ഇന്നലെ ശിവസേനയുടെ സദാചാര ഗുണ്ടകള്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതി യുവാക്കളെ അടിച്ചോടിച്ചതിനെതിരെ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. പെല്ലിശ്ശേരി ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് മറൈന്‍ ഡ്രൈവ് സംഭവത്തിലെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. ‘ അല്ല ഈ പ്രേമിക്കുന്ന ആള്‍ക്കാരെ അടിക്കാനായിട്ട്.. ചൂരലിന് അടിക്കാനായിട്ട് നിങ്ങള്‍ ഏതു സ്‌ക്കൂളിലെ ഹെഡ്മാഷാണ്?’ എന്നാണ് ലിജോ ചോദിക്കുന്നത്.