UPDATES

വായിച്ചോ‌

പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി; തുക തിരിച്ചടയ്ക്കണമെന്ന് സര്‍ക്കാര്‍; അല്ലെങ്കില്‍ ക്രിമിനല്‍ നടപടി

ഈ നടപടി നിരവധിപേരെ ബാധിക്കും

                       

മധ്യപ്രദേശിലെ ഭോപ്പാലില്‍ പാവപ്പെട്ട ഗ്രാമീണര്‍ക്ക് വീട് വയ്ക്കുവാന്‍ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം നല്‍കിയ തുക തിരിച്ചാവിശ്യപ്പെട്ടു. തുക തിരിച്ചടയ്ക്കാത്തവര്‍ക്ക് നേരെ ക്രിമിനല്‍ നടപടികള്‍ എടുക്കുമെന്നും അവരെ അറിയിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലറ പഞ്ചായത്തിലെ പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ലഭിച്ച തുക തിരിച്ചടയ്ക്കണമെന്ന് പല ഗ്രാമീണര്‍ക്കും പഞ്ചായത്ത് സര്‍പഞ്ചക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ഒട്ടേറെ പേരെയാണ് ഈ നടപടി ബാധിക്കുക. ഈ പദ്ധതി പ്രകാരമുള്ള തുകയ്ക്ക് ഇവര്‍ അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ കാരണമായി പറയുന്നത്. തുക ലഭിക്കാന്‍ നിരവധി മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. അതിലൊന്ന് രണ്ടര ഏക്കറില്‍ കൂടുതലുള്ള സ്ഥലമുള്ളവര്‍ ഈ തുകയ്ക്ക് അര്‍ഹരല്ല എന്നാണ്. തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട ഗ്രാമീണര്‍ രണ്ടര ഏക്കറിന് മുകളില്‍ വസ്തു ഉള്ളവരായതുകൊണ്ടാണ് അവര്‍ക്കെതിരെ ഈ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. പക്ഷെ ഈ ഗ്രാമീണരില്‍ പലരും ഒരേക്കറില്‍ താഴെ മാത്രമ കൃഷി ഭൂമിയുള്ളവരാണ്.

വീഡിയോ കാണാം:

Share on

മറ്റുവാര്‍ത്തകള്‍