UPDATES

പോസിറ്റീവ് സ്റ്റോറീസ്

വാഴയില, ചിരട്ട, മുള ; മാതൃകയായി ഒരു പൂര്‍ണ്ണ പ്ലാസ്റ്റിക് വിമുക്ത കാന്റീന്‍

ഫിലിപ്പെന്‍സിലെ പതിയ പദ്ധതിയായ സീറോ വേസ്റ്റില്‍ വാല ഉസിക് നിന്നും ആശയമുള്‍ക്കൊണ്ടു കൊണ്ടാണ് സ്‌കൂള്‍ കാന്റീനില്‍ ഇത്തരത്തിലൊരു പദ്ധതി തുടങ്ങിയത്.

                       

പ്ലെയ്റ്റിനു പകരം വാഴയില, കപ്പാകട്ടെ മുളകൊണ്ടുള്ളത്, ബൗളുകള്‍ ചിരട്ടകൊണ്ടുള്ളത്. പൂര്‍ണ്ണമായി പ്ലാസ്റ്റിക് വിമുക്തമാവുകയാണ് ഫിലിപ്പൈന്‍സിലെ ബുലാട്ട നാഷണല്‍ ഹൈസ്‌കൂളിലെ കാന്റീന്‍. 400 ല്‍ അധികം കുട്ടികള്‍ക്കും അവരുടെ അധ്യാപകര്‍ക്കുമാണ് പ്രകൃതിയോടിണങ്ങിയുള്ള പാത്രങ്ങളില്‍ കാന്റീനില്‍ നിന്നും ഭക്ഷണനും ലഘുഭക്ഷണവും ലഭിക്കുന്നത്.

ഫിലിപ്പെന്‍സിലെ പതിയ പദ്ധതിയായ സീറോ വേസ്റ്റില്‍ (വാല ഉസിക്) നിന്നും ആശയമുള്‍ക്കൊണ്ടു കൊണ്ടാണ് സ്‌കൂള്‍ കാന്റീനില്‍ ഇത്തരത്തിലൊരു പദ്ധതി തുടങ്ങിയത്. സ്‌കൂള്‍ പ്രിന്‍സിപ്പലായ ഇഗി ഡുളളര്‍ ലയാപ്പാണ് പദ്ധതിക്കു നേതൃത്വം നല്‍കിയത്.’ ഒരു തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്കുകളാണ് കൂടുതലായും കാന്റീനിലും മറ്റും ഉപയോഗിക്കുന്നത്. അത് പ്രകൃതിക്ക് ഏറെ ദോഷകരമാണ്. അതുകൊണ്ടു തന്നെ എന്തുകൊണ്ട് സ്‌കൂളില്‍ നിന്നും തന്നെ ഒരുമാറ്റം വരുത്തിക്കൂട എന്ന് ആലോചിച്ചു. ആങ്ങനെയാണ് ഈ രീതി തുടങ്ങുന്നത്’. പ്രിന്‍സിപ്പല്‍ പറയുന്നു.

സ്‌കൂളുമായി ബന്ധപ്പെട്ട കക്ഷികളും കാന്റീനുമായി സഹകരിക്കുന്നുണ്ട്. സ്‌കൂള്‍ ടീച്ചേഴ്‌സ് ലീഗ് അസോസിയേഷനാണ് ക്യാന്റീനിന്റെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്. ‘കൂടുതല്‍ ആളുകള്‍ മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളിലേക്കിറങ്ങേണ്ടതുണ്ട്. പ്രത്യേകിച്ചും മാനവരാശിക്കു തന്നെ ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യനിര്‍മ്മാര്‍ജനത്തിലേക്ക്’. പ്രിന്‍സിപ്പല്‍ കൂട്ടച്ചേര്‍ത്തു.

Read More : ‘പരിശീലനമുണ്ടെങ്കില്‍ എന്തും ചെയ്യാം, അതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല’; ഇവര്‍ വഞ്ചിനാടിന്റെ ‘എല്‍ ഗ്യാങ്’

Share on

മറ്റുവാര്‍ത്തകള്‍