UPDATES

പോസിറ്റീവ് സ്റ്റോറീസ്

കാണ്‍പൂരിലെ ചേരി നിവാസികള്‍ക്കായി കലാവതി നിര്‍മ്മിച്ചു നല്‍കിയത് 2500 ഓളം കക്കൂസുകള്‍

തുറന്ന പ്രദേശങ്ങളില്‍ പ്രഭാത കര്‍മ്മങ്ങള്‍ക്കു പോകേണ്ടി വരുന്നതിലൂടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു.

                       

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കക്കൂസ് നിര്‍മ്മിക്കാന്‍ പണമില്ലാത്തവര്‍ക്ക് കക്കൂസ് നിര്‍മിച്ചു നല്‍കുകയാണ് കലാവതി എന്ന അന്‍പത് വയസ്സുകാരി. വീടുകള്‍ തോറും നടന്ന് പണം പിരിച്ചാണ് അതിനായുള്ള പണം കണ്ടെത്തുന്നത്. ഇതുമൂലം ഉത്തര്‍പ്രദേശിലെ നിരവധി കുടുംബങ്ങള്‍ക്കാണ് സഹായമായിരിക്കുന്നത്.

കാണ്‍പൂരിലെ പല ചേരികളിലും കക്കൂസില്ല. അതിനാല്‍ തന്നെ തുറന്ന പ്രദേശങ്ങളിലാണ് ജനങ്ങള്‍ പ്രഭാതകര്‍മ്മങ്ങള്‍ നടത്തുന്നത്. ഇത് ആ പ്രദേശത്തെ ഇങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായി ബാധിച്ചിരുന്നു. ഇതിനൊരു പരിഹാരമാവുകയാണ് കലാവതിയുടെ ഈ പ്രവൃത്തി.

തുറന്ന പ്രദേശങ്ങളില്‍ പ്രഭാത കര്‍മ്മങ്ങള്‍ക്ക് പോകേണ്ടി വരുന്നതിലൂടെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചിരുന്നത് സ്ത്രീകളും കുട്ടികളുമായിരുന്നു. സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ പ്രത്യേകിച്ചും. കക്കൂസുകള്‍ നിര്‍മ്മിച്ചെങ്കിലും അത് എങ്ങനെ ഉപയോഗിക്കണമെന്നതിനെക്കുറിച്ച് പ്രദേശവാസികള്‍ക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. അതിനുവേണ്ടി കുട്ടികളെയും മുതിന്നവരേയും പഠിപ്പിക്കാന്‍ മുന്‍കൈയെടുത്തതും കാലാവതി തന്നെ.

നാല്‍പതുവര്‍ഷങ്ങള്‍ക്കു മുന്‍പ് ബാലികാവധുവായാണ് കലാവതി കാണ്‍പൂരിലേക്കെത്തുന്നത്. ഇതുവരെ ഏകദേശം 2500 കക്കൂസുകളോളം കാലാവതി നിര്‍മ്മിച്ചു കാണും. ഇനി വരുന്ന തലമുറയ്ക്കായാണ് തന്റെ ഈ പ്രവൃത്തികളെന്നാണ് കലാവതി പറയുന്നത്.

സ്‌ക്രോള്‍ ന്യൂസ് ചെയ്ത വീഡിയോ സ്‌റ്റോറി:

Read More : പതിനഞ്ചാം വയസില്‍ വിവാഹം, പതിനെട്ടില്‍ വിധവയായ അമ്മ; ഇന്ത്യയിലെ ആദ്യത്തെ വനിത എന്‍ജിനീയറുടെ പോരാട്ടത്തിന്റെ കഥ

Share on

മറ്റുവാര്‍ത്തകള്‍