Continue reading “ദേശീയ ഗെയിംസ്; വനിതാ ഫുട്‌ബോള്‍ സെമി ഇന്ന്, ചരിത്ര ഫൈനല്‍ സ്വപ്‌നം കണ്ടു കേരളം”

" /> Continue reading “ദേശീയ ഗെയിംസ്; വനിതാ ഫുട്‌ബോള്‍ സെമി ഇന്ന്, ചരിത്ര ഫൈനല്‍ സ്വപ്‌നം കണ്ടു കേരളം”

"> Continue reading “ദേശീയ ഗെയിംസ്; വനിതാ ഫുട്‌ബോള്‍ സെമി ഇന്ന്, ചരിത്ര ഫൈനല്‍ സ്വപ്‌നം കണ്ടു കേരളം”

">

UPDATES

കായികം

ദേശീയ ഗെയിംസ്; വനിതാ ഫുട്‌ബോള്‍ സെമി ഇന്ന്, ചരിത്ര ഫൈനല്‍ സ്വപ്‌നം കണ്ടു കേരളം

Avatar

                       

അഴിമുഖം പ്രതിനിധി 

ദേശീയ ഗെയിംസ് വനിതാ ഫുട്‌ബോള്‍ സെമി ഫൈനലില്‍ കേരളം ഇന്നു മണിപ്പൂരിനെ നേരിടും. ജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാവും കേരളം ഫൈനലില്‍ എത്തുക. കഴിഞ്ഞ കളിയില്‍ ജാര്‍ഖണ്ഡിനെതിരെ 11 ഗോളുകള്‍ അടിച്ച മണിപ്പൂര്‍ താരങ്ങള്‍ മികച്ച ഫോമില്‍ ആണെന്നുള്ളത് കേരളത്തിന് മത്സരം കടുത്തതാക്കും. ഇന്നു വൈകിട്ട് തൃശ്ശൂരിലാണ്  പോരാട്ടം.

വോളീബോളില്‍ കേരളത്തിന്റെ പുരുഷ വനിതാ ടീമുകള്‍ ആദ്യ മത്സരത്തിനായി ഇന്നിറങ്ങും.അര്‍ജുന അവാര്‍ഡ് ജേതാക്കളായ കെ.ജെ. കപില്‍ദേവും ടോം ജോസഫും ഉള്‍പ്പെട്ട കേരളാ ടീം ഇത്തവണ സ്വര്‍ണ്ണത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കഴിഞ്ഞ തവണ റാഞ്ചിയില്‍ തമിഴ്‌നാടിനോട് തോറ്റതിന്റെ നിരാശമറക്കാന്‍ ഈ സ്വര്‍ണ്ണം അത്യാവശ്യമാണ്. 

ദേശീയ ഗെയിംസ് സൈക്ലിങ്ങില്‍ കേരളം ഇന്ന് രണ്ടു മെഡലുകള്‍ കൂടി നേടി. വനിതാ വിഭാഗത്തിലാണ് രണ്ടു മെഡലുകളും നേടിയത്. 28 കിലോമീറ്റര്‍ ഇന്‍ഡ്യൂജല്‍ ടൈം ട്രയലില്‍ കേരളാ താരങ്ങളായ ടി.കൃഷ്‌ണേന്ദു വെള്ളിയും മഹിത മോഹന്‍ വെങ്കലവും നേടി. 48:07.961 മിനിറ്റിലാണ് കൃഷ്‌ണേന്ദു വെള്ളി നേടിയത്. മഹിത മോഹന്‍ 48:20.357 മിനിറ്റിലാണ് വെങ്കലം നേടിയത്. 46:49.145 മിനിറ്റില്‍ ഫിനിഷ് ചെയ്ത മഹാരാഷ്ട്രയുടെ ഋതുജ സത്പുതെയ്ക്കാണ് സ്വര്‍ണം. മറ്റൊരു കേരളാ താരമായ പാര്‍വതി അഞ്ചാമതായി ഫിനിഷ് ചെയ്തു. വനിതാ വിഭാഗം ടെന്നീസ് സ്വര്‍ണ്ണം യു.പിയുടെ അങ്കിതാ റെയ്‌ന സ്വന്തമാക്കി. ഫൈനലില്‍ മഹാരാഷ്ട്രയുടെ പ്രാര്‍ത്ഥനാ ഭാബ്രിയെ പരാജയപ്പെടുത്തിയാണ് അങ്കിത സുവര്‍ണ്ണ നേട്ടം ആഘോഷിച്ചത്.

