Continue reading “ദേശീയ ഗെയിംസ് മെഡല്‍ വേട്ടയില്‍ കേരളം നാലാം സ്ഥാനത്ത്”

" /> Continue reading “ദേശീയ ഗെയിംസ് മെഡല്‍ വേട്ടയില്‍ കേരളം നാലാം സ്ഥാനത്ത്”

"> Continue reading “ദേശീയ ഗെയിംസ് മെഡല്‍ വേട്ടയില്‍ കേരളം നാലാം സ്ഥാനത്ത്”

">

UPDATES

കായികം

ദേശീയ ഗെയിംസ് മെഡല്‍ വേട്ടയില്‍ കേരളം നാലാം സ്ഥാനത്ത്

                       

അഴിമുഖം പ്രതിനിധി

ദേശീയ ഗെയിംസില്‍ നാലു സ്വര്‍ണവും ആറു വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 16 മെഡലുകളുമായി കേരളം നാലാം സ്ഥാനത്ത് .11 സ്വര്‍ണം ഉള്‍പ്പെടെ 16 മെഡലുകളുമായി സര്‍വീസസ് ആണ് ഒന്നാം സ്ഥാനത്ത്. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ സാജന്‍ പ്രകാശ് മീറ്റില്‍ തന്റെ മൂന്നാം സ്വര്‍ണം നേടി. സാജന്റെ മൂന്നാമത്തെ വ്യക്തിഗത മെഡലാണിത്. ആദ്യദിനം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സ്വര്‍ണം നേടിയ സാജന്‍ 200 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ വെള്ളിയും നേടിയിരുന്നു. 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയിലായിരുന്നു സാജന്റെ രണ്ടാമത്തെ സ്വര്‍ണം.

തന്റെ ഇഷ്ടയിനമായ 1500 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 15:55.78 സെക്കന്‍ഡിലാണ് സാജന്‍ ഫിനിഷ് ചെയ്തത്. 2011ല്‍ കര്‍ണാടകത്തിന്റെ എ.പി സാജന്‍ കുറിച്ച 16:15.16 സെക്കന്‍ഡിന്റെ റെക്കോഡാണ് സാജന്‍ തിരുത്തിയത്. 16:7.12 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ സൗരവ് ശങ്കര്‍വാലയ്ക്ക് വെള്ളിയും 16:20.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത കേരളത്തിന്റെ എ.എസ്. ആനന്ദ് വെങ്കലവും നേടി. ആദ്യ 800 മീറ്ററില്‍ സൗരവില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിട്ട സാജന്‍ പിന്നീട് നടത്തിയ തന്ത്രപരമായ കുതിപ്പിലാണ് സ്വര്‍ണം സ്വന്തമാക്കിയത്.

പുരുഷന്മാരുടെ 4X100 മീറ്റര്‍ മെഡല്‍ റിലേയിലെ വെള്ളിയാണ് കേരളത്തിന്റെ നീന്തല്‍ക്കുളത്തിലെ മറ്റൊരു മെഡല്‍ നേട്ടം. അനൂപ് അഗസ്റ്റിന്‍, അരുണ്‍, സാജന്‍ പ്രകാശ്, ശര്‍മ എസ് നായര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ടീമാണ് 4X100 മീറ്റര്‍ റിലേയില്‍ വെള്ളി നേടിയത്.

പുരുഷന്മാരുടെ 200 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ അനൂപ് അഗസ്റ്റിന്‍ വെള്ളിയും അരുണ്‍ എസ് വെങ്കലവും സ്വന്തമാക്കിയതോടെ കേരളത്തിന്റെ മെഡല്‍ പട്ടികയില്‍ 16 മെഡലുകളായി.

ഇന്നത്തെ  മത്സരങ്ങളും കേരളത്തിന്റെ പ്രതീക്ഷകളും

പുരുഷ ഫുട്‌ബോളില്‍ കേരളം ഇന്ന് തമിഴ്‌നാടിനെ നേരിടും. 

വനിതാ ഫുട്‌ബോളില്‍ കേരളം ഡെല്‍ഹിയെ നേരിടും. 

വനിതാ വിഭാഗം 69 കിലോഗ്രാം ഭാരോദ്വഹനത്തില്‍ കേരളത്തിന് മെഡല്‍ പ്രതീക്ഷ .

നീന്തലില്‍ ഇന്ന് 6 ഫൈനലുകള്‍.

ബീച്ച് വോളിയില്‍ കേരളത്തിന്റെ മൂന്ന് ടീമുകള്‍ ക്വാര്‍ട്ടറില്‍. വനിത വിഭാഗത്തില്‍ എ,ബി ടീമുകളും പുരുഷ വിഭാഗത്തില്‍ ബി ടീമുമാണ് ഫൈനലില്‍ കടന്നത്.

നീന്തല്‍ കുളത്തില്‍ വേഗതയുടെ രാജാവിനെ ഇന്നറിയാം.

50 മീറ്റര്‍ ഫ്രീ സ്‌റ്റൈലില്‍ മഹാരാഷ്ട്രയുടെ ഒളിമ്പ്യന്‍ വീര്‍ധാവാള്‍ഖാഡെയും മദ്ധ്യപ്രദേശിന്റെ് ആരോണ്‍ ഡിസൂസയും ഫൈനലില്‍ മത്സരിക്കുന്നുണ്ട്‌. കേരളത്തിന്റെ എസ്.അരുണും, ശര്‍മ എസ് നായരും ഫൈനലില്‍ കടന്നിട്ടുണ്ട്.

വനിതാ വിഭാഗം ഖോഖോയില്‍ സെമി ലക്ഷ്യമാക്കി കേരളം ഇന്നിറങ്ങും .

Share on

മറ്റുവാര്‍ത്തകള്‍