UPDATES

പ്രവാസം

അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കും: യൂറോസ്റ്റാറ്റ് പഠനം

2050-ല്‍ ജര്‍മനിയെയും മറികടന്ന് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായും ബ്രിട്ടന്‍ മാറുമെന്നാണ് പഠന റിപ്പോര്‍ട്ട്

                       

അനിയന്ത്രിത കുടിയേറ്റം ബ്രിട്ടനെ യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാക്കുമെന്ന് യൂറോസ്റ്റാറ്റ് (യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്) പഠനം. കുടിയേറ്റം ഈ നിലയില്‍ തുടര്‍ന്നാല്‍ 13 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ ജനസംഖ്യയില്‍ ഫ്രാന്‍സിനെ പിന്നിലാക്കി രണ്ടാമതെത്തുമെന്നും 2050-ല്‍ ജര്‍മനിയെയും മറികടന്ന് യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായും ബ്രിട്ടന്‍ മാറുമെന്നാണ് പഠന റിപ്പോര്‍ട്ട്.

നിലവില്‍ ഹോളണ്ടിനെ മറികടന്ന് ജനസംഖ്യാ സാന്ദ്രതയുടെ കാര്യത്തില്‍ ബ്രിട്ടന്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്താണ്. ബ്രിട്ടനില്‍ ജനസംഖ്യാവര്‍ധന തുടര്‍ന്നാല്‍ 2030-ല്‍ ഏഴുകോടി നാല് ലക്ഷവും (70.4 മില്യണ്‍) 2050-ല്‍ 7.71 കോടിയും (77.1 മില്യണ്‍) ആകും. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ബ്രിട്ടനിലെ ജനസംഖ്യ 64,643,370 ആണ്. കുടിയേറ്റം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ 2050 ആകുമ്പോള്‍ ജനസംഖ്യ 67,251,838-ല്‍ നിര്‍ത്താമോന്നും പഠനത്തില്‍ പറയുന്നു.

കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളിലാണു കുടിയേറ്റം ബ്രിട്ടനിലെ ജനസംഖ്യാ വര്‍ധനയെ കാര്യമായ ബാധിച്ചുതുടങ്ങിയത്. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിനിന്നും മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്നും ഇപ്പോള്‍ ബ്രിട്ടനിലേക്കുള്ള കുടിയേറ്റം ഏറെക്കുറെ തുല്യമാണ്.

Share on

മറ്റുവാര്‍ത്തകള്‍