റിങ്ങിനെ കാണാൻ.

Share on

മറ്റുവാര്‍ത്തകള്‍