പെയ്ഡ് സബ്‌സ്‌ക്രിബ്ഷന്‍ രീതി യുടൂബ് റെഡ് എന്ന പേരില്‍ അറിയപ്പെടും. എന്നാല്‍ മറ്റുള്ളവ പതിവുപോലെ യുടൂബ് പരസ്യത്തോടൊപ്പം ഫ്രീ സര്‍വീസായി തുടരും.
ഓണ്‍ലെന്‍ പെയ്ഡ് എന്റര്‍ടൈന്‍മെന്റിന് പേരുകേട്ട നെറ്റ് ഫ്‌ളിക്‌സിന് സമാനമായി സ്വന്തം നിലയില്‍ വിനോദ പരിപാടികള്‍ തയ്യാറാക്കാനൊരുങ്ങി യൂടൂബ്. ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, മെക്‌സിക്കോ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ ഉള്‍പ്പെടുത്തിയായിരിക്കും ഇതിന്റെ ആഭ്യ വിഫുലീകരിച്ച ഘട്ടമെന്നും യൂടൂബ് അധികൃതര്‍ പറയുന്നു.
സംഗീതം, ഡോക്യുമെന്ററികള്‍, റിയാലിറ്റി ഷോ, സംവാദങ്ങള്‍, സ്‌ക്രിപ്റ്റഡ് സീരീസുകള്‍ എന്നിവയാണ് പ്രധാനമായും യൂടൂബ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും യൂടൂബ് ഒറിജിനല്‍ പ്രോഗ്രാം മേധാവി സൂസന്ന ഡാനിയല്‍ പറയുന്നു. പ്രാദേശിക ഭാഷകളില്‍ ഉള്‍പ്പെടെ പരിപാടികള്‍ തയ്യാറാക്കും. ഇതിനുപുറമേ സബ് ടൈറ്റില്‍, പ്രാദേശിക ഭാഷകളിലേക്ക് ഡബ് ചെയ്ത പരിപാടികള്‍ എന്നിവ ഉപയോഗിക്കുമെന്നും സുസന്‍ പറയുന്നു.
ഇത്തരത്തിലുള്ള യൂ ടൂബിന്റെ സ്വന്തം പരിപാടികള്‍ യൂടൂബ് പ്രീമിയം എന്ന വിഭാഗത്തിലായിരിക്കും ഉള്‍പ്പെടുത്തുക. ഇത്തരം പെയ്ഡ് സബ്‌സ്‌ക്രിബ്ഷന്‍ രീതി യുടൂബ് റെഡ് എന്ന പേരില്‍ അറിയപ്പെടും. എന്നാല്‍ മറ്റുള്ളവ പതിവുപോലെ യുടൂബ് പരസ്യത്തോടൊപ്പം ഫ്രീ സര്‍വീസായി തുടരും. പുതിയ തീരുമാനത്തോടെ തങ്ങള്‍ വിനോദത്തിലെ വിപണികണ്ടെത്തി മികച്ച ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സൂസന്‍ പറയുന്നു.
യൂടൂബ് നേരത്തെ തന്നെ ഇത്തരം സ്വന്തം പരിപാടികള്‍ അവതിപ്പിക്കുന്നുണ്ട് ദക്ഷിണ കൊറിയയിലും ഇന്ത്യയിലുമാണ് ഇത് ചെയ്തിട്ടുള്ളത്. ക്രിക്കറ്റിനെ കുറിച്ച് ഇന്ത്യയില്‍ നടത്തിയ ഹിന്ദി ചര്‍ച്ചാ പരിപാടിയായ അണ്‍ക്രിക്കറ്റ് ഇതിന്റെ ഭാഗമായിരുന്നെന്നും സൂസന്‍ പറയുന്നു. കൊറിയയില്‍ അവതിരിപ്പിച്ച റിയാലിറ്റി ഷോ പോപ്പ് ബാന്‍ഡ് ബിഗ് ബാന്‍ഗ് റിയാലിറ്റി ഷോയാണ് മറ്റൊന്ന്. ഇതിലൂടെ 50 ശതമാനം പുതിയ യൂടൂബ് ഉപഭോക്താക്കളെ കണ്ടെത്താനായെന്നും അവര്‍ വ്യക്തമാക്കി. വിനോദ വിപണനരംഗത്ത് നെറ്റ് ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവരുമായിട്ടാണ് യൂടൂബിന്റെ പ്രധാന മല്‍സരം. പ്രാദേശിക ഭാഷകളിലടക്കം നിക്ഷേപം നടത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇരു കമ്പനികളും കാഴ്ചവയ്ക്കന്നത്.