UPDATES

ജനനം ഇന്ത്യയില്‍, ഹൃദയമിടിപ്പ് പാകിസ്താനിൽ

പാക് പെണ്‍കുട്ടിയ്ക്ക് പുതുജീവന്‍ നല്‍കി ഇന്ത്യ

                       

ഇന്ത്യയുടെ ഹൃദയം ഇനി പൂർവാധികം ആരോഗ്യത്തോടെ പാകിസ്ഥാനിൽ മിടിക്കും. അവയവ ദാനത്തിലൂടെ ഡൽഹി സ്വദേശിയുടെ ഹൃദയം പാകിസ്ഥാൻ സ്വദേശിയായ ആയിഷ വിജയകരമായി മാറ്റിവച്ചു ചെന്നൈയിലെ എംജിഎം ഹെൽത്ത്‌കെയർ. ഇത് കഥയുടെ ആദ്യ പകുതിയാണ്. പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനിയായ യുവതിക്കും കുടുംബത്തിനും പുതുജീവൻ നൽകിയ ചെന്നൈ ആസ്ഥാനമായുള്ള ഐശ്വര്യ ട്രസ്റ്റും, ശസ്ത്രക്രിയാ വിദഗ്ധരും ആശുപത്രിയും സൗജന്യമായാണ് അവയമാറ്റ ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ആയിഷ.

ട്രാൻസ്പ്ലാൻറ് സ്വീകരിച്ച 19 കാരിയായ ആയിഷ റഷാൻ ഫാഷൻ ഡിസൈൻ പഠിക്കാനാണ് ആഗ്രഹിക്കുന്നത്. ട്രസ്റ്റിൻ്റെയും ചെന്നൈയിലെ ഡോക്ടർമാരുടെയും പിന്തുണയില്ലാതെ ഓപ്പറേഷന്റെ ചിലവ് ഒറ്റക്ക് താങ്ങാൻ തങ്ങൾക്ക് കഴിയില്ലെന്ന് ആയിഷയുടെ കുടുംബം പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം തനിക്ക് ബേധപ്പെട്ടതായി തോന്നുന്നുവെന്ന് ,” ആയിഷ എൻഡിടിവിയോട് പറയുന്നു. ആയിഷയുടെ അമ്മ ചികിത്സ നടത്തിയ ഡോക്ടർമാർക്കും ആശുപത്രിക്കും മെഡിക്കൽ ട്രസ്റ്റിനും ശാസ്ത്രക്രിയ ഉൾപ്പെടെയുള്ള സഹായങ്ങൾക്ക് നന്ദി പറഞ്ഞു. ആയിഷയുടെ ആരോഗ്യനില തൃപ്തികരമായി തുടരുകയാണ്. അധികം വൈകാതെ ആയിഷക്കും കുടുംബത്തിനും പാകിസ്ഥാനിലേക്ക് മടങ്ങാം.

ഹൃദയത്തിൻ്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്നാണ് ആയിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഡോക്ടർമാർ പറയുന്നത്.

ഹൃദയസ്തംഭനത്തെത്തുടർന്ന്, ആയിഷക്ക് ECMO നൽകിയിരുന്നു. ഹൃദയത്തിൻ്റെയോ ശ്വാസകോശത്തിൻ്റെയോ പ്രവർത്തനത്തെ ബാധിക്കുന്ന മാരകമായ അസുഖങ്ങളോ പരിക്കുകളോ ഉള്ള ആളുകൾക്ക് ജീവൻ പിടിച്ചു നിർത്താനുള്ള മാർഗമാണ്.

എന്നാൽ , ആയിഷയുടെ ഹൃദയത്തിന്റെ പമ്പിൽ ഒരു വാൽവിൽ ചോർച്ചയുണ്ടായി, ഇതോടെ ഹൃദയം പൂർണമായും മാറ്റിവക്കേണ്ടി വന്നു.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 35 ലക്ഷം രൂപയിലധികമാണ് ചിലവ് വരുന്നത്. ആയിഷയുടെ കുടുംബത്തിന് ഈ വലിയ തുക താങ്ങാനാവാതെ വന്നതോടെ ചികിത്സ ചിലവ് ഡോക്ടർമാരും ട്രസ്റ്റും ഏറ്റെടുക്കുകയായിരുന്നു.

ഡൽഹി സ്വദേശിയുടെ ഹൃദയമാണ് ആയിഷക്ക് മാറ്റി വച്ചത്. പെൺകുട്ടി ഭാഗ്യവതിയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ് ഡയറക്ടർ ഡോ കെ ആർ ബാലകൃഷ്ണനും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ്) ഡോ സുരേഷ് റാവുവും (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ആൻഡ് ലംഗ് ട്രാൻസ്പ്ലാൻറ്) എൻഡിടിവിയോട് പറഞ്ഞു.

അവയവം മാറ്റിവക്കലുമായി ബന്ധപ്പെട്ട് നിലവിൽ അതിവിശ്യക്കാരില്ലായിരുന്നു. അല്ലാത്ത പക്ഷം വിദേശ വനിതക്ക് അവയവം ലഭിക്കുന്നത് സംശയമാണെന്ന് അവർ പറഞ്ഞു.

“അവൾ എൻ്റെ മകളെപ്പോലെയാണ്… ഓരോ ജീവിതവും പ്രധാനമാണ്,” ഡോക്ടർമാർ പറഞ്ഞു, “അവയവ ദാനത്തിൻ്റെയും മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെയും തലസ്ഥാനം” എന്ന നിലയിൽ ചെന്നൈയുടെ പദവി അടിവരയിട്ടു.

അവയവദാനത്തിലും മാറ്റിവയ്ക്കലിലും ഉൾപ്പെടെയുള്ള ചികിത്സ രീതികൾ പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ തമിഴ് നാട്ടിൽ പ്രോ സജീവമാണ്. ഈ ചികിത്സയിൽ തമിഴ്‌നാട് വളരെ മുന്നിലാണ്.

അതെ സമയം മറ്റ് സംസ്ഥാനങ്ങളിൽ, ട്രാൻസ്പ്ലാൻറ് ശസ്ത്രക്രിയയുടെ ഉയർന്ന ചിലവ് കാരണം ദാനം ചെയ്ത അവയവങ്ങൾ ഉപേക്ഷിക്കപ്പെടുകയാണെന്ന് ഡോക്ടർമാർ പറയുന്നു. മെച്ചപ്പെട്ട നയത്തിനായി സർക്കാരിനോട് നയങ്ങൾ നടപ്പിലാക്കാൻ വളരെ കലാമായി ആവശ്യം ഉയരുന്നുണ്ട്. പലപ്പോഴും ചികിത്സ ചിലവുകൾ രാജ്യത്തെ മിക്ക ആളുകൾക്കും താങ്ങാൻ കഴിയുന്നതിനും മുകളിലാണ്.

English summary: Pak Teen heart transplant surgery is success

Share on

മറ്റുവാര്‍ത്തകള്‍