തെലുങ്കാനയില്‍ ജയില്‍ പുള്ളികളുടെ എണ്ണം കുറയുന്നത് വലിയ വാര്‍ത്തയായിരുന്നു. അത് ഒരുപാടുപേരുടെ പ്രവര്‍ത്തന വിജയമാണ്. അത്തരത്തില്‍ എടുത്തുപറയേണ്ട വ്യക്തിയാണ് ബീന ചിന്താപുരി. ജയില്‍ പുള്ളികളുടെ മനോനിലയില്‍ മാറ്റമുണ്ടാക്കുന്നതിനും അവരെ സഹായിക്കുന്നതിനും വേണ്ടി ഇവര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
സൈക്കോളജിസ്റ്റായ ഡോ. ബീന ചിന്താപുരി 2015 ലാണ് ജയില്‍ പുള്ളികള്‍ക്കായി ഒരു വര്‍ക്ക്‌ഷോപ്പ് നടത്താന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് തെലുങ്കാന ജയിലില്‍ എത്തുന്നത്. തെലുങ്കാനയിലെ ഉണ്ണാട്ടിയിലായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടന്നത്. അവിടെ എട്ട് ജയിലുകളാണ് ഉണ്ടായിരുന്നത്. ഇവരുടെ പ്രവര്‍ത്തനഫലമായി 80 ല്‍ നിന്നും 1 ശതമാനമായി കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 3000ത്തോളം പേര്‍ക്കാണ് ഇവരുടെ സേവനം ഇതുവരെ ലഭിച്ചിരിക്കുന്നത്.
രാജ്യത്തു തന്നെ ആദ്യമായാണ് ഒരു ജയിലില്‍ സൈക്കോളജിയുടെ പിജി പ്രോഗ്രം നടത്തുന്നത്. ഡിസ്റ്റന്‍സ് എജുക്കേഷന്‍ വഴി 17 തടവുകാരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ജയില്‍ അധികൃതര്‍ അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കുന്നു. മൂന്ന് ആഴ്ചയുടെ പരിശീലന പരിപാടിയാണ് ഇതിനായി നടത്തുന്നത്. ഓരോ ക്ലാസുകളും മൂന്നോ നാലോ മണിക്കൂര്‍ നീണ്ടു നില്‍ക്കുന്നതായിരിക്കും. 30 പേരായാണ് ആദ്യ ബാച്ച് തുടങ്ങിയത്.
ഡോ ബീന ചിന്താപുരി എന്ന 63 കാരി ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുറച്ചുകാലം മുന്‍പാണ് വിരമിച്ചത്. കുറ്റകൃത്യം എന്നത് ഒരു തെറ്റാണ്. ആ തെറ്റിനെ ഇല്ലാതാക്കാന്‍ അതൊരു തെറ്റാണെന്ന് അയാള്‍ക്ക് ബോധ്യപ്പടുത്തിക്കൊടുത്താല്‍ മതി. വിവരാണാത്മകമായ ഒരു ക്ലാസ്‌കൂടി ഞങ്ങള്‍ ട്രൈനിംങ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ ക്ലാസില്‍ ഓരോരുത്തരും അവരുടെ കഥ പറയുന്നു. അതിലൂടെ അവര്‍ക്ക് അവര്‍ ചെയ്ത തെറ്റുകളെക്കുറിച്ച് ഒരു തിരിച്ചറിവുണ്ടാകുന്നു. അത് അവരുടെ വ്യക്തിത്വത്തില്‍ തന്നെ നല്ലൊരുമാറ്റം ഉണ്ടാക്കാന്‍ അവരെ സഹായിക്കുന്നു. തന്റെ ട്രൈനിങ് പരിപാടികളെക്കുറിച്ച് ബീന വൈസിനു നല്‍കിയ അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു.