UPDATES

ഹരീഷ് ഖരെ

കാഴ്ചപ്പാട്

Kaffeeklatsch

ഹരീഷ് ഖരെ

അദ്വാനിയുടെ നവതിയിലെ ഒറ്റപ്പെടല്‍; പ്രായം മാത്രമല്ല കാരണം-ഹരീഷ് ഖരെ എഴുതുന്നു

അമിതാഭ് ബച്ചന്‍, രഘുറാം രാജന്‍, ഡല്‍ഹിയിലെ പുകമഞ്ഞ്

                       

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലാല്‍ കൃഷ്ണ അദ്വാനിക്ക് 90 വയസായി. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരില്‍ നിന്നും ചുമതലാബദ്ധമായ സന്ദര്‍ശനങ്ങളും അലസമായ ട്വീറ്റുകളും അദ്ദേഹത്തിന് ലഭിച്ചെങ്കിലും, സന്ദര്‍ഭത്തിന് ഒരു നിശ്ചിത തീവ്രത ഉണ്ടായിരുന്നു. താന്‍ ദേശീയ ശക്തിയായി വളര്‍ത്തിയെടുത്ത പാര്‍ട്ടിയില്‍ നിന്നുണ്ടാവുന്ന പ്രാന്തവല്‍ക്കരണത്തിന്റെ സ്വഭാവത്തെ കുറിച്ച് മനനം ചെയ്യുക എന്നത് ഒരു ശ്രേഷ്ഠ വൃദ്ധനെ സംബന്ധിച്ചിടത്തോളം പ്രകോപനപരമാണ്.

അദ്വാനിയുടെ ഒറ്റപ്പെടലിന് പ്രായം മാത്രമല്ല കാരണം. ശാരീരിക വൈഷമ്യങ്ങള്‍ നേരിടുന്ന 92 കാരനായ എം കരുണാനിധി, സ്വന്തം പാര്‍ട്ടിയായ ഡിഎംകെയുടെ രാഷ്ട്രീയ വ്യക്തിത്വമായി ഇപ്പോഴും തുടരുന്നു. ബാറ്റണ്‍ എംകെ സ്്റ്റാലിന് പ്രകടമായി കൈമാറിക്കഴിഞ്ഞെങ്കിലും, പാര്‍ട്ടി അണികളില്‍നിന്നും സ്‌നേഹവും ബഹുമാന്യതയും ആദരവും ഏറ്റുവാങ്ങുന്നത് ഇപ്പോഴും ആ വൃദ്ധന്‍ തന്നെയാണ്. പഞ്ചാബില്‍, അടുത്ത മാസം 90 വയസ് തികയുന്ന പ്രകാശ് സിംഗ് ബാദലാണ്, തന്റെ കുടുംബത്തിന്റെ പ്രാപ്തിയില്ലായ്മയ്ക്ക് അതീതമായി അകാലിദളിന് വിശ്വാസ്യതയും ബഹുമാന്യതയും നേടിക്കൊടുക്കുന്നത് എന്ന കാര്യം പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. അദ്വാനിയുടെ വിശിഷ്ടമായ ഏകാന്തതയ്ക്ക് പ്രായക്കൂടുതലിനെ മാത്രം പഴിചാരാനാവില്ല. ഒരുപക്ഷെ, ഇന്ത്യ പിന്നില്‍ ഉപേക്ഷിച്ച ഒരു പ്രായത്തെയാവും അദ്വാനി പ്രതിനിധീകരിക്കുന്നത്.

പെരുമാറ്റരീതികള്‍, ഉപചാരങ്ങള്‍, മര്യാദ, വ്യക്തിപരമായ പരിഗണനകള്‍ തുടങ്ങിയവ പ്രസക്തമായിരുന്ന പഴയ കാലഘട്ടത്തെയാണ് അദ്വാനി പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളെ വ്യക്തിപരമായ വിദ്വേഷത്തിലേക്ക് തരംതാഴാന്‍ അനുവദിക്കപ്പെട്ടിരുന്നില്ല. ലളിതമായ താല്‍പര്യങ്ങളും (ക്രിക്കറ്റ്, ഹിന്ദി സിനിമകള്‍ മുതലായവ) അതിലളിതമായ ലോകവീക്ഷണവുമുള്ള ഒരു മനുഷ്യന്‍. ജോണ്‍ ഗ്രിഷാമിന് പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന ഒരു ഗുല്‍ഷന്‍ നന്ദ ആരാധകന്‍. ഇംഗ്ലീഷ് സംസാരിക്കുന്ന ‘ബുദ്ധിജീവികളോട്’ അദ്ദേഹത്തിന് എളുപ്പത്തില്‍ മതിപ്പ് തോന്നിയിരുന്നു. ഒരിക്കല്‍, ലോക്‌സഭയില്‍ അദ്ദേഹം ബര്‍ക്ക ദത്തിനെ അഭിനന്ദനപൂര്‍വം ഉദ്ധരിക്കുക വരെ ചെയ്തു (അന്നാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയാവാനുള്ള അടിസ്ഥാനപരമായ വിധിനിര്‍ണയ ശേഷി അദ്ദേഹത്തിനില്ലെന്ന് എനിക്ക് ബോധ്യമായത്).

അടല്‍ ബിഹാരി വാജ്‌പേയ് നല്ല ആരോഗ്യത്തോടെ ഇരുന്നപ്പോഴൊന്നും, സ്വന്തം പാര്‍ട്ടിയുടെ പ്രധാനമന്ത്രി മുഖമാവാനുള്ള അഭിലാഷം വച്ചുപുലര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല. 2009ല്‍ അദ്ദേഹത്തിന് ഒരവസരം ലഭിച്ചു. ‘തേജോമയനല്ലാത്ത’ ഒരു മന്‍മോഹന്‍ സിംഗിനെതിരെ അദ്ദേഹം സ്വയം പ്രതിഷ്ഠിക്കുകയും, രാജ്യത്തിന് ‘ശക്തനായ’ ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ട് എന്ന് വാദിച്ചുകൊണ്ട് രാജ്യത്തെമ്പാടും ഊര്‍ജ്ജസ്വലമായ പ്രചാരണം അഴിച്ചുവിടുകയും ചെയ്തു. എന്നാല്‍, ഇന്ത്യ-യുഎസ് ആണവകരാറിലൂടെ മൂര്‍ത്തീകരിക്കപ്പെട്ട തന്റെ സമചിത്തതയിലൂടെയും കാര്യക്ഷമതയിലൂടെയും ഇന്ത്യയുടെ മധ്യവര്‍ഗ്ഗങ്ങളുടെ സ്‌നേഹം ത്ന്നില്‍ ഉറപ്പിച്ചുനിറുത്താന്‍ ആ ‘ദുര്‍ബലനായ’ പ്രധാനമന്ത്രിക്ക് സാധിച്ചുവെന്ന് തിരിച്ചറിയുന്നതില്‍ ശക്തമായ രാഷ്ട്രീയ ഉള്‍ക്കാഴ്ച ഉണ്ടായിട്ടും അദ്ധ്വാനിക്ക് സാധിച്ചില്ല. 2009ല്‍ മന്‍മോഹന്‍ സിംഗ് സ്ഥിരതയെ പ്രതിനിധീകരിച്ചപ്പോള്‍, രാജ്യത്തെ അഗാഥമായി അസ്ഥിരപ്പെടുത്തിയ 1992 ഡിസംബര്‍ ആറിലെ തന്റെ നിര്‍വചനീയ നിമിഷങ്ങളില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു അദ്വാനി. രാജ്യം ആവശ്യപ്പെട്ടതോ വിഭാവന ചെയ്തതോ ആയ ആവശ്യങ്ങള്‍ക്കുള്ള ഉത്തരമാകാന്‍ അദ്ദേഹത്തിന് ഒരിക്കലും സാധിച്ചില്ല.

