UPDATES

വായിച്ചോ‌

അയോദ്ധ്യ തര്‍ക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണമെന്ന് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞത് സുപ്രീം കോടതി അറിഞ്ഞായിരുന്നോ?

ബാബരി മസ്ജിദ് മധ്യസ്ഥ ചർച്ചയ്ക്കുള്ള മൂന്നംഗ സമിതിൽ സുപ്രീം കോടതി ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ളയ്ക്കും പ്രശസ്ത അഭിഭാഷകൻ ശ്രീറാം പഞ്ചുവിനുമൊപ്പം ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന്റെ പേര് കേട്ടപ്പോൾ പലരുടെയും നെറ്റിചുളിഞ്ഞു

                       

ബാബരി മസ്ജിദ് മധ്യസ്ഥ ചർച്ചയ്ക്കുള്ള മൂന്നംഗ സമിതിൽ സുപ്രീം കോടതി ജസ്റ്റിസ് ഫക്കീർ മുഹമ്മദ് ഇബ്രാഹിം ഖലീഫുള്ളയ്ക്കും പ്രശസ്ത അഭിഭാഷകൻ ശ്രീറാം പഞ്ചുവിനുമൊപ്പം ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന്റെ പേര് കേട്ടപ്പോൾ പലരുടെയും നെറ്റിചുളിഞ്ഞു. പക്ഷെ രാമജന്മ ഭൂമിയുമായി ബന്ധപ്പെട്ട വിഷയം കേവലം നിയമത്തിലും അതിന്റെ ചട്ടക്കൂടുകളിലും വ്യവഹാരങ്ങളിലും മാത്രം ഒതുങ്ങുന്നതല്ലെന്നും മനസ്സുകളെ ശുദ്ധീകരിച്ചുകൊണ്ടും അനുനയിപ്പിച്ചുകൊണ്ടും മാത്രമേ പരിഹരിക്കാനാവൂ എന്ന് പറഞ്ഞാണ് രവിശങ്കറിനെ സമിതിയിൽ ഉൾപ്പെടുത്തിയത്. ജീവന കലയുടെ(ദി ആർട്ട് ഓഫ് ലിവിങ് ) ഈ ഉപജ്ഞാതാവിന് അയോദ്ധ്യ തർക്കപരിഹാരം ഒരു കലയായി കണ്ട് ചെയ്യാനാകുമോ എന്ന കാര്യത്തിലാണ് എല്ലാവര്‍ക്കും തർക്കം. പല കാലങ്ങളായി അദ്ദേഹം ബാബരി മസ്ജിദിനെ കുറിച്ച് നടത്തിവന്നിരുന്ന പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ രവിശങ്കർ ഒരു നല്ല ചോയ്‌സ് ആയിരുന്നുവോ എന്ന് അന്വേഷിക്കുകയാണ് സ്ക്രോൾ.ഇൻ .

തർക്ക പരിഹാരത്തിനായി രവിശങ്കർ മുൻപ് മുന്നോട്ടുവെച്ച നിർദേശങ്ങളാണ് പലകോണിൽ നിന്നും വിമർശനങ്ങളുണ്ടാക്കിയത്. അയോദ്ധ്യ മുസ്‌ലിം ആരാധനാസ്ഥലമല്ലാത്തിടത്തോളം, ഒരു നല്ല പ്രവർത്തിയെന്ന നിലയിൽ ഒരു ത്യാഗമെന്ന നിലയിൽ രാമജന്മ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാനാണ് 2018 ൽ രവിശങ്കര്‍ മുസ്ലീങ്ങളോട് ഉപദേശിക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടാൻ തനിക്ക് ആഗ്രഹമില്ലെന്ന് പറയുന്ന രവിശങ്കർ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് മുന്നോട്ട് വെക്കാവുന്ന വിവിധ പരിഹാരങ്ങളെക്കുറിച്ചും അതിന്റെ ഭാവിയെ കുറിച്ചും മുസ്‌ലിം വ്യക്തി നിയമ ബോർഡിന് ഒരു തുറന്ന കത്തയക്കുന്നുണ്ട്.

അയോധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് കിട്ടിയാൽ മുസ്‌ലിം ചെറുപ്പക്കാർക്ക് ഇന്ത്യൻ ഭരണഘടനയിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഇവിടെ തീവ്രവാദ പ്രവർത്തനങ്ങൾ ഉണ്ടാകുമെന്നുമാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ഭൂമി മുസ്ലീങ്ങൾക്ക് തന്നെ കിട്ടി എന്നിരിക്കട്ടെ അപ്പോഴും ആത്യന്തികമായി അവർ ജയിക്കുന്നില്ല, ഇവിടെ വലിയ രീതിയിലുള്ള വർഗീയ ലഹളകൾ ഉണ്ടാകും, ഹിന്ദുക്കൾക്ക് മുസ്ലീങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുമെന്നുമാണ് രവിശങ്കർ പറയുന്നത്. ഇനി തർക്ക ഭൂമി ഇരു വിഭാഗങ്ങൾക്കുമായി വീതിക്കാമെന്നു വെച്ചാൽ പിന്നെയും വർഗീയ ലഹളകൾ തന്നെ അരങ്ങേറുമെന്നുമാണ് രവിശങ്കർ പറയുന്നത്. അതിനാൽ സുപ്രീം കോടതി വിധി ആത്യന്തിക പരിഹാരമല്ലെന്നും കോടതിക്ക് പുറത്ത് ഇരു വിഭാഗങ്ങളും പരസ്പരം സഹകരിച്ച് ഭൂമി പങ്കുവെക്കുകയുമാണ് വേണ്ടതെന്നാണ് ഇദ്ദേഹം നൽകുന്ന നിർദേശം. പ്രശനങ്ങളെ ഇങ്ങനെ ചുരുക്കി കാണുന്നതും, മസ്ജിദ് പൊളിക്കാനിടയായ സാഹചര്യത്തെ കുറിച്ചും ആ സമയത്തുണ്ടായ ഹിംസയെ കുറിച്ചും രവിശങ്കർ സാദാ മൗനി ആയിരുന്നുവെന്നതുമാണ് രവിശങ്കറിന് നേരെ ആളുകൾ ഉന്നയിക്കുന്ന പ്രധാന വിമർശനം.

കൂടുതൽ വായനയ്ക്ക്:  https://scroll.in/article/915851/is-sri-sri-ravi-shankar-an-appropriate-choice-for-supreme-courts-ayodhya-mediation-panel

Share on

മറ്റുവാര്‍ത്തകള്‍