UPDATES

പോസിറ്റീവ് സ്റ്റോറീസ്

കടലാഴങ്ങളിലെ മാലിന്യം നീക്കുന്ന പട്ടി, ലില ഒരു മാതൃകയാണ്

4ഓഷന്‍ എന്ന ഒരു സംഘടനയുമായി ചേര്‍ന്നാണ് ലില സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.

                       

മലിനമായിക്കൊണ്ടിരിക്കുന്ന സമുദ്രത്തെ മനുഷ്യന്‍ തിരിഞ്ഞു നോക്കുന്നില്ല. എന്നാല്‍ സമുദ്രത്തെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ് ഒരു പട്ടി. ലില എന്ന 7 വയസ്സുകാരി ബ്ലാക്ക് ലാബ്. 15 ഫീറ്റ് ആഴം വരെ സമുദ്രത്തിനടിയിലേക്കു പോകാന്‍ ലിലയ്ക്കു കഴിയും. ഈ കഴിവുപയോഗിച്ചാണ് ലില കടലിലെ മാലിന്യങ്ങള്‍ നീക്കുന്നത്.

4ഓഷന്‍ എന്ന ഒരു സംഘടനയുമായി ചേര്‍ന്നാണ് ലില സമുദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്. കടലും ബീച്ചും വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 4ഓഷന്‍ സംഘടന പ്രവര്‍ത്തിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാത്രമല്ല, എല്ലാ തരത്തിലുള്ള മാലിന്യങ്ങളും ലില നീക്കം ചെയ്യും.

അലക്‌സ് ക്യൂള്‍സ് എന്ന ഉടമയാണ് ഇതിനായി ലിലയെസഹായിക്കുന്നത്. 4ഓഷന്റെ സഹ സ്ഥാപകനാണ് ഇദ്ദേഹം. അലക്‌സ് ക്യൂള്‍സ് ആണ് ലിലയ്ക്ക് വെള്ളത്തില്‍ ഇറങ്ങാനും കൂടുതല്‍ ആഴങ്ങളിലേക്കു പോകാനുമെല്ലാം പരിശീലനം നല്‍കിയത്. ആദ്യം ചെറിയ ആഴങ്ങളില്‍ മാത്രം പോയിരുന്ന ലില പിന്നീട് കൂടുതല്‍ ആഴത്തിലേക്ക് പോകാന്‍ തുടങ്ങി.

പൂളുകളില്‍ ആയിരുന്നു ലിലയ്ക്ക് പരിശീലനം നല്‍കിത്തുടങ്ങിയത്. അതിനു ശേഷം കടലിന്റെ അന്തരീക്ഷത്തിലേക്കുള്ളമാറ്റം ലില പെട്ടന്നുതന്നെ ഉള്‍ക്കൊണ്ടു. കടലില്‍ കൂടുതല്‍ ദൂരത്തേക്കു പോകേണ്ടി വരുമ്പോള്‍ ലിലയെ ബോട്ടില്‍ കൊണ്ടുപോകും. നിശ്ചിത സ്ഥാനത്തെത്തുമ്പോള്‍ ബോട്ടു നിര്‍ത്തി ലിലയെ വെള്ളത്തിലേക്കിറക്കുന്നു. പിന്നീട് മാലിന്യങ്ങള്‍ ഓരോന്നായി ലില ബോട്ടില്‍ കൊണ്ടുവന്നിടുന്നു. ഇതിനോടകം നിരവധി സമുദ്രമേഖലകളാണ് ലിലയും സംഘവും ചേര്‍ന്നു മാലിന്യ മുക്തമാക്കിയിരിക്കുന്നത്.

Read More :ബീന ചിന്തലാപുരിയുടെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു; തെലുങ്കാനയില്‍ ജയില്‍ പുള്ളികളുടെ എണ്ണം കുറയുന്നു

Share on

മറ്റുവാര്‍ത്തകള്‍