2014ലെ യുദ്ധത്തിനുള്ള ഓട്ടത്തിലാവട്ടെ സ്വന്തം അനുയായികള്‍ തന്നെ അദ്ദേഹത്തെ കവച്ചുവെക്കുകയും കബളിപ്പിക്കുകയും ചെയ്തു. പ്രിത്വിരാജ് റോഡിലെ തന്റെ രാജകീയ ഭവനത്തില്‍ പകിട്ടേറിയ ഏകാന്തത അനുഭവിക്കുമ്പോള്‍, വഞ്ചനയുടെ പ്രതിഭാസത്തെ കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രക്ഷാകര്‍തൃത്വവും സംരക്ഷണയും പ്രോത്സാഹനവും ലഭിച്ചിരുന്നവരൊക്കെ അദ്ദേഹത്തെ ഒറ്റപ്പെടുത്തിയിരിക്കുന്നു. സംഘ് ശാഖകളില്‍ തങ്ങളെ സിദ്ധാന്തവല്‍ക്കരിച്ചതില്‍ അഭിമാനം കൊള്ളുന്നവര്‍ക്കിടയില്‍ പോലും അവസരവാദം പല രൂപങ്ങളില്‍ കടന്നുകൂടിയിരിക്കുന്നു. തന്റെ ശബ്ദം വീണ്ടും കണ്ടെത്താനുളള സാധ്യതകള്‍ അദ്ദേഹത്തിന്റെ മുന്നില്‍ ഇപ്പോഴുമുണ്ടെങ്കിലും ഗണനീയമായ ഉത്സാഹത്തോടെയുള്ള അന്തസുള്ള മൗനം അദ്ദേഹം പരിപാലിക്കുന്നു.

അദ്വാനിയുടെ ഏകാന്തത: ആ രാഷ്ട്രീയജീവിതത്തിന്റെ വളര്‍ച്ചയും ഖബറടക്കവും ഒരേ പള്ളിയില്‍ തന്നെയാകുമ്പോള്‍

ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച പാരഡൈസ് പേപ്പേഴ്‌സ് എന്ന പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അമിതാഭ് ബച്ചനിലേക്കും അദ്ദേഹത്തിന്റെ വ്യാപാര പ്രവര്‍ത്തനങ്ങളുടെ ധാര്‍മ്മിക മാനങ്ങളിലേക്കും ഒരിക്കല്‍ കൂടി ശ്രദ്ധ ചെലുത്താന്‍ നമ്മള്‍ നിര്‍ബന്ധിതമായിരിക്കുന്നു. സാംസ്‌കാരിക വ്യക്തിത്വം എന്ന നിലയില്‍ ജനപ്രിയ പദവിയാണ് എബി നേടിയെടുത്തിരിക്കുന്നത്. ഉന്നത വിജയങ്ങള്‍ നേടിയ ഒരു നടനെന്ന നിലയില്‍ അദ്ദേഹം ആര്‍ജ്ജിച്ച നേട്ടങ്ങള്‍ക്കും അനുമോദനങ്ങള്‍ക്കും ഉപരിയായി അദ്ദേഹം വളര്‍ന്നിരിക്കുന്നു; സിനിമയിലെ തന്റെ വിജയങ്ങളെ മ്‌റ്റൊരു ലാഭകരമായ അരങ്ങിലേക്ക് അദ്ദേഹം കൗശലപൂര്‍വം മാറ്റിയിരിക്കുന്നു: വാണീജ്യ പരസ്യങ്ങളുടെ മേഖലയാണത്. സിനിമയിലൂടെ ആര്‍ജ്ജിച്ച വ്യക്തിപ്രഭാവത്തെ ഓരോ ഉല്‍പന്നങ്ങളും വില്‍ക്കുന്നതിന് ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ധനസമ്പാദനം നടത്തുന്നു. ഈ പ്രക്രിയയ്ക്കിടയില്‍ അദ്ദേഹം സ്വയം വിലപിടിച്ച ഒരു ‘ഉല്‍പന്നമായി’ മാറുന്നു.

