തമിഴ്‌നാട്ടിലെ അരുണാചലം മുരുകാനന്ദനെ എല്ലാവര്‍ക്കും അറിയാം. ഇന്ത്യയിലെ പാവപ്പെട്ട സ്ത്രീകള്‍ക്ക് കുറഞ്ഞ വിലയില്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് എത്തിച്ച അരുണാചലം പാഡ് മാന്‍ എന്നാണ് അറിയപ്പെടുന്നത്. ഇപ്പോള്‍ തെലങ്കാനയില്‍ നിന്നും സമാനമായ സംരംഭം വന്നിരിക്കുകയാണ്. ആര്‍ത്തവ സമയത്ത് കീറതുണികളും പഴയ പത്രങ്ങളും ഉപയോഗിക്കുന്ന സ്ത്രീകളുടെ ദുരിതമകറ്റാന്‍ പുതിയ സംരംഭവുമായി രംഗത്ത് വന്നിരിക്കുകയാണ് തെലങ്കാനയിലെ ആദിവാസി യുവതികള്‍.
ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും പാവപ്പെട്ട സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യമായി സാനിറ്ററി നാപ്കിനുകള്‍ എത്തിച്ചുകൊടുത്തും ഈ ‘പാഡ് വിമെന്‍’ കൂട്ടായ്മ ശ്രദ്ധേയമായിരിക്കുകയാണ്. സാനിറ്ററി പാഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇവര്‍ നടത്തുന്നുണ്ട്. ഗ്രാം ബസാര്‍ സിഇഒ ദുര്‍ഗ പ്രസാദിന്റെ സഹായത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഏജന്‍സിയുമായി ചേര്‍ന്നായിരുന്നു ദുര്‍ഗ ആദ്യത്തെ നാപ്കിന്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ഇപ്പോള്‍ സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാനായി നാല് യൂണിറ്റുകളാണ് ഇതിനായി ഇവര്‍ തുടങ്ങിയിരിക്കുന്നത്. ആദിവാസി ക്ഷേമ ഹോസ്റ്റലുകളിലേയും ആശ്രാം സ്‌കൂളിലെയും വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായിട്ടാണ് ഇവര്‍ പാഡ് എത്തിച്ച് നല്‍കുന്നത്.
ഒരു യൂണിറ്റ് ഒരുമാസം 7000 പാക്കറ്റ് പാഡുകളാണ് നിര്‍മ്മിക്കുക. ഓരോന്നിലും ആറെണ്ണം ഉണ്ടാകും. 21 രൂപയാണ് ഒരു പാക്കറ്റിന്റെ വില. 2019-ല്‍ നാല് യൂണിറ്റ് കൂടി തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ‘പാഡ് വിമെന്‍’. ആദിവാസി സ്ത്രീകള്‍ മാത്രമല്ല, ഭിന്നശേഷിക്കാരായ സ്ത്രീകളും ഈ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്.
വിശദമായ വായനയ്ക്ക്- https://swachhindia.ndtv.com/padwomen-telangana-free-sanitary-napkins-students-27517/