ദേശീയ ഗെയിംസിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ അത്‌ലറ്റിക്‌സിന് നാളെ കൊടിയുയരും. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന പോരാട്ടത്തില്‍ കേരളം തന്നെയാണ് വന്‍ശക്തികള്‍. അത്‌ലറ്റിക്‌സില്‍ നിലവിലെ ജേതാക്കളും ആതിഥേയര്‍ തന്നെ. 

റാഞ്ചിയില്‍ കഴിഞ്ഞതവണ നടന്ന ദേശീയ ഗെയിംസില്‍ 10 സ്വര്‍ണവും എട്ടു വെള്ളിയും ഒമ്പത് വെങ്കലവുമാണ് കേരളം നേടിയത്. ഇക്കുറി സ്വന്തം നാട്ടില്‍ അതിലും വലിയ നേട്ടം കേരളം പ്രതീക്ഷിക്കുന്നു. അക്വാടിക്, റോവിങ് മത്സരങ്ങളിലെ മെഡല്‍ കൊയ്ത്ത് ടീമിന് ആവേശം പകരുന്നുമുണ്ട്.

ഏറ്റവും ശക്തമായ നിരയെയാണ് കേരളം രംഗത്തിറക്കുന്നത്. പുരുഷവിഭാഗത്തില്‍ ജോസഫ് ജി.എബ്രഹാം, രഞ്ജിത്ത് മഹേശ്വരി, കെ.പി.ബിമിന്‍, എസ്.അരുണ്‍ ജിത്ത്, ജിതിന്‍ പോള്‍ തുടങ്ങിയ പരിചയസമ്പന്നരും ശ്രീനിത്ത് മോഹന്‍, മുഹമ്മദ് അഫ്‌സല്‍, മനു ഫ്രാന്‍സിസ് തുടങ്ങി വലിയൊരു യുവനിരയെയും കേരളം രംഗത്തിറക്കുന്നു. 

വനിതാ വിഭാഗത്തിലും സമാനമായ നിരയാണ് കേരളത്തെ പ്രതിനിധാനം ചെയ്യുന്നത്. പ്രീജ ശ്രീധരനും ഒ.പി.ജയ്ഷയും ടിന്റു ലൂക്കയും എം.ഡി താരയെയും പോലുള്ള പരിചയസമ്പന്നര്‍ക്കൊപ്പം പി.യു ചിത്രയെയും ജെസ്സി ജോസഫിനെയും പോലുള്ള കൗമാരതാരങ്ങളും കേരളത്തിന്റെ പ്രതീക്ഷ പേറുന്നു.

സര്‍വീസസ്, ഹരിയാന, തമിഴ്‌നാട് തുടങ്ങിയ പതിവ് കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് കേരളം കടുത്ത വെല്ലുവിളി നേരിടുന്നത്.

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ദേശീയ റെക്കോര്‍ഡ് മറികടന്ന മുഹമ്മദ് അഫ്‌സല്‍ 800,1500 മീറ്ററുകളില്‍ പ്രതീക്ഷ വയ്ക്കുന്നു.100 മീറ്ററില്‍ ഷമീര്‍ മോനാണ് കേരളത്തിന്റെ മുഖ്യപ്രതീക്ഷ.

Share on

മറ്റുവാര്‍ത്തകള്‍