UPDATES

സിനിമാ വാര്‍ത്തകള്‍

ജല്ലിക്കട്ടിനെ എന്തുകൊണ്ട് അനുകൂലിച്ചു; വിശദീകരണവുമായി മമ്മൂട്ടി

ഒരു നേതാവില്ലാതെ മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജല്ലിക്കട്ട് സമരം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തത്

                       

തമിഴ് നാട്ടില്‍ നടക്കുന്ന ജല്ലിക്കട്ട് സമരത്തിന് വീഡിയോ പോസ്റ്റിലൂടെ ഐക്യദാര്‍ഡ്യം അറിയിച്ചതിനെ തുടര്‍ന്നു മമ്മൂട്ടിയുടെ നിലപാടിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒരുപാട് പേര്‍ രംഗത്ത് വന്നിരുന്നു. ഇന്നലെ വരിക്കാശ്ശേരി മനയില്‍ വെച്ചു നടന്ന ഞാറ്റുവേല എന്ന വാട്സാപ് ഗ്രൌപ്പിന്റെ കൂട്ടായ്മയില്‍ ജല്ലിക്കട്ട് സമരത്തെ അനുകൂലിക്കാനുള്ള കാരണം മമ്മൂട്ടി വിശദീകരിച്ചു.

ഞങ്ങളുടെ നാട്ടിലുള്ളതു ഞങ്ങള്‍ക്കെന്ന നിലപാടാണ് ജല്ലിക്കട്ട് സമരത്തിലുള്ളതെന്നും ആഗോളവല്‍ക്കരണത്തിനെതിരായ സമരമായി ജല്ലിക്കട്ടിനെ കാണണമെന്നും തമിഴ്‌നാട്ടില്‍ അഞ്ചു ലക്ഷത്തോളം പേര്‍ ഒരു നേതാവു പോലും ഇല്ലാതെ നടത്തിയ സമരം വല്ലാതെ ആകര്‍ഷിച്ചെന്നും മമ്മൂട്ടി പറഞ്ഞു. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒരു നേതാവില്ലാതെ മൊട്ടുസൂചി കൊണ്ട് പോലും അക്രമം നടത്താതെയുള്ള ജല്ലിക്കട്ട് സമരം കേരളത്തിന് സ്വപ്‌നം കാണാന്‍ സാധിക്കാത്തതാണ്.
മനുഷ്യത്വമില്ലാത്ത മൃഗവും മൃഗത്വമുള്ള മനുഷ്യനും തമ്മിലുള്ള ഇടപെടലാണു ജല്ലിക്കട്ട്. കാളയെ ഉപദ്രവിക്കലോ വെട്ടിപ്പിടിക്കലോ അല്ല. പൗരുഷത്തിന്റെയും ഹീറോയിസത്തിന്റെയും പ്രകടനമാണിത്. ഇതു തമിഴ്‌നാട്ടുകാരുടെ വികാരമാണ്. പാശ്ചാത്യ രാജ്യങ്ങളിലേതു പോലെ കുത്തിക്കൊല്ലുന്നുമില്ല. കുത്തക കമ്പനികള്‍ക്കെതിരെയും തമിഴ്‌നാട്ടില്‍ സമരം രൂപപ്പെട്ടുവരുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

കേരളത്തില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനവുമായി ബന്ധപ്പെട്ടു തൊഴിലാളികള്‍ നടത്തിയ സമരത്തെ പലരും എതിര്‍ത്തത്. നാം കണ്ടതാണ്. അവര്‍ പിടിക്കുന്ന മല്‍സ്യം അവര്‍ മാത്രമല്ല കഴിക്കുന്നതെന്ന് ആരും ഓര്‍ത്തില്ല. സമരം നടക്കുമ്പോള്‍ വീട്ടില്‍ ഇരിക്കുന്നവരും അതിനെ തള്ളിപ്പറയുന്നവരുമാണ് മലയാളികള്‍. നമ്മുടെ സമരമാര്‍ഗ്ഗം കെ എസ് ആര്‍ ടി സി ബസിന് കല്ലെറിയലും കണ്ണില്‍ക്കണ്ടതെല്ലാം നശിപ്പിക്കലുമാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടി കൂടി ഉള്‍പ്പെടുന്ന വാട്സാപ് സാംസ്കാരിക കൂട്ടായ്മയാണ് ഞാറ്റുവേല.വികെ ശ്രീരാമനായിരുന്നു മോഡറേറ്റര്‍. സിപിഐഎം പി ബി അംഗം എം എ ബേബി, എംബി രാജേഷ് എം പി,സുനില്‍ പി ഇളയിടം, കെസി നാരായണന്‍, റഫീക്ക് അഹമ്മദ്, അന്‍വര്‍ അലി, പി എന്‍ ഗോപീകൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ സംസാരിച്ചു.

Share on

മറ്റുവാര്‍ത്തകള്‍