UPDATES

വിദേശം

ഒരു നേരത്തെ ഭക്ഷണത്തിനായാണ് ഇന്ന് ഈ ജനത കേഴുന്നത് -വീഡിയോ

ചുഴലിക്കാറ്റിലും പ്രളയത്തിലും സിംബാബ്‌വെയിൽ നൂറ്റി എൺപതിലധികം ആളുകൾ മരിച്ചു.

                       

ചുഴലിക്കാറ്റും തുടർന്നുണ്ടായ പ്രളയവും പതുക്കെ ഒഴിയുമ്പോൾ മൊസാംബിക്കിലെയും സിംബാബ്‌വേയിലെയും ജനതയ്ക്ക് നേരിടേണ്ടി വരുന്നത് കടുത്ത ദാരിദ്ര്യവും പകർച്ചവ്യാധി ഭീതിയും. രണ്ട് ആഴ്ചകൾക്ക് മുൻപ് മൊസാംബിക്കിലും സിംബാബ്‌വേയിലും ആഞ്ഞടിച്ച ഇഡൈ ചുഴലിക്കാറ്റ് ഈ പ്രദേശങ്ങളെ പൂർണ്ണമായും താറുമാറാക്കി. കോളറ പോലുള്ള രോഗങ്ങൾ കൂടി പിടിമുറുക്കിയതോടെ ഈ രാജ്യങ്ങൾക്ക് ഇത് രണ്ടാം ദുരന്തകാലമാകുകയാണെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ചുഴലിക്കാറ്റിലും പ്രളയത്തിലും സിംബാബ്‌വെയിൽ നൂറ്റി എൺപതിലധികം ആളുകൾ മരിച്ചു. രാജ്യത്തെ നെൽപ്പാടങ്ങളെല്ലാം പൂർണ്ണമായും വെള്ളത്തിനടിയിലായി. ഒരു നേരത്തെ ആഹാരത്തിനായി കേഴുന്ന സിംബാബ്‌വേയിലെ ഇഡൈ ബാധിത പ്രാദേശികളിലൂടെ അൽ ജസീറ നടത്തിയ യാത്രയുടെ നേർകാഴ്ചകളിലേക്ക്…

 

 

 

Share on

മറ്റുവാര്‍ത്തകള്‍