UPDATES

വിപണി/സാമ്പത്തികം

ആരോഗ്യത്തിന് ഹാനികരം: പതഞ്ജലി നെല്ലിക്ക ജ്യൂസ് ആര്‍മി ക്യാന്റീനുകളില്‍ നിന്ന് പിന്‍വലിച്ചു

കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബിന്റെ പരിശോധനയിലാണ് ജ്യൂസ് ഹാനികരമാണെന്ന് കണ്ടെത്തിയത്

                       

പതഞ്ജലിയുടെ നെല്ലിക്ക ജ്യൂസ് ഇന്ത്യന്‍ ആര്‍മി ക്യാന്റീനുകളില്‍ നിന്ന് പിന്‍വലിച്ചു. ബാബാ രാംദേവിന്റെ പതഞ്ജലി കമ്പനി നിര്‍മ്മിക്കുന്ന നെല്ലിക്ക ജ്യൂസില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടിയെന്നാണ് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എല്ലാ ഡിപ്പോകളിലും അവശേഷിക്കുന്ന നെല്ലിക്ക ജ്യൂസിന്റെ സ്റ്റോക്ക് വിവരങ്ങള്‍ അറിയിക്കണെന്ന് കാണിച്ച് ഏപ്രില്‍ മൂന്നിന് ആര്‍മിയുടെ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) സന്ദേശം അയ്ച്ചിരുന്നു. പതഞ്ജലി അയുര്‍വേദയുടെ തുടക്ക കാലത്തെയാണ് ഉത്പന്നമായിരുന്നു ‘അമ്‌ല ജ്യൂസ്’. പതഞ്ജലിയുടെ രണ്ട് ഡസനോളമുള്ള ഉത്പന്നങ്ങളിലെ ഏറ്റവും വില്‍പന നടന്നതും കമ്പിനിക്ക് പേര് നേടികൊടുത്തതും വിപണി പിടിച്ചുകൊടുത്തതും ഈ അമ്‌ല ജ്യൂസായിരുന്നു.

കൊല്‍ക്കത്തയിലെ സെന്‍ട്രല്‍ ഫുഡ് ലാബില്‍ ജ്യൂസ് പരിശോധിച്ചപ്പോള്‍ ഇവയില്‍ ആരോഗ്യത്തിന് ഹാനികാരമായ വസ്തുകളുണ്ട്. അതിനാല്‍ ജ്യൂസ് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ലാബ് നല്‍കിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് എല്ലാ ആര്‍മി ക്യാന്റീനുകളില്‍ ജ്യൂസ് പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് രണ്ട് ആര്‍മി ഉദ്യോഗസ്ഥര്‍ നേരത്തെ അറിയിച്ചത്.

രാജ്യത്ത് സൈനികരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെടെ 12 മില്യണ്‍ ഉപഭോക്തക്കളിലേക്ക് 5300-ഓളം ഉല്‍പ്പന്നങ്ങളാണ് ആര്‍മി കാന്റീന്‍ വഴി വിതരണം ചെയ്യുന്നത്. രണ്ട് വര്‍ഷം മുമ്പ് നസ്‌ലേ കമ്പനിയുടെ മാഗി ന്യൂഡില്‍സില്‍ മായം കണ്ടെത്തിയതും കൊല്‍ക്കത്ത സെന്‍ട്രല്‍ ഫുഡ് ലാബായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