Continue reading “വി എസിനെ അപമാനിച്ചു; തനിക്കും ക്ഷണമില്ല എന്ന് മുന്‍ കായികമന്ത്രി കെ ബി ഗണേഷ് കുമാര്‍; വിവാദങ്ങളൊഴിയാതെ ദേശീയ ഗെയിംസ്”

" /> Continue reading “വി എസിനെ അപമാനിച്ചു; തനിക്കും ക്ഷണമില്ല എന്ന് മുന്‍ കായികമന്ത്രി കെ ബി ഗണേഷ് കുമാര്‍; വിവാദങ്ങളൊഴിയാതെ ദേശീയ ഗെയിംസ്”

"> Continue reading “വി എസിനെ അപമാനിച്ചു; തനിക്കും ക്ഷണമില്ല എന്ന് മുന്‍ കായികമന്ത്രി കെ ബി ഗണേഷ് കുമാര്‍; വിവാദങ്ങളൊഴിയാതെ ദേശീയ ഗെയിംസ്”

">

UPDATES

വി എസിനെ അപമാനിച്ചു; തനിക്കും ക്ഷണമില്ല എന്ന് മുന്‍ കായികമന്ത്രി കെ ബി ഗണേഷ് കുമാര്‍; വിവാദങ്ങളൊഴിയാതെ ദേശീയ ഗെയിംസ്

                       

അഴിമുഖം പ്രതിനിധി

വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കൂപ്പുകുത്തുകയാണ് 35-ാം ദേശീയ ഗെയിംസ്. മാന്യമായ ക്ഷണം ലഭിക്കാത്തതിനാല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഓഫീസ് അറിയിച്ചു. മുന്‍ കായികമന്ത്രി കെബി ഗണേഷ് കുമാറിനും ക്ഷണം ലഭിച്ചിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഉദ്ഘാടനത്തെ സംബന്ധിച്ചിറങ്ങിയ പത്രപരസ്യത്തില്‍ നിന്നും പ്രതിപക്ഷ നേതാവിന്റെ ചിത്രം നീക്കിയതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇതിനിടെ തിരുവനന്തപുരം മേയര്‍ കെ ചന്ദ്രികയെ ചടങ്ങിന് ക്ഷണിച്ചതിലും പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം അനുരഞ്ജനത്തിന് തയ്യാറായില്ല. തന്നെ പരിഹസിച്ചതായി അദ്ദേഹം തിരുവഞ്ചൂരിനോട് പറഞ്ഞതായാണ് അറിയാന്‍ കഴിയുന്നത്. പ്രതിപക്ഷത്തേയും വിഎസിനേയും ദേശീയ ഗെയിംസിന്റെ ഉദ്ഘാടനത്തില്‍ നിന്ന് ഒഴിവാക്കുന്നത് മനപൂര്‍വമാണെന്ന് വി.ശിവന്‍കുട്ടി എംഎല്‍എ കുറ്റപ്പെടുത്തി. ഇതിന് പിന്നില്‍ മുഖ്യമന്ത്രിയും സംഘാടകസമിതിയും ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Share on

മറ്റുവാര്‍ത്തകള്‍