UPDATES

ഗുജറാത്തിനു പുറത്തേക്കും ബിജെപി വിരുദ്ധ വികാരം വളർത്താനൊരുങ്ങി ക്ഷത്രിയൻമാർ

രജ്പുത് – ക്ഷത്രിയ രോഷത്തിന് പിന്നിലെന്ത്

                       

നരേന്ദ്ര മോദിയെ തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ബിജെപി പരിഗണിക്കുന്നതിനും മുൻപ്, കൃത്യമായി പറഞ്ഞാൽ 2011 ൽ, പഴയ വാങ്കനീർ രാജകുടുംബത്തിൻ്റെ രഞ്ജിത്വിലാസ് കൊട്ടാരം നരേന്ദ്ര മോദിക്ക് വേണ്ടി ഒരു ചടങ്ങ്സം ഘടിപ്പിച്ചിരുന്നു. അവിടെ അദ്ദേഹം ഇന്ത്യയുടെ വരാനിരിക്കുന്ന പ്രധാനമന്ത്രി എന്ന നിലയിൽ വാഴ്ത്തപ്പെട്ടു. 18 ഓളം രാജകുടുംബങ്ങൾ അന്നത്തെ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തെത്തി. ഗുജറാത്തിലെ രാജകുടുംബങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഒരു വലിയ വഴിത്തിരിവായിരുന്നു ഈ സംഭവം. അന്ന് വരെ പരമ്പരാഗതമായി കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്ന രാജ കുടുംബങ്ങൾ സംസ്ഥാന കേന്ദ്ര സർക്കാരുകളിൽ മന്ത്രിസ്ഥാനങ്ങൾ വഹിച്ചിരുന്നു. അതെ സമയം ബി.ജെ.പിക്ക് പട്ടീദാർമാരുടെ പിന്തുണയുണ്ടായിരുന്നു. സംഖ്യാപരമായി രജപുത്രരേക്കാൾ വലുതായിരിന്നു പട്ടീദാർ സമൂഹം.

ഭൂമിയുടെയും സാമൂഹിക ശ്രേണിയുടെയും ഉടമസ്ഥതയെച്ചൊല്ലി ക്ഷത്രിയരുമായി (രജപുത്രന്മാരും ഭാഗമാണ്) പട്ടീദാർമാർക്ക് ഒരു സംഘർഷത്തിന്റെ ചരിത്രമുണ്ട്. മോദി പ്രധാനമന്ത്രിയായി 10 വർഷം പിന്നിടുമ്പോൾ, രജപുത്രർ അധികാരത്തിൻ്റെ ഭ്രമണപഥങ്ങളിൽ ഏറ്റവും താഴെ തട്ടിലാണ് തങ്ങളെന്ന് ആരോപണം ഉയർത്തുന്നു. അത് അവരെ സംബന്ധിച്ചിടത്തോളം

പരിചിതമല്ലാത്ത അവസ്ഥയാണ്. ക്ഷത്രിയ സമുദായത്തിൻ്റെ പ്രതിഷേധം നടക്കുമ്പോൾ, രാജ്‌കോട്ടിലെ തങ്ങളുടെ സ്ഥാനാർത്ഥിയായി കദ്വ പതിദാർ വിഭാഗത്തിൽ പെട്ട പർഷോത്തം രൂപാലയെ മാറ്റാൻ ബിജെപി വിസമ്മതിച്ചു.

ഏപ്രിൽ 19 ന്, ഗുജറാത്തിലെ 120-ലധികം ക്ഷത്രിയ സംഘടനകളുടെ പ്രതിനിധികൾ അഹമ്മദാബാദിൽ ഒത്തുകൂടി. ബിജെപിക്കെതിരായ നീക്കങ്ങൾ പദ്ധതിയിടാൻ കൂടിയ യോഗത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധം പ്രഖ്യാപിക്കാൻ അവർ തീരുമാനിച്ചു.

ഞായറാഴ്ച, സബർകാന്തയിലെ വഡാലിയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ഓഫീസിൽ പ്രതിഷേധിക്കാൻ ഒരു സംഘം ക്ഷത്രിയന്മാർ എത്തി. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ക്ഷത്രിയ സഭ ഏപ്രിൽ 14 ന് രാജ്‌കോട്ടിലെ രത്തൻപറിൽ നടന്ന ചടങ്ങിൽ “രാജ്പുത് ഏക്താ” എന്ന ആഹ്വാനവും “ജയ് രജ്പുതാന (രാജ്പുത്ക്കളുടെ നാടിനെ വാഴ്ത്തുന്നു)” എന്ന മുദ്രാവാക്യങ്ങളും ഉയർന്നു.

ഏപ്രിൽ 16 ന്, നോമിനേഷൻ സമർപ്പിക്കാൻ പോയ, ബിജെപി സ്ഥാനാർഥി മുൻ രാജകുടുംബത്തെ കുറിച്ചു ഒരു പരാമർശം നടത്തി. തൻ്റെ പരാമർശത്തിന് രൂപാല രണ്ടുതവണ ക്ഷമാപണം നടത്തി. ഗുജറാത്ത് ബി.ജെ.പി അധ്യക്ഷൻ സി.ആർ പാട്ടീലും രൂപാലയോട് ക്ഷമിക്കാൻ അഭ്യർത്ഥിച്ചു, എന്നാൽ ക്ഷത്രിയന്മാർ വഴങ്ങിയില്ല.

