Continue reading “പാക് പോലീസ് ട്രെയിനിങ് അക്കാദമിയില്‍ ഭീകരാക്രമണം; 59 പോലീസുകാര്‍ കൊല്ലപ്പെട്ടു”

" /> Continue reading “പാക് പോലീസ് ട്രെയിനിങ് അക്കാദമിയില്‍ ഭീകരാക്രമണം; 59 പോലീസുകാര്‍ കൊല്ലപ്പെട്ടു”

">

UPDATES

ട്രെന്‍ഡിങ്ങ്

പാക് പോലീസ് ട്രെയിനിങ് അക്കാദമിയില്‍ ഭീകരാക്രമണം; 59 പോലീസുകാര്‍ കൊല്ലപ്പെട്ടു

                       

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനിലെ പോലീസ് ട്രെയിനിങ് അക്കാദമിക്ക് നേരെയുയുണ്ടായ ഭീകരാക്രമണത്തില്‍ 59 പോലീസുകാര്‍ കൊല്ലപ്പെടുകയും 116 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബലൂചിസ്താന്റെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ പോലീസ് ട്രെയിനിങ് അക്കാദമിക്ക് നെരെയാണ് ആക്രമണം നടന്നത്. ഇന്നലെ രാത്രിയില്‍ 9.30-ഓടെ മൂന്ന് പേര്‍ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് പാക് മാധ്യമം ജിയോ റിപ്പോര്‍ട്ട് ചെയ്തു.

700-ഓളം ട്രെയിനികള്‍ ഉണ്ടായിരുന്ന പോലീസ് അക്കാദമിയിലേക്ക് അതിക്രമിച്ച് കയറിയ ഭീകരസംഘം തുറന്ന വെടിവയ്പായിരുന്നു നടത്തിയത്. ആക്രമികളെ സുരക്ഷാസേന വധിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് കരുതുന്നത്.

അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ലഷ്‌കര്‍-ഇ-ജാംഗ്വി ഭീകരരാണ് പിന്നിലെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ക്വറ്റയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 73 പേരായിരുന്നു കൊല്ലപ്പെട്ടത്.

ജിയോ ന്യൂസിന്റെ ലിങ്ക്https://goo.gl/FwlMO5

ദി ഡോണ്‍ ന്യൂസിന്റെ ലിങ്ക്-https://goo.gl/m4r3us

Share on

മറ്റുവാര്‍ത്തകള്‍