UPDATES

പോസിറ്റീവ് സ്റ്റോറീസ്

ഭിക്ഷാടകരുടെ മക്കള്‍ക്ക് വേണ്ടി ഓപ്പണ്‍ സ്‌കൂള്‍ ആരംഭിച്ച് മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍

ഹരിയാനയിലെ ഗുരുഗ്രാമത്തില്‍ സുധ സ്‌കൂള്‍ എന്ന പേരിലാണ് ഓപ്പണ്‍ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്.

                       

പഠിക്കാന്‍ പണമില്ലാത്ത കുട്ടികള്‍ക്ക് താങ്ങാകാന്‍ ഓപ്പണ്‍ സ്‌കൂള്‍ ആരംഭിച്ചിരിക്കയാണ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഗോപാല്‍ കൃഷ്ണ ഭട്‌നഗര്‍ എന്ന 66 കാരന്‍. ഹരിയാനയിലെ ഗുരുഗ്രാമത്തില്‍ സുധ സ്‌കൂള്‍ എന്ന പേരിലാണ് ഓപ്പണ്‍ സ്‌കൂള്‍ ആരംഭിച്ചിരിക്കുന്നത്. കെട്ടിടങ്ങളൊന്നുമില്ല, ഇവിടെ മരച്ചുവട്ടിലാണ് ക്ലാസ് എടുക്കുന്നത്.

ഒരിക്കല്‍ കുറച്ചു കുട്ടികള്‍ ഇദ്ദേഹത്തിന്റെ അടുത്ത് ഭിക്ഷയാചിക്കാനായി വന്നു. അവര്‍ സ്‌കൂളില്‍ പോകുന്നില്ലെന്നും പണമില്ലാത്തതാണ് കാരണമെന്നും മനസിലാക്കിയ ഇദ്ദേഹം പഠിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് കുട്ടികളോട് ചോദിക്കുകയായിരുന്നു. പഠിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ ഞങ്ങളുടെ കൈയില്‍ പണമില്ലാത്തതിനാലാണ് പഠിക്കാന്‍ സാധിക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു. അങ്ങനെയാണ് പഠിക്കാന്‍ പണമില്ലാത്തവര്‍ക്കു വേണ്ടി ഒരു സ്‌കൂള്‍ തുടങ്ങുന്നതിനെക്കുറിച്ച് ഇദ്ദേഹം ചിന്തിക്കുന്നത്.

സ്‌കൂളിനെക്കുറിച്ചു പറഞ്ഞപ്പോള്‍ തന്നെ കുട്ടികളില്‍ വലിയ ആവേശമാണ് കാണാന്‍ സാധിച്ചത്. എപ്പോള്‍ തുടങ്ങും എവിടെയാണ് സ്‌കൂള്‍ എന്ന് തുടങ്ങിയ ചോദ്യങ്ങളുമായി അവര്‍ എന്റെ പിന്നാലെ കൂടി. സത്യം പറഞ്ഞാല്‍ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് എനിക്കു വ്യക്തമായ ധാരണയൊന്നും തന്നെയുണ്ടായിരുന്നില്ല. ഭട്‌നഗര്‍ പറയുന്നു.

സ്‌കൂളില്‍ പട്‌നായക് ഒറ്റയ്ക്ക് പഠിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു എങ്കിലും അത് ഒട്ടും പ്രായോഗികമായിരുന്നില്ല. അതിനാല്‍ തന്നെ അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഗുരുഗ്രാം എന്ന സ്ഥലത്ത് ഭട്‌നാഗര്‍ സുധ സ്‌കൂള്‍ ആരംഭിച്ചു. ഒരു തരത്തിലുള്ള മുന്‍ വിദ്യാഭ്യാസവും ലഭിക്കാത്ത കുട്ടികള്‍ക്ക് എന്താണ് പഠിപ്പിക്കേണ്ടതെന്നും എങ്ങനെയാണ് പഠിപ്പിക്കേണ്ടതെന്നുമെല്ലാം തുടക്കത്തില്‍ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

ഇവിടെ പഠനത്തിനായെത്തുന്ന കുട്ടികളില്‍ 80 ശതമാനവും ഭിക്ഷാടകരുടെയും മറ്റും മക്കളാണ്. അതുകൊണ്ടു തന്നെ അവരെ ഭിക്ഷാടനത്തിനു പോകാന്‍ മാതാപിതാക്കള്‍ പലപ്പോഴും നിര്‍ബന്ധിക്കും. അതിനെയെല്ലാം അതിജീവിച്ചു കൊണ്ടാണ് ഓരോകുട്ടിയും പഠിക്കാനായെത്തുന്നത്.

സുധ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഗവണ്‍മെന്റ് സ്‌കൂളില്‍ അഡ്മിഷനു വേണ്ടി നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് തയ്യാറാക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഇപ്പോള്‍ ഏകദേശം 700 കുട്ടികളോളം സുധ സ്‌കൂളില്‍ നിന്നും ഗവണ്‍മെന്റ് സ്‌കൂളിലേക്ക് എത്തിക്കഴിഞ്ഞു.

Read More : എച്ച് ഐ വി പോസിറ്റീവായ 47 കുട്ടികള്‍ക്കച്ഛന്‍

Share on

മറ്റുവാര്‍ത്തകള്‍