തന്റെ സമകാലീകരെയും (ധര്‍മ്മേന്ദ്ര, രാജേഷ് ഖന്ന) പിന്നാലെ വന്നവരെയും (ഷാറൂഖ് ഖാന്‍, അമീര്‍ ഖാന്‍) ബഹുദൂരം പിന്നിലാക്കുന്ന വിധത്തിലുള്ള അസൂയാര്‍ഹമായ ഒരു പദവിയാണ് ചെറിയ സ്‌ക്രീനിലെ സാന്നിധ്യം അദ്ദേഹത്തിന് സമ്മാനിച്ചത്. ഇന്ത്യന്‍ സമൂഹത്തില്‍ ജീവിതം വിജയം നേടിയവരുടെയും നായകന്മാരുടെയും കുറവുണ്ടെന്നും വ്യാജ രാഷ്ട്രീയക്കാരെ അല്ലാതെ മറ്റുള്ള ആരെയെങ്കിലും ആരാധിക്കാന്‍ ആ സമൂഹം ആഗ്രഹിക്കുന്നുണ്ടെന്നും ഒരുപക്ഷെ അമിതാഭ് ബച്ചന്‍ മനസിലാക്കിയിട്ടുണ്ടാവണം. ആ വേഷത്തിലേക്ക് അദ്ദേഹം വിദഗ്ധമായി ഇറങ്ങിച്ചെന്നു. തീര്‍ച്ചയായും ഇപ്പോള്‍ അമിതാഭിന്റെ സംശയകരമായ പദ്ധതികളിലൂടെ അദ്ദേഹത്തിന്റെ സഹവര്‍ത്തിത്വം ആവശ്യപ്പെടുന്നത് അതേ വ്യാജ രാഷ്ട്രീയക്കാരാണ്.

വലുതും ചെറുതുമായ സ്‌ക്രീനില്‍ തിരക്കിലായിരുന്നപ്പോള്‍ തന്നെ വ്യാപാര പ്രവര്‍ത്തനങ്ങളിലേക്കും അദ്ദേഹം തുനിഞ്ഞിറങ്ങി. വിദേശ വ്യാപാര നേട്ടങ്ങളില്‍ തന്റെ വിരലുകള്‍ മുക്കാന്‍ മടിയില്ലാത്ത ഒരു വ്യക്തിയാണ് അദ്ദേഹമെന്നാണ് പാരഡൈസ് രേഖകളും പനാമ രേഖകളും വ്യക്തമാക്കുന്നത്. ഒരുപക്ഷെ, ഒരു പുതിയ സിനിമ-രാഷ്ട്രീയ-വ്യാപാര അച്ചുതണ്ടിലേക്കും അത് വിരല്‍ചൂണ്ടുന്നു.

