UPDATES

പ്രവാസം

പ്രവാസികള്‍ക്ക് അസാധു നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി

നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് പഴയ നോട്ട് മാറ്റി വാങ്ങാന്‍ മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്

                       

പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ സമയം നീട്ടിക്കൊടുത്ത് റിസര്‍വ് ബാങ്ക്. ജൂണ്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം. അതേസമയം നവംബര്‍ 9 മുതല്‍ ഡിസംബര്‍ 30 വരെ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്. നിശ്ചിത കാലയളവില്‍ മാത്രം വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ക്ക് മാറിയെടുക്കാവുന്ന പഴയ നോട്ടുകളുടെ കാര്യത്തില്‍ പരിധി ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ എന്‍ ആര്‍ ഐകള്‍ക്ക് വിദേശ വിനിമയ ചട്ട പ്രകാരമുള്ള 25000 രൂപ മാത്രമാണ് മാറാന്‍ സാധിക്കുക.

നിശ്ചിത കാലയളവില്‍ വിദേശത്തായിരുന്ന ഇന്ത്യക്കാര്‍ തിരിച്ചറിയല്‍ രേഖകളും യാത്രയുടെ വിവരങ്ങളും ഉള്‍പ്പെടെ ഹാജരാക്കുകയും നേരത്തെ നോട്ടുകള്‍ മാറ്റിവാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുകയും വേണം.പാകിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. മുംബൈ, ഡല്‍ഹി, ചെന്നൈ,കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നോട്ട് മാറ്റി വാങ്ങാനുള്ള സൌകര്യം റിസര്‍വ്വ് ബാങ്ക് ഒരുക്കിയിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