UPDATES

ഓഫ് ബീറ്റ്

ഡല്‍ഹിയിലെ ആദ്യ റിപ്പബ്ലിക് ദിനാഘോഷം ഇങ്ങനെ…

ന്യൂഡല്‍ഹിയില്‍ നടന്ന ആഘോഷപരിപാടികള്‍ കാണാന്‍ 50,000 പേരാണ് എത്തിയത്. വിവിധ സൈനിക വിഭാഗങ്ങളും പൊലീസ് സേനകളുമടക്കം മൂവായിരത്തോളം ഉദ്യോഗസ്ഥരുടെ മാര്‍ച്ചും നടന്നു. ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോ ആയിരുന്നു മുഖ്യാതിഥി.

                       

രാജ്യം ഇന്ന് 68ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 1950 ജനുവരി 26ന് ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തില്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആഘോഷപരിപാടികള്‍ കാണാന്‍ 50,000 പേരാണ് എത്തിയത്. വിവിധ സൈനിക വിഭാഗങ്ങളും പൊലീസ് സേനകളുമടക്കം മൂവായിരത്തോളം ഉദ്യോഗസ്ഥരുടെ മാര്‍ച്ചും നടന്നു.

ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് സുക്കാര്‍ണോ ആയിരുന്നു മുഖ്യാതിഥി. സുക്കാര്‍ണോയെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടര്‍ന്ന് രാഷ്ട്രപതിയായി രാജേന്ദ്ര പ്രസാദ് ചുമതലയേല്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ കാണാം.

വീഡിയോ:

Share on

മറ്റുവാര്‍ത്തകള്‍