UPDATES

വിപണി/സാമ്പത്തികം

വിജയ് മല്യ കോര്‍പ്പറേറ്റ് ധാര്‍മ്മികത ബലികഴിച്ചുവെന്ന് എസ്എഫ്‌ഐഒ

ഇടപാടുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് എസ്എഫ്‌ഐഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

                       

വിവാദവ്യവസായി വിജയ് മല്യയുടെ നിയന്ത്രണത്തിലുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡും (കെഎഫ്എഎല്‍) ഡക്കാന്‍ ഏവിയേഷന്‍ ലിമിറ്റഡും (ഡിഎഎല്‍) തമ്മിലുള്ള ലയനത്തില്‍ എല്ലാ കോര്‍പ്പറേറ്റ് ധാര്‍മ്മികതയും ബലികഴിച്ചതായി സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) അന്വേഷണം കണ്ടെത്തി. നികുതി വെട്ടിക്കുന്നതിനായി മുന്‍തീയതികള്‍ വച്ച് ബുക്ക് എന്‍ട്രികള്‍ നടത്തിക്കൊണ്ട് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പുതിയ വിഭാഗങ്ങള്‍ ആരംഭിക്കുകയും ഓഹരി ഉടമകളെയോ ഹൈക്കോടതിയെയോ അറിയ്ക്കാതെ ഡിഎഎല്‍ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന് 30 കോടി രൂപ മത്സരിക്കാതിരിക്കാനുള്ള ഫീസായി നല്‍കുകയും ചെയ്തതായി എസ്എഫ്‌ഐഒ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ യുബി ഗ്രൂപ്പ് കമ്പനികളും ഗോപിനാഥ് നിയന്ത്രിക്കുന്ന സ്ഥാപനങ്ങളും തമ്മില്‍ ‘ചാക്രിക വിനിമയങ്ങള്‍’ നടത്തുകയും ചെയ്തു.

ഡിഎഎല്ലുമായുള്ള ലയനം പ്രഖ്യാപിച്ച ശേഷം മൂലധന ലാഭ നികുതി ഒഴിവാക്കുതിനായി കിംഗ്ഫിഷര്‍ വാണീജ്യ വ്യോമയാനം, ഗ്രൗണ്ട് ഹാന്‍ഡിലിംഗ്, പരിശീലനം എീ മൂന്ന് കടലാസ് സ്ഥാപനങ്ങള്‍ സൃഷ്ടിച്ചതായി എസ്എഫ്‌ഐഒ കണ്ടെത്തിയിട്ടുണ്ട്. വിഘടിച്ച ഘടകങ്ങള്‍ പ്രത്യേക വിഭാഗങ്ങളായി ഈ മൂന്ന് എണ്ണം നിലകൊള്ളുകയും അങ്ങനെ അവയ്ക്ക് മൂലധന ലാഭ നികുതിയിളവ് ലഭിക്കുകയും ചെയ്യും. എന്നാല്‍, ഡിഎഎല്ലില്‍ താനിക്ക് ചെറിയ ഓഹരി നിക്ഷേപങ്ങള്‍ മാത്രമേ ഉള്ളുവെന്നും നിയന്ത്രണസംവിധാനങ്ങളുടെ അവശ്യ അംഗീകാരങ്ങള്‍ ലഭിച്ചതിന് ശേഷമാണ് ലയനം നടത്തയിരിക്കുന്നെതന്നും ക്യാപ്ടന്‍ ഗോപിനാഥ് പറയുന്നു. എന്നാല്‍ എല്ലാ രേഖകളും കെട്ടിച്ചമച്ചതാണൊണ് എസ്എഫ്‌ഐഒ പറയുത്. ലയനവുമായി ബന്ധപ്പെ’ അന്വേഷണ വിവരങ്ങള്‍ ആദായനികുതി വകുപ്പിന് കൈമാറണമെും ആദായ നികുതി ചട്ടങ്ങളില്‍ എന്തെങ്കിലും ലംഘനം വരുത്തുകയോ നികുതി ഈടാക്കാന്‍ സാധിക്കുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണമെന്നും എസ്എഫ്‌ഐഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലയനപദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ നോ-കമ്പീറ്റ് ഫീയായി ഗോപിനാഥിന് 30 കോടി രൂപ നല്‍കിയ കാര്യം കിംഗ്ഫിഷര്‍ മറച്ചുവെച്ചു.

തന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ഒരു കോടി ഓഹരികള്‍ വാങ്ങാനാണ് ഗോപിനാഥ് ഈ തുക ഉപയോഗിച്ചത്. ലയനത്തിന് ശേഷം ഈ ഒരു കോടി രൂപയുടെ ഷെയറുകള്‍ ലയിച്ച ഒരു സ്ഥാപനത്തിലെ 42 ലക്ഷം ഓഹരികളാക്കി മാറ്റി. ലയിക്കു സമയത്ത് ഈ ഓഹരികള്‍ക്ക് 87 കോടി രൂപയുടെ മൂല്യമുണ്ടായിരുു. ഇതുവഴി വലിയ ലാഭമാണ് ഗോപിനാഥ് നേടിയെടുത്തത്. വലിയ തട്ടിപ്പാണ് ഇതിലൂടെ നടന്നതെന്നും സിഎഫ്‌ഐഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇടപാടുമായി നേരിട്ട് ബന്ധമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കണമെന്ന് കോര്‍പ്പറേറ്റ് കാര്യമന്ത്രാലയത്തിന് എസ്എഫ്‌ഐഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുബി ഗ്രൂപ്പും ഗോപിനാഥിന്റെ കീഴിലുള്ള സ്ഥാപനങ്ങളും തമ്മില്‍ അഞ്ച് കോടി രൂപ 14 തവണകളിലായി ‘ചാക്രിക വിനിമയം’ നടത്തിയിട്ടുണ്ടെന്നും എസ്എഫ്‌ഐഒ ആരോപിക്കുന്നു.

 

 

Share on

മറ്റുവാര്‍ത്തകള്‍