UPDATES

സിനിമാ വാര്‍ത്തകള്‍

കെ വിശ്വനാഥിന് ദാദ സാഹിബ് ഫാല്‍കെ പുരസ്‌കാരം

ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരം

                       

പ്രശസ്ത സംവിധായകനും നടനുമായ കെ വിശ്വനാഥിന് ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദ സാഹിബ് ഫാല്‍കെ പുരസ്‌കാരം. പത്തുലക്ഷം രൂപയും സ്വര്‍ണകമലവും അടങ്ങുന്ന പുരസ്‌കാരം മേയ് മൂന്നിനു രാഷ്ട്രപതി പ്രണബ് മുഖര്‍ജി സമ്മാനിക്കും. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും വിശ്വനാഥ് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണു പുരസ്‌കാരത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്നു കേന്ദ്ര വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു.

പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള വിശ്വനാഥ് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി 36 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. സണ്ട് എഞ്ചിനീയറായി സിനിമയില്‍ എത്തിയ വിശ്വനാഥ് ആദ്യമായി സംവിധനം ചെയ്യുന്നത് 1957 ല്‍ ഇറങ്ങിയ തോടി കോടല്ലു ആണ്. 2010 ല്‍ ഇറങ്ങിയ സുപ്രഭാതമാണ് ഏറ്റവും ഒടുവിലായി സംവിധാനം ചെയ്തത്. മലയാളത്തിലേക്കും വിശ്വനാഥിന്റെ സിനിമകള്‍ മൊഴിമാറി എത്തിയിട്ടുണ്ട്. മല്‍ഹാസനൊപ്പം ഉത്തമവില്ലന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

വിശ്വനാഥ് സംവിധാനം ചെയ്ത ശങ്കരാഭരണവും സാഗര സംഗമവും സിഎന്‍എന്‍-ഐബിന്‍ എക്കാലത്തെയും ഏറ്റവും മികച്ച 100 ഇന്ത്യന്‍ സിനിമകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശങ്കരഭാരണത്തിലൂടെ ദേശീയപുരസ്‌കാരവും സ്വന്തമാക്കി.

Related news


Share on

മറ്റുവാര്‍ത്തകള്‍