ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാട്ടിലെ പ്രദേശങ്ങളില്‍ സഹായവുമായി സന്തോഷ് പണ്ഡിറ്റ്. സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം..
‘എന്റെ തമിഴ്‌നാട് പര്യടനം തുടരുന്നു.. ‘ഗജ’ ചുഴലികാറ്റ് വന്‍തോതില് നാശം വരുത്തിയ.. 20,000കോടിയോളം.. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, നാഗൂര്‍, പുതുകോട്ടൈ ഭാഗങ്ങളിലെല്ലാം സന്ദര്‍ശിച്ച് നാശ നഷ്ടങ്ങള്‍ നേരിട്ട ചില കുടുംബങ്ങള്‍ക്ക് കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നു..
നല്ല സ്‌നേഹമുള്ള നാട്ടുകാരാണേ..
ഇവിടെ പെയ്യുന്ന ശക്തമായ മഴ കാരണം എന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്.. നാഗപട്ടണത്തെ ഉള്‍ഗ്രാമങ്ങളില്‍ എത്രയോ ദിവസങ്ങളായ് കറണ്ടില്ല… ഭൂരിഭാഗം പാവപ്പെട്ട കുടിലുകളില്‍ കഴിയുന്നവരുടെ കുടിലും, agriculture ഉം, കന്നുകാലികളേയും ‘ഗജ’ യിലൂടെ നഷ്ടപ്പെട്ടു..
ജോലി എടുക്കുവാന്‍ പറ്റാത്തതും, മറ്റു വരുമാന മാര്‍ഗ്ഗങ്ങളെല്ലാം ഇല്ലാതായതും പല കുടുംബങ്ങളേയും ദാരിദ്രത്തിലേക്ക് തള്ളിവിട്ടു..
ഞാന്‍ നിരവധി കുടിലുകളും, കുടുംബങ്ങളൂം നേരില്‍ സന്ദര്‍ശിച്ചു.. ഭൂരിഭാഗം പാവപ്പെട്ടവരുമായ് ആശയ വിനിമയം നടത്തി വരുന്നു. കൂടുതലും ഉള്‍നാടന്‍ ഗ്രാമങ്ങളാണ് തെരഞ്ഞെടുത്തത്..
ഈ മേഖലയെ കുറിച്ചോ, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ കുറിച്ചോ നിങ്ങളില്‍ ആര്‍ക്കെങ്കിലും അറിവുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് എന്നെ അറിയിക്കുക..
കമന്റ് ബോക്‌സിലേക്ക് വിവരങ്ങളിടണേ… അവര്‍ക്ക് എന്തു സഹായമാണ് വേണ്ടത് എന്നു കൂടി അറിയിക്കുക..
നമ്മുടെ കേരളത്തിലെ പ്രളയ സമയം തമിഴ്‌നാട്ടുകാര്‍ എത്രയോ കോടികളുടെ സഹായം ചെയ്തിരുന്നു… ആ കടപ്പാട് ചെറിയ രീതിയിലെങ്കിലും തിരിച്ച് കാണിക്കണമെന്ന് തോന്നി.. കുറച്ചു ദിവസങ്ങള്‍ കൂടി ഞാനിവിടെ ഉണ്ടാകും..
ഇപ്പോള്‍ നാഗപട്ടണം..തൂത്തുകുടി റൂട്ടിലെ ഗ്രമമായ ഉദയ മാര്‍ത്താണ്ടത്തില്‍ നിന്നുള്ള വീഡിയോ.. Save Tamilnadu..’
https://www.azhimukham.com/cinema-vishal-adopts-entire-village-hit-by-cyclone-gaja/
ചിത്രങ്ങള്‍ വരച്ച് സര്‍ക്കാരില്‍ നിന്ന് ഒരു ഗ്രാമത്തെ രക്ഷിച്ച 96കാരനായ ‘റെയിന്‍ബോ ഗ്രാന്‍പാ’