UPDATES

വിദേശം

റഷ്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍ക്കെഡി ബച്ചെന്‍കോ വെടിയേറ്റു മരിച്ചു

2016ല്‍ റഷ്യന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ സംഭവത്തെകുറിച്ചുള്ള ബചെന്‍കോയുടെ റിപോര്‍ട്ടുകളെ തുടര്‍ന്ന് തനിക്ക് വധ റഷ്യന്‍ അധികാരികളുടെ വധ ഭീഷണി ഉണ്ടായിരുതായി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

                       

പ്രമുഖ റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ക്കെഡി ബചെന്‍കോ(41) വെടിയേറ്റു മരിച്ചു. ഉക്രൈയിനിലെ കീവിലെ അദ്ദേഹത്തിന്റെ വസതിക്ക്‌ മുന്നില്‍ വച്ചാണ് ബചെന്‍കോയ്ക്ക്‌ വെടിയേറ്റതെന്ന് ഉക്രൈയ്ന്‍ പോലിസ് അറിയിച്ചു. റഷ്യന്‍ വിമര്‍ശകന്‍ എന്നപേരില്‍ ശ്രദ്ധേയനായിരുന്നു ആര്‍ക്കെഡി ബചെന്‍കോ. 2016ല്‍ റഷ്യന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ സംഭവത്തെക്കുറിച്ചുള്ള ബചെന്‍കോയുടെ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് തനിക്ക് റഷ്യന്‍ അധികാരികളുടെ വധ ഭീഷണി ഉണ്ടായിരുതായി അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ഇതിനെ തുടര്‍ന്ന അദ്ദേഹം പ്രേഗിലേക്കും തുടര്‍ന്ന് ഉക്രൈയിന്‍ തലസ്ഥാനത്തേക്കും താമസം മാറ്റിയിരുന്നു. യുദ്ധകാര്യ റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ശ്രദ്ധേയനായിരുന്ന ആര്‍ക്കെഡി ബചെന്‍കോ നിലവില്‍ ഉക്രൈന്‍ ചാനലായ എടിആര്‍ ടിവിയില്‍ അവതാരകനായി ജോലി നോക്കുകയായിരുന്നു.

മുതുകില്‍ വെടിയേറ്റ നിലയിലായിരുന്നു ബചെന്‍കോയെ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. ഭക്ഷണം വാങ്ങി തിരികെ വീട്ടിലെത്തിയ ബചന്‍കോയെ അക്രമി കാത്തുനിന്ന് വെടിവയ്ചതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും, മാധ്യമ പ്രവര്‍ത്തകന്‍ എന്നനിലയിലെ ആര്‍ക്കെഡി ബചെന്‍കോയയുയെ ഇടപെടലായിരിക്കാം കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Related news


Share on

മറ്റുവാര്‍ത്തകള്‍