എല്ലാ വിദേശ അക്കൗണ്ടുകളും നിയമവിരുദ്ധമല്ല എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ഈ വിദേശകമ്പനികളും അവയുടെ പ്രവര്‍ത്തനങ്ങളും അവരുടെ ഇടനിലക്കാരും കമ്മീഷന്‍ ഏജന്റുമാരും വകുപ്പ് തലവന്മാരും ഒക്കെ ചേര്‍ന്ന് സംശയത്തിന്റെ ഒരു ചിത്രമാണ് ഇതൊക്കെ നല്‍കുന്നത്. പനാമ രേഖകള്‍ പുറത്തുവന്നപ്പോള്‍, എന്തെങ്കിലും തരത്തിലുള്ള കുരുട്ട് വ്യാപാരങ്ങള്‍ തനിക്കുണ്ടെന്ന പ്രചാരം അദ്ദേഹം തള്ളിക്കളഞ്ഞു. പാരഡൈസ് രേഖകള്‍ പുറത്തുവരുന്നതിന് ഒരു ദിവസം മുമ്പ് അദ്ദേഹം ഇങ്ങനെ ബ്ലോഗില്‍ എഴുതി: ‘എന്റെ ജീവിതത്തിലെ ഈ സമയത്തും പ്രായത്തിലും സമാധാനവും പ്രശസ്തിയില്‍ നിന്നുള്ള സ്വാതന്ത്ര്യവുമാണ് ഞാന്‍ കാംഷിക്കുന്നത്.’ ഒരു വിപണന വിദഗ്ധന്‍ എന്ന നിലയിലും സമ്പന്നനായ മനുഷ്യന്‍ എന്ന നിലയിലും അദ്ദേഹം ആര്‍ജ്ജിച്ച പൊതുജനശ്രദ്ധ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഭാരമായി വ്യാഖ്യാനിക്കപ്പെടുന്നു. ധാര്‍മ്മിക അവ്യവസ്ഥതയുടെ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

ബച്ചനും മഞ്ജുവും പിന്നെ കല്യാണ രാമന്‍മാരും

ആദം ആദ്മി പാര്‍ട്ടിയുടെ ഡല്‍ഹി ക്വാട്ടയില്‍ നിന്നുള്ള ഒരു രാജ്യസഭ സ്ഥാനം മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന് അരവിന്ദ് കെജ്രിവാള്‍ വാഗ്ദാനം ചെയ്തു എന്ന വാര്‍ത്ത ഉന്മേഷം നല്‍കുന്നതാണ്. അത് ചിന്തയ്ക്ക് വെളിയിലുള്ള ഒരു ആശയമായിരുന്നെങ്കിലും വളരെ ചാരിതാര്‍ത്ഥ്യജനകമായിരുന്നു. എന്നാല്‍ വാഗ്ദാനം വിരമിച്ച ബാങ്കര്‍ നിരസിച്ചു എന്നാണ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അറിയാന്‍ സാധിച്ചത്. വാഗ്ദാനം നിരസിക്കുന്നതിനുള്ള ന്യായമായ കാരണങ്ങള്‍ പ്രൊഫസര്‍ രാജന് നിരത്താനുണ്ടാവും. ഒരു രാജ്യസഭ സീറ്റ് വാഗ്ദാനം ചെയ്യപ്പെടുത്തുന്നതില്‍ കക്ഷിപരമായ പക്ഷപാതിത്വത്തിന്റെ സ്വഭാവം ഉണ്ടാവാം. കൂടാതെ ഒരു രാഷ്ട്രീയ കക്ഷിയുടെ വേദി സ്വീകരിക്കപ്പെടുന്നതോടെ വിദ്യാസമ്പന്നരും ബുദ്ധിമാന്മാരുമായ വ്യക്തികള്‍ പോലും കക്ഷിരാഷ്രീയത്തിന്റെ ആവശ്യകതകളില്‍ മുങ്ങിപ്പോവുകയും ചെയ്യുന്നു; അതിന്റെ അച്ചടക്കവും ആവശ്യകതകളും അത്ര കണ്ട് ഉണര്‍വുണ്ടാക്കുന്നതല്ല. യശസിനും അക്കാദമിക് നേട്ടങ്ങള്‍ക്കും ബഹുമാനം നല്‍കുന്നവരല്ല എഎപി ആള്‍ക്കൂട്ടം. എഎപി നേതാക്കള്‍ വിദഗ്ധമായി പരിപാലിക്കുന്ന വിഷലിപ്തതയ്ക്ക് പ്രൊഫസര്‍ രാജന്‍ ഇരയാവാനുള്ള സാധ്യതയുമുണ്ട്.

