UPDATES

വിദ്യാര്‍ത്ഥിയെ പുറത്താക്കിയത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന്

വിശദീകരണവുമായി ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

                       

ദേശിയ വിദ്യാഭ്യാസ നയത്തിൽ പ്രതിഷേധം സംഘടിപ്പിച്ച പിഎച്ച്ഡി വിദ്യാർത്ഥിയെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്(TISS) സസ്പെൻഡ് ചെയ്തു. സംഭവത്തിൽ വിശദീകരണവുമായി കോളേജ് രംഗത്തെത്തി.

കോളേജിൽ നിന്ന് രാമദാസ പ്രിണി ശ്രീനിവാസ് എന്ന ഗവേഷണ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തത് തെറ്റായ പെരുമാറ്റം മൂലമാണെന്ന് പൊതു അറിയിപ്പിൽ പറയുന്നു. ഒരു കമ്മിറ്റി നടത്തിയ വിശദമായ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായതായും, ഇതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി കൈകൊണ്ടതെന്നും ഏപ്രിൽ 20ന് പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

“തൻ്റെ അക്കാദമിക് പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങളിൽ തൻ്റെ രാഷ്ട്രീയ അജണ്ടകൾ മുൻനിർത്തിയാണ് രാമദാസ് കെ.എസ്. ശ്രദ്ധ കേന്ദ്രീകരിച്ചത്. അക്കാദമിക് പ്രതിബദ്ധതകൾക്ക് താൽപ്പര്യം നൽകണമെന്ന് ടിഐഎസ്എസ് അഡ്മിനിസ്ട്രേഷൻ ആവർത്തിച്ച് വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ ഉപദേശങ്ങൾ നൽകിയിട്ടും, രാമദാസ് കെഎസ് അത് പാലിക്കുന്നതിൽ പരാജയപ്പെട്ടു, ” മുന്നറിയിപ്പുകൾ മറികടന്ന് കോളേജിന് അകത്തും പുറത്തും രാമദാസ് ഏർപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ചും അറിയിപ്പിൽ പറയുന്നു.

ടിഐഎസ്എസ് ലെ സ്കൂൾ ഓഫ് ഡെവലപ്മെൻ്റ് സ്റ്റേഡിസിൽ നിന്നുള്ള പിഎച്ച്ഡി വിദ്യാർത്ഥി രാമദാസിൻ്റെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷൻ ബുധനാഴ്ചയാണ് സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുന്നത്. 

 ആവർത്തിച്ചുള്ള മോശം പെരുമാറ്റത്തിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കും വിശദീകരണം ആവശ്യപ്പെട്ട് മാർച്ചിൽ രാമദാസിന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പരാമർശിച്ച സസ്‌പെൻഷനിൽ  എല്ലാ കാമ്പസുകളിലും പ്രവേശിക്കുന്നത് രണ്ട് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തി. 

2024 ജനുവരിയിൽ വിദ്യാർത്ഥി സംഘടനകൾ ബിജെപി സർക്കാരിൻ്റെ വിദ്യാർത്ഥി നയങ്ങൾക്കെതിരെ പ്രത്യേകിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ശബ്ദമുയർത്തി പാർലമെൻ്റ് മാർച്ച് നടത്തി. ഇതിൽ രാമദാസ് പങ്കെടുത്തതിനെ തുടർന്ന്കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് ടിഐഎസ്എസിലെ പ്രോഗ്രസീവ് സ്റ്റുഡൻ്റ് ഫോറം (പിഎസ്എഫ്) ആരോപിച്ചു. എന്നാൽ പാർലമെൻ്റ് മാർച്ചുള്ള പ്രതിഷേധത്തിനിടെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതും ഇൻസ്റ്റിറ്റ്യൂട്ട് നിയമങ്ങൾ അനുസരിക്കാത്തതും കാരണം കാണിക്കൽ നോട്ടീസും സസ് പെൻഷൻ ഓർഡറും നൽകിയതെന്ന്ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു.

രാമദാസ് ഹോസ്റ്റൽ സൗകര്യങ്ങളിൽ ദീർഘകാലം താമസിച്ചിരുന്നതായും നോട്ടീസ് ചൂണ്ടിക്കാട്ടുന്നു. “നിയമവിരുദ്ധമായാണ് ഹോസ്റ്റലിൽ വിദ്യാർത്ഥി താമസിച്ചത്, മറ്റ് അർഹരായ പിഎച്ച്ഡി സ്കോളർമാരുടെ അവസരം ഇതോടെ ഇല്ലാതാക്കിയെന്നും,” നോട്ടീസിൽ പറയുന്നു.

അതേസമയം, വാർത്താ റിപ്പോർട്ടുകൾ പ്രകാരം സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്എഫ്ഐ) മറ്റ് വിദ്യാർത്ഥി സംഘടനകൾ ശനിയാഴ്ച സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ടിഐ എസ്എസ് അഡ്മിനിസ്ട്രേഷനോട് അഭ്യർത്ഥിക്കുകയും, രാമദാസിനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കുകയും ചെയ്തു.

English summary : PhD student suspended from Tata Institute of Social Science

Related news


Share on

മറ്റുവാര്‍ത്തകള്‍