UPDATES

സിനിമാ വാര്‍ത്തകള്‍

നഗ്‌നത കൊണ്ട് അമ്പരപ്പിക്കാനൊരുങ്ങി ജെന്നിഫര്‍ ലോറന്‍സിന്റെ അടുത്ത ചിത്രം

ചിത്രത്തിന് ഒരാഴ്ചത്തെ കൂടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്

                       

ഹോളീവുഡ് താരം ജന്നിഫര്‍ ലോറന്‍സിന്റെ അടുത്ത ചിത്രമായ റെഡ് സ്പാരോയില്‍ താരം ഒരു വന്‍ കുതിപ്പ് നടത്തുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ വലിയ തോതിലുള്ള നഗ്നത പ്രദര്‍ശനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രത്യേക ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ ഫൂട്ടേജില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

റെഡ് സ്പാരോ ഒരു കടുത്ത ‘ആര്‍’ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഫ്രാന്‍സിസ് ലോറന്‍സ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലൈംഗിക, അക്രമ ഉള്ളടക്കങ്ങളുള്ള സിനിമകളെയാണ് ആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ജോയല്‍ എഡ്‌ജെര്‍ടണ്‍, ജെറെമി ഐറോണ്‍സ്, മത്തിയാസ് ഷോയെനേര്‍ട്ട്‌സ്, മേരി ലൂയിസ് പാര്‍ക്കര്‍, ഷാര്‍ലറ്റ് റാംപ്ലിംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കള്‍.

സെക്‌സിന്റെ അതിപ്രസരമുള്ള ചിത്രത്തില്‍ ജെന്നിഫര്‍ ലോറന്‍സ് ചില സാഹസങ്ങള്‍ക്ക് തയ്യാറായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിന് ഒരാഴ്ചത്തെ കൂടി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ടെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു. യൂറോപ്പിലുള്ള ഈ ചിത്രീകരണം ഇപ്പോള്‍ ലണ്ടനിലാണ് നടക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റെഡ് സ്പാരോ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share on

മറ്റുവാര്‍ത്തകള്‍