എന്നിരുന്നാലും, ക്ഷത്രിയർ എണ്ണത്തിൽ ചെറുതാണ് (സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 6.5%). അതുകൊണ്ട് തന്നെ ബിജെപിക്ക് അനാവശ്യമായ ആശങ്കയുണ്ടെന്ന് തോന്നുന്നില്ല.മാത്രമല്ല, സമുദായത്തിനുള്ളിൽ അവർക്ക് വീണ്ടും വിഭജനങ്ങളുണ്ട്.

ഉയർന്ന ജാതി രജപുത്രർ ഒരറ്റത്ത്, മറുവശത്ത് ഒബിസി പദവിയിലുള്ള കതി ദർബാറുകൾ, താക്കോറുകൾ, കരാഡിയകൾ തുടങ്ങിയവരും ഉൾപ്പെടുന്നു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ ഗുജറാത്ത് ലിസ്റ്റിൽ രജപുത്ര സമൂഹത്തിൽ നിന്ന് ഒരൊറ്റ വ്യക്തി പോലുമില്ലെങ്കിലും, ചുരുങ്ങിയത് രണ്ട് ഒ.ബി.സി ക്ഷത്രിയന്മാരുണ്ട്.

പഞ്ച്മഹലിൽ നിന്നുള്ള രാജ്പാൽസിൻ ജാദവും ഖേഡയിൽ നിന്നുള്ള ദേവുസിൻ ചൗഹാനും. 1996ൽ ഭാവ്‌നഗറിൽ നിന്ന് അഞ്ച് തവണ ബിജെപി എംപിയായിരുന്ന ക്ഷത്രിയനായ രാജേന്ദ്രസിൻഹ് റാണയ്ക്ക് 2014ൽ ടിക്കറ്റ് നിഷേധിക്കപ്പെടുകയും പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

നിലവിൽ ഗുജറാത്തിൽ നിന്ന് പാർലമെൻ്റിലെ ഏക രജപുത്രൻ കഴിഞ്ഞ വർഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വാങ്കാനർ കുടുംബത്തിലെ കേസ്രിദേവ്സിംഗ് സാലയാണ്. സമൂഹത്തിനുള്ളിലെ ഏതെങ്കിലും തരത്തിലുള്ള വിള്ളൽ തടയാനും, “രാജ്പുത്തുകളുടെ ഐക്യത്തിനും” ജാംനഗറിലെ ജംസാഹേബ് ശത്രുശല്യസിംഹ്ജി ആഹ്വാനം ചെയ്തു. കൂടാതെ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പരാജയപ്പെടുത്തികൊണ്ട് ബി.ജെ.പി.ക്ക് മറുപടി നൽകാനും ആവശ്യപ്പെട്ടു.

രാജ്‌കോട്ടിലെ സൗരാഷ്ട്ര യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറായ പ്രൊഫ രാകേഷ് ഭേദി പറയുന്നത്, രാഷ്ട്രീയ അധികാരത്തിന് പുറമേ, ക്ഷത്രിയരും സാമൂഹിക ശ്രേണിയിൽ അകന്നു നിൽക്കുന്നതായി തോന്നുന്നു എന്നാണ്. “പ്രതിഷേധങ്ങൾ ഈ മാറിയ ശ്രേണികളോടുള്ള ചെറുത്തുനിൽപ്പിനെ പ്രതിനിധീകരിക്കുന്നു. പാട്ടിദാർ പ്രബലമായ സമുദായ ഗ്രൂപ്പായി ഉയർന്നുവരുന്നു.”

മുൻ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശങ്കർസിൻഹ് വഗേല, ഈ മാസമാദ്യം ബിജെപി അവരുടെ നിലപാടുകൾക്ക് വില നൽകുമെന്ന് പറഞ്ഞിരുന്നു. “ഈ രോഷം രാജസ്ഥാനിലേക്കും വ്യാപിച്ചേക്കാം. ബിജെപി ക്ഷത്രിയ വിരുദ്ധരാണെന്ന ധാരണയുണ്ട്, ഉദാഹരണങ്ങളുണ്ട് – 2019 ൽ ക്ഷത്രിയരെ പാർലമെൻ്റിലേക്ക് അയച്ചില്ല, വസുന്ധര രാജെയെ (രാജസ്ഥാൻ മുഖ്യമന്ത്രി) സ്ഥാനത്തു നിന്ന് നീക്കി.ഇന്ത്യൻ എക്‌സ്പ്രസിനോട് സംസാരിക്കവേ വഗേല പറഞ്ഞു: “ഗുജറാത്തിൽ ഒരാൾക്ക് കാര്യമായ സ്വാധീനം കാണാനാകില്ല, എന്നാൽ ക്ഷത്രിയ രോഷം രാജസ്ഥാൻ, ഉത്തർപ്രദേശ് , മധ്യപ്രദേശ് എന്നിവിടങ്ങളിൽ ബിജെപി വോട്ടുകളെ ബാധിക്കും .” അദ്ദേഹം പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