എന്നാല്‍ ഇതിലും വലിയ ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്: രാജനെ പോലെ അന്താരാഷ്ട്രതലത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമ്പത്തികകാരനും ബുദ്ധിജീവിയുമായ ഒരാളെ പ്രലോഭിപ്പിക്കുന്നതരത്തില്‍ ഒന്നുമില്ലാത്ത അനാകര്‍ഷകമായ ഒന്നായി നമ്മുടെ രാഷ്ട്രീയരംഗം മാറിപ്പോയോ? നമ്മുടെ രാഷ്ട്രീയ സംവാദങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍, കൂടുതല്‍ ഉപരിപ്ലവമായിക്കൊണ്ടിരിക്കുകയാണ്. ‘കഠിനാധ്വാനത്തിനെ’ കുറിച്ച് പ്രഖ്യാപനം നടത്തുന്നതിലും ‘ഹാര്‍വാര്‍ഡിനെ’ ഇകഴ്ത്തിക്കാണിക്കുന്നതിലും അവര്‍ അഭിമാനം കണ്ടെത്തുന്നു. ഒരു ബൗദ്ധീകവിരുദ്ധ പ്രവണത ബോധപൂര്‍വം വളര്‍ത്തിയെടുക്കപ്പെടുന്നു. പൊതുനയ സംവാദങ്ങളില്‍നിന്നും ബുദ്ധിജീവികളെ ആട്ടിപ്പുറത്താക്കുന്നതില്‍ മുഖ്യധാര രാഷ്ട്രീയക്കാര്‍ വിജയിച്ചിരിക്കുന്നു.

അത് എല്ലാക്കാലത്തും അങ്ങനെ ആയിരുന്നില്ല. ഗൗരതരമായ ചിന്തകള്‍ക്ക് ചെവി കൊടുക്കുകയും ആശയങ്ങളുള്ള മനുഷ്യരില്‍ ആകൃഷ്ടരാവുകയും തിരിച്ച് ആശങ്ങള്‍ ഉള്ള മനുഷ്യരെ ആകര്‍ഷിക്കുകയും ചെയ്തിരുന്ന ജവഹര്‍ലാല്‍ നെഹ്രു, ജയപ്രകാശ്, റാം മനോഹര്‍ ലോഹ്യ എന്നിവരെ പോലെയുള്ള നേതാക്കള്‍ നമുക്ക് തുടക്കത്തില്‍ ഉണ്ടായിരുന്നു. തന്റെ ആദ്യ പ്രധാനമന്ത്രി പദവിയുടെ കാലഘട്ടത്തില്‍ ഡോ. ത്രിഗുണ സെന്‍, ഡോ വികെആര്‍വി റാവു, പ്രൊഫസര്‍ എസ് നൂറുള്‍ ഹസന്‍ എന്നിവരെ പോലെയുള്ള പ്രമുഖ അക്കാദമിക് പണ്ഡിതരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ ഇന്ദിര ഗാന്ധി ശ്രദ്ധിച്ചിുന്നു. ബുദ്ധിജീവികള്‍ മാത്രമല്ല, മാന്യരായ പുരുഷന്മാരും സ്ത്രീകളും അകലം പാലിക്കാന്‍ ആഗ്രഹിക്കുന്നതരത്തിലേക്ക് നമ്മുടെ രാഷ്രീയരംഗവും അതിന്റെ ഇടപാടുകളുടെ നിയമങ്ങളും തരംതാണത് ഈ സമീപ ദശാബ്ദങ്ങളിലാണ്. ബുദ്ധിജീവികള്‍ പ്രത്യേകിച്ചും, തങ്ങളുടെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരും വിമര്‍ശനപരമായ അന്വേഷണങ്ങള്‍ക്കുള്ള തങ്ങളുടെ ഊര്‍ജ്ജത്തെ ഊട്ടിവളര്‍ത്തുന്നവരും തുറന്നുസംസാരിക്കാനുള്ള തങ്ങളുടെ അവകാശത്തെ പരിപോഷിപ്പിക്കുന്നവരുമാണ്; എന്നാല്‍ അച്ചടക്കത്തിന്റെ പേരിലുള്ള അനുസരണയാണ് രാഷ്ട്രീയം ആവശ്യപ്പെടുന്നത്. നമ്മുടെ പൊതുജീവിതം മോശമായിക്കൊണ്ടിരിക്കുന്ന എന്നതാണ് ഇതിന്റെ പരിണിതഫലം. ഒരു ഇമാനുവല്‍ മാക്രോണ്‍ നമ്മുടെ ദേശീയ നേതാവായി തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതയെ കുറിച്ച് പ്രതീക്ഷ വച്ചുപുലര്‍ത്താന്‍ പോലും നമുക്ക് സാധിക്കില്ല. പക്ഷെ, നമ്മള്‍ ഫ്രാന്‍സുമല്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു.

