June 23, 2025 |
Share on

കല്ല്യാണ ദിവസം വരനെ പൂട്ടിയിടും, വധുവിനെ താലിചാര്‍ത്തുന്നത് സഹോദരിമാര്‍; വ്യത്യസ്തമാണീ ഗ്രാമം

ഗുജറാത്തിലെ സുര്‍ഖേഡ, സനാഡ, അമ്പാല്‍ ഗ്രാമങ്ങളില്‍ വരാനെ പ്രതിനിധാനം ചെയ്ത് വിവാഹത്തില്‍ പങ്കെടുക്കുന്നത് വരന്റെ സഹോദരി.

ഗുജറാത്തിലെ സുര്‍ഖേഡ, സനാഡ, അമ്പാല്‍ ഗ്രാമങ്ങളില്‍ വരാനെ പ്രതിനിധാനം ചെയ്ത് വിവാഹത്തില്‍ പങ്കെടുക്കുന്നത് വരന്റെ സഹോദരി. സഹോദരിയില്ലെങ്കില്‍ കുടുംബത്തിലെ വിവാഹം കഴിക്കാത്ത മറ്റൊരു സ്ത്രീയാവും വിവാഹ ചടങ്ങുകളില്‍ വരനുപകരം പങ്കെടുക്കുക. ഇവിടുത്തെ ഗോത്രവര്‍ഗകാര്‍ക്കിടയിലാണ് ഇത്തരമൊരു ആചാരം നിലനില്‍ക്കുന്നത്. ഇവരുടെ വിശ്വാസപ്രകാരം പരദേവതയെ അനുസരിക്കലാണ് ഇത്തരമൊരു ചടങ്ങിന് പിന്നിലുള്ളത്. ഇവര്‍ വിവാഹ സമയത്ത് വരനെ വീടിനുള്ളില്‍ സംരക്ഷിക്കുന്നു. ഇത് എല്ലാത്തരത്തിലുള്ള ദുഷ്ടശക്തികളില്‍നിന്നും വരനെ സംരക്ഷിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

വിവാഹ ദിവസം പരമ്പരാഗത രീതിയിലുള്ള ഷര്‍വാണിയും, തലപ്പാവും ധരിക്കുമെങ്കിലും വിവാഹ പരിപാടികളില്‍ പങ്കെടുക്കാന്‍ വരന് അനുവാദമില്ല, അമ്മക്കൊപ്പം വരനെ വീട്ടിലടച്ചിടുകയാണ് ഇവര്‍ ചെയ്യാറ്. ഈ സമയം സഹോദരി വധുവിനെ താലിചാര്‍ത്തി വീട്ടിലേക്കെത്തിക്കുന്നു.

പ്രദേശവാസിയായ രാംസിങ് ഭായ് രത്വ പറയുന്നത് ഇങ്ങനെയാണ് ‘പലരും ഈ ആചാരം ലംഘിക്കുവാന്‍ നോക്കി എന്നാല്‍ അവര്‍ വേര്‍പിരിയേണ്ട സാഹചര്യത്തിലാണ് അത് ചെന്നെത്തിയത്. പലതരം പ്രശ്‌നങ്ങളും അവര്‍ക്ക് നേരിടേണ്ടിവന്നു.’ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഈ ആചാരം പിന്‍തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രത്വ പറയുന്നു.

കൂടുതൽ വായനയ്ക്ക്- https://bit.ly/2X6k3PB

 

അവിവാഹിതരായ സ്ത്രീകളാണ് ലോകത്തെ ഏറ്റവും സന്തോഷവതികള്‍

Leave a Reply

Your email address will not be published. Required fields are marked *

×