Continue reading “‘സ്വര്‍ണ്ണ മനുഷ്യന്‍’ ഫുഗെയെ കൊന്നതെന്തിന്?”

" /> Continue reading “‘സ്വര്‍ണ്ണ മനുഷ്യന്‍’ ഫുഗെയെ കൊന്നതെന്തിന്?”

"> Continue reading “‘സ്വര്‍ണ്ണ മനുഷ്യന്‍’ ഫുഗെയെ കൊന്നതെന്തിന്?”

">

UPDATES

ഇന്ത്യ

‘സ്വര്‍ണ്ണ മനുഷ്യന്‍’ ഫുഗെയെ കൊന്നതെന്തിന്?

Avatar

                       

ഒന്നര കോടി രൂപയുടെ സ്വര്‍ണ്ണകുപ്പായം ധരിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യവസായിയെ മകന്റെ മുന്നില്‍വെച്ച്‌ അക്രമിസംഘം കൊലപ്പെടുത്തി.  “പിംപ്രി ഗോള്‍ഡ്‌മാന്‍” എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പൂനെ സ്വദേശിയായ ദത്താത്രേയ ഫൂഗെയാണ് കൊല്ലപ്പെട്ടത്. നാല്പ്പത്തിയെട്ട് വയസ് പ്രായമുണ്ടായിരുന്ന ഇയാള്‍ എന്‍സിപിയുടെ പൂനെയിലെ നേതാവ് കൂടിയായിരുന്നു.ഫുഗെയുടെ സഹോദരിപുത്രന്‍ ഉള്‍പ്പെടെ അഞ്ചുപേരെ കേസുമായി ബന്ധപ്പെട്ട് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കാറില്‍ നിന്നും ബലമായി പിടിച്ചു കൊണ്ടുപോയി ദിഗി നഗരത്തിനടുത്തുള്ള വലിയ മൈതാനത്തില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ വടിയും കല്ലും ഉപയോഗിച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പോലീസ് എത്തുമ്പോഴേക്കും ചിന്നഭിന്നമായ നിലയിലായിരുന്നു ഫൂഗെയുടെ  ശരീരം. എന്‍സിപിയുടെ മുന്‍ നഗരസഭാ കൌണ്‍സിലര്‍ ആയിരുന്ന സീമയാണ് ഫൂഗെയുടെ ഭാര്യ.

“ഞാന്‍ ബിരിയാണിയും വാങ്ങി വീട്ടിലേക്ക് കാര്‍ ഓടിച്ചു വരികയായിരുന്നു. അപ്പോഴാണ്‌ അച്ഛനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് കണ്ടത്. അവര്‍ എന്‍റെ കാറിനു നേരെ വരുകയും അതിലേക്ക് നോക്കുകയും ചെയ്തു,  പക്ഷെ അവര്‍ എന്നെ ഒന്നും ചെയ്തില്ല. അവരില്‍ ഏഴെട്ടുപേരെ എനിക്ക് ഓര്‍മയുണ്ട്.” ഫുഗേയുടെ 22വയസുള്ള മകന്‍ ശുഭന്‍ പോലീസിനോട് പറഞ്ഞു.

“ഭോസരിയില്‍ ഉള്ള തങ്ങളുടെ വീട്ടിലേക്ക് വ്യാഴാഴ്ച്ച രാത്രി ഒരുകൂട്ടം ആളുകള്‍ വരികയും ഫുഗെയേ കൂട്ടി ദിഗിയിലെ ഭാരത്മാത നഗറിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെവെച്ച് കല്ലും മാരകായുധങ്ങളും വെച്ച് അവര്‍ ആക്രമിക്കുകയായിരുന്നു” എന്ന് ഫുഗെയുടെ ഭാര്യ സീമ പറഞ്ഞു. എന്‍സിപിയുടെ മുന്‍ നഗരസഭാ കൌണ്‍സിലര്‍ ആയിരുന്ന സീമയെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയിരുന്നു.