അതേ, മിസ്റ്റര്‍ രഘുറാം രാജന്‍; മാറുന്ന ഈ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ യോഗ്യനല്ല

വടക്കേ ഇന്ത്യയിലെ അപകടകരമായ മോശം അന്തരീക്ഷവായു നമ്മെയെല്ലാം ക്ഷോഭിപ്പിക്കുന്നുണ്ട്. നമ്മള്‍ ശ്വസിക്കുന്ന വായു വിഷലിപ്തമായതിന് ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെല്ലാവരും കുറ്റവാളികളാണ് എന്ന് ഒരു നിമിഷം ചിന്തിക്കാന്‍ ആരും മിനക്കെടുന്നില്ല. പുകമഞ്ഞിനും മലിനീകരണത്തിനും ഏതെങ്കിലും ഒരു സംഘം മാത്രമല്ല ഉത്തരവാദികള്‍; ഈ ദുര്‍ഘട സന്ധി പരിഹരിക്കാന്‍ ഏതെങ്കിലും ഒരു സര്‍ക്കാരിനോ വകുപ്പിനോ സാധിക്കുകയുമില്ല. ഈ സാഹചര്യത്തില്‍, അടുത്ത മാസം തന്റെ പുത്രി സവികയെ വിവാഹം കഴിച്ചയയ്ക്കാന്‍ പോകുന്ന എന്റെ സുഹൃത്ത് പ്രൊഫസര്‍ പ്രമോദ് കുമാര്‍ നല്‍കിയ രസകരമായ ഒരു വിവാഹ ക്ഷണ പത്രിക എന്നെ സന്തോഷിപ്പിച്ചത്.  ‘ഹരിതമാര്‍ഗ്ഗ പ്രസ്ഥാനം എന്ന് ഏകദേശം വിശേഷിപ്പിക്കാവുന്ന ഒന്നിലേക്ക് സംഭാവന നല്‍കുന്നതാണ് ആ ക്ഷണപത്രിക. അതില്‍ ഒരു നിര്‍ദ്ദേശം കൂടിയുണ്ട്: ഒരു ‘വിത്ത് കടലാസാണ്’ ക്ഷണപത്രിക അച്ചടിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും അതുകൊണ്ട് ഒരു ചെടി വളര്‍ത്താമെന്നും. പാരമ്പര്യത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും ഒരു മനോഹര മിശ്രണം. ഒരു കാപ്പിയുടെ ആവശ്യകതയിലേക്കാണ് ഈ ചിന്തകള്‍ എന്നെ എത്തിക്കുന്നത്. നിങ്ങള്‍ക്കും എന്നോടൊപ്പം പങ്കുചേരാം

മനസിലായോ ഈ രാഷ്ട്രീയ നേതാവിനെ?

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

Share on

മറ്റുവാര്‍ത്തകള്‍