ദക്ഷിണന്ത്യന്‍ ശൈലിയില്‍ മുണ്ടുടുത്താണ് മോദിയെ ഫോട്ടോയില്‍ കാണുന്നത്.
ആന്‍ഡമാന്‍ – നിക്കോബാര്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ഇന്‍സ്റ്റാഗ്രാം ഫോട്ടോ വൈറലായിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ടാണ് മോദി പോര്‍ട്ട് ബ്ലെയറിലെത്തിയത്. ദക്ഷിണന്ത്യന്‍ ശൈലിയില്‍ മുണ്ടുടുത്താണ് മോദിയെ ഫോട്ടോയില്‍ കാണുന്നത്. “മനോഹരമായ പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രഭാതം” എന്ന അടിക്കുറിപ്പോടെയാണ് മോദിയുടെ ഫോട്ടോ. നേരത്തെയുള്ള സൂര്യോദയവും പരമ്പരാഗത വേഷവും. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരന്മാരെക്കുറിച്ച് ആലോചിക്കുന്നു.
പോര്‍ട്ട് ബ്ലെയറില്‍ മോദി 150 മീറ്റര്‍ ഉയരമുള്ള ദേശീയപതാക ഉയര്‍ത്തും. സുഭാഷ് ചന്ദ്ര ബോസ്, ഐഎന്‍എയുടെ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് നിലവില്‍ വന്നതായി പ്രഖ്യാപിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇത്. സ്മരണക്കായി സ്റ്റാമ്പും നാണയവും പുറത്തിറക്കുന്നുണ്ട്. പദ്ധതികളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കുന്നുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ മൂന്ന് ദ്വീപുകളുടെ പേര് മാറ്റുകയും സുഭാഷ് ചന്ദ്ര ബോസിന്റേതടക്കമുള്ള പേരുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.