“എന്തുകൊണ്ടാണ് ഫുഗേയുടെ അംഗരക്ഷകാരാരും തന്നെ സംഭവ സമയത്ത് കൂടെ ഉണ്ടാകാത്തിരുന്നത് എന്നത് ദുരൂഹമാണ്. സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ആയിരിക്കാം കൊലയ്ക്ക് പിന്നില്‍. ആദ്യ വിവരങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് ഫുഗെയ്ക്കും മകനും ഈ സംഘത്തിലെ ഒരാളില്‍ നിന്നും ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിരുന്നു എന്നാണ്. എന്തായാലും എങ്ങനെ ഫുഗെ ആ തുറന്ന മൈതാനത്തില്‍ എത്തപ്പെട്ടു എന്ന് ഞങ്ങള്‍ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്.”  കേസന്വേഷിക്കുന്ന ദിഗി പോലിസ് ഇന്‍സ്പെക്ടര്‍ നവനാഥ് ഗോഘരേ പറഞ്ഞു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്പ് ഇയാള്‍ 22 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ഷര്‍ട്ട് ധരിച്ചത് മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സ്വരോസ്കി ക്രിസ്റ്റല്‍ ബട്ടണ്‍സ് തുന്നി പിടിപ്പിച്ചിരുന്ന ഷര്‍ട്ടിന് ചേര്‍ന്ന ഒരു സ്വര്‍ണ ബെല്‍റ്റും ഇയാള്‍ ധരിച്ചിരുന്നു. ലോകത്തില്‍ ഏറ്റവും വില കൂടിയ ഷര്‍ട്ട് ധരിച്ച്  ജനശ്രദ്ധ ആകര്‍ഷിക്കുക എന്നതായിരുന്നു ഇതിനു പിന്നിലെ പ്രധാന ഉദ്ദേശം.  പ്രത്യേകം ഇറക്കുമതി ചെയ്ത 1400 സ്വര്‍ണ്ണ തകിടുകള്‍ ഒരു ലക്ഷം വളയങ്ങളുമായി തുന്നി ചേര്‍ത്താണ് ഈ വസ്ത്രം നിര്മ്മിച്ചിരിക്കുന്നത്.  മൂന്നര കിലോഗ്രാം ഭാരം വരുന്ന ഈ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തത് രങ്ക ജുവലറിയായിരുന്നു. പശ്ചിമ ബംഗാളില്‍ നിന്നും പ്രത്യേകം പരിശീലനം നേടിയ പതിനഞ്ച് സ്വര്‍ണ്ണപ്പണിക്കാര്‍ ഒരു ദിവസം പതിനാറ് മണിക്കൂര്‍ ജോലി ചെയ്ത് രണ്ടാഴ്ച്ച കൊണ്ടായിരുന്നു ഷര്‍ട്ടിന്‍റെ പണി പൂര്‍ത്തിയാക്കിയത്.

എനിക്ക് ഈ രാജ്യം മുഴുവന്‍ അറിയപ്പെടണം എന്നാണ് ഷര്‍ട്ട് നിര്‍മ്മിക്കുന്നതിനെ പറ്റി ഫുഗെ പറഞ്ഞിരുന്നത്.

ലോകസഭ ഇലക്ഷനില്‍ പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മറാത്തി ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായിരുന്നു ഫുഗെ. തന്റെ സ്വര്‍ണ്ണാഭരണ കമ്പങ്ങളെ കുറിച്ചു സംസാരിക്കാന്‍ അയാള്‍ ആ അവസരങ്ങള്‍ ഉപയോഗിച്ചിരുന്നു.

ഫുഗെ  ഭാര്യയുമായി ചേര്‍ന്ന് വക്രതുണ്ട് ചിട്ടിഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു സ്ഥാപനം നടത്തിയിരുന്നു. എന്നാല്‍ സാമ്പത്തിക ഇടപാടുകളില്‍ തിരിമറി നടത്തുന്നു എന്ന പരാതി വ്യാപകമായി ഈ സ്ഥാപനത്തിനെതിരെ ഉയര്‍ന്നിരുന്നു.

കൊലപാതകം നടക്കുന്നതിനു എട്ടു ദിവസങ്ങള്‍ക്ക് മുന്‍പ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കുടുംബ തര്‍ക്കങ്ങള്‍ നടന്നിരുന്നതായി ഫുഗെയുടെ ഭാര്യ വെളിപ്പെടുത്തി.

Share on

മറ്റുവാര്‍ത്തകള്‍