April 28, 2025 |
Share on

ഭാരമുയര്‍ത്തുക ആണ്‍കുട്ടികളാണെന്ന് നാട്ടുകാര്‍; മെഡലുമായി ചെന്ന് പെണ്‍കുട്ടികള്‍

പവര്‍ ലിഫ്റ്റിങില്‍ 47 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി ഉജ്ജ്വലമായ പ്രകടനമാണ് അനീറ്റ കാഴ്ചവെച്ചത്.

പവര്‍ ലിഫ്റ്റിങ് പോലെ ശാരീരികാധ്വാനമുള്ള കായികയിനങ്ങള്‍ സ്ത്രീകള്‍ക്കു വഴങ്ങില്ല എന്നു പറയുന്നവര്‍ ഇന്നുമുണ്ട്. എന്നാല്‍ ആ പൊതുബോധത്തെ പൊളിക്കുകയാണ് ഇവിടെ കുറച്ചു പെണ്‍കുട്ടികള്‍. 44-മത് കേരള സംസ്ഥാന പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് ജൂലൈ 13, 14 മായി തിരുവനന്തപുരത്ത് നടക്കുകയാണ്. ഇവിടെ താരമാവുന്നത് കുറച്ചു പെണ്‍കുട്ടികളാണ്.

പവര്‍ ലിഫ്റ്റിങില്‍ 47 കിലോ ഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടി ഉജ്ജ്വലമായ പ്രകടനമാണ് അനീറ്റ കാഴ്ചവെച്ചത്. സ്റ്റേറ്റ് റെക്കോടോടുകൂടിയായിരുന്നു അനീറ്റയുടെ വിജയം. അന്താരാഷ്ട്ര സര്‍വ്വകലാശാല മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അനീറ്റയിപ്പോള്‍. ആലപ്പുഴ എസ് ഡി കോളേജില്‍ വിദ്യാര്‍ത്ഥിയാണ് അനീറ്റ. ഇവിടെ നടത്തിയ പ്രകടനം അന്താരാഷ്ട്ര സര്‍വ്വകലാശാല മത്സരത്തില്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണ്ണം നേടികൊടുക്കാന്‍ അനീറ്റയ്ക്കാവുമെന്നാണ് പരിശീലകന്‍ സുരാജ് പറയുന്നത്.

അനീറ്റയെ കൂടാതെ നിരവധി പെണ്‍കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കു ചേരുന്ന പണിയല്ല ഇത് എന്നു പറഞ്ഞ് പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടികളാണ് ഇവിടെ മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുന്നത്. ആദ്യം വീട്ടില്‍ പവര്‍ ലിഫ്റ്റിങ് നെ കുറിച്ചു പറഞ്ഞപ്പോള്‍ ആണ്‍കുട്ടികളാണ് ഇത് ചെയ്യക എന്നാണ് എല്ലാവരും വപറഞ്ഞത്. കൂട്ടുകാരും ഇതുതന്നെ ആവര്‍ത്തിച്ചു. പിന്നെ അധ്യാപകരുടെ പിന്തുണയോടെയാണ് ഇവിടെവരം എത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയ മഞ്ജിമ പറയുന്നു.

പലയിടങ്ങളില്‍ നിന്നും നിരുത്സാഹപ്പെടുത്തലുകള്‍ ഉണ്ടായിട്ടും അതിനെ മറികടന്ന് വിജയത്തിന്റെ കഥകള്‍ പറയുന്നവരാണ് ഈ പെണ്‍കുട്ടികള്‍. ഇനിയും ഈ മേഖലയില്‍ കൂടുതല്‍ കരുത്തോടെ പോരാടണമെന്നാണ് ഇവര്‍ പറയുന്നത്.

Read More : കൊടുംവരൾച്ചയിലും സോളാർ സുരേഷിന്റെ വീട്ടിൽ ജലസമൃദ്ധി: മഴവെള്ള സംഭരണിയുടെ ചെന്നൈ പെരുമൈ

positive-stories-kerala-state–championship-girls
ഹരിത മാനവ്‌

ഹരിത മാനവ്‌

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Leave a Reply

Your email address will not be published. Required fields are marked *

×