UPDATES

വായിച്ചോ‌

അധികാരഘടനയിലെ ഹിംസയും രാഷ്ട്രീയ അടിച്ചമർത്തലുമാണ് ആദിൽ അഹ്മദ് ദാറിനെ ചാവേറാക്കിയത്: ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട്

ജെയ്ഷെ മൊഹമ്മദ് എന്ന പാകിസ്താനി ഭീകര സംഘടനയാണ് ഈ ആക്രമണത്തിനു പിന്നിൽ. ഇവരാണ് ഈ യുവാവിനെ ഒരു ചാവേറാകുന്ന നിലയിലേക്ക് ചൂഷണം ചെയ്ത് വളർത്തിയെടുത്തത്.

                       

വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ വെള്ളിയാഴ്ച രാജ്യത്തേക്ക് തിരിച്ചെത്തി. പക്ഷെ മോദിയുടെ അടുത്ത നീക്കമെന്താകും എന്നതും സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്. ആക്രാമകമായ ദേശീയവാദം കൊണ്ടു നടക്കുന്ന നേതാക്കൾ തങ്ങളുടെ യുദ്ധവെറി വായാടിത്തം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സോഷ്യൽ മീഡിയ പ്രൊഫൈലുകളിലെല്ലാം പാകിസ്താൻ ആണ് പ്രധാന വിഷയം. ടാങ്കുകളും മറ്റായുധങ്ങളും അതിര്‍ത്തിയിലേക്ക് നീങ്ങുന്നുവെന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നു. ഡൽഹി എയർപോർട്ടിൽ വിമാനത്തിൽ കയറാനായി നൂറുകണക്കിന് പട്ടാളക്കാർ നിശ്ശബ്ദമായി വരിനിൽക്കുന്നത് ഞാൻ കാണുകയുണ്ടായി. ഇവർ പാക് അതിർത്തിയിലേക്ക് നീങ്ങുകയാകണം.

പാകിസ്താനെതിരായ വ്യോമാക്രമണം ഇനിയും വരാനിരിക്കുന്നതേയുള്ളൂവെന്ന് മോദി ഒരു പ്രസംഗത്തിൽ സുചിപ്പിക്കുകയുണ്ടായി. “നേരത്തെ നമ്മൾ പരിശീലനം നടത്തുകയായിരുന്നു. ഇനിയാണ് ശരിക്കുള്ള കളി” എന്നായിരുന്നു വാക്കുകൾ. സർവ്വനാശം ഗർഭം ധരിച്ച വാക്കുകളാണിവ.

കശ്മീരിൽ ഭീതിയുടെ അന്തരീക്ഷം ഉടലെടുത്തു കഴിഞ്ഞു. നൂറുകണക്കിനാളുകൾ അറസ്റ്റിലായി. യുദ്ധഭീതി ഓരോരുത്തരെയും ബാധിച്ചിട്ടുണ്ട്. ഇതിനിടയിൽ പ്രാധാന്യമേറിയ ഒരു ചോദ്യം അവഗണിക്കപ്പെട്ടിരിക്കുന്നു. എന്താണ് ആദിൽ അഹ്മദ് ദാർ എന്ന ആ കശ്മീരി യുവാവിനെ ഒരു ചാവേറായി മാറാൻ പ്രേരിപ്പിച്ചത്? ഏറ്റവുമൊടുവിൽ കശ്മീരിൽ ചാവേറാക്രമണം നടന്നത് 19 വർഷങ്ങൾക്കു മുമ്പായിരുന്നു.

ജെയ്ഷെ മൊഹമ്മദ് എന്ന പാകിസ്താനി ഭീകര സംഘടനയാണ് ഈ ആക്രമണത്തിനു പിന്നിൽ. ഇവരാണ് ഈ യുവാവിനെ ഒരു ചാവേറാകുന്ന നിലയിലേക്ക് ചൂഷണം ചെയ്ത് വളർത്തിയെടുത്തത്. കശ്മീരിലെ അധികാര ഘടനയിൽത്തന്നെയുള്ള ഹിംസയും രാഷ്ട്രീയ അടിച്ചമർത്തലും ആദിൽ അഹ്മദ് ദാറിനെ ഒരു ചാവേറാക്കി മാറ്റിയതിൽ തുല്യ ഉത്തരവാദിത്വമുണ്ട്.

തന്റെ ഗ്രാമത്തിലെ ചെറിയ ഹൈസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കാതെ പുറത്തുവന്നതിനു ശേഷം ചെറിയ ജോലികൾ ചെയ്താണ് ആദിൽ അഹ്മദ് ദാർ കഴിഞ്ഞുകൂടിയത്. തന്റെ അയൽവാസിയുടെ മരമില്ലിൽ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കുകയാണ് പിന്നീട് ചെയ്തത്. സ്കൂളിൽ നിന്നും തിരിച്ചുവരുമ്പോൾ ഒരുകൂട്ടം പൊലീസുകാർ തന്നെ മർദ്ദിച്ചതിനെ പറ്റി ദാർ ഇടക്കിടെ പറയാറുണ്ടായിരുന്നെന്ന് അയാളുടെ പിതാവ് മാധ്യമങ്ങളോട് പറയുകയുണ്ടായി. അവനെക്കൊണ്ട് പൊലീസുകാർ തങ്ങളുടെ വണ്ടിക്കു ചുറ്റും മൂക്ക് മുട്ടിച്ച് നടത്തിച്ചു. 2016ലെ പ്രക്ഷോഭങ്ങളുടെ കാലത്തായിരുന്നു ഇത്. ഏതാണ്ട് 100 പ്രക്ഷോഭകരെയാണ് ഈ പ്രക്ഷോഭകാലത്ത് ഇന്ത്യൻ സൈന്യം കൊല ചെയ്തത്. ദാറിന് തന്റെ കാലിൽ വെടിയേൽക്കുകയുണ്ടായി.

2018ലാണ് ദാർ തീവ്രവാദികൾക്കൊപ്പം ചേരുന്നത്. ഈ സംഭവത്തിനു ശേഷം ഇന്ത്യൻ സൈന്യം തങ്ങളുടെ വീട് റെയ്ഡ് ചെയ്യുകയുണ്ടായെന്ന് ദാറിന്റെ കുടുംബം പറയുന്നു. തങ്ങളെ ഒരുമുറിയിലിട്ട് പൂട്ടി തീക്കൊടുത്ത് കൊല്ലാൻ ശ്രമിച്ചെന്നും ഇവർ പറയുന്നു.

കൂടുതൽ വായിക്കാം

Share on

മറ്റുവാര്‍ത്തകള്‍