March 21, 2025 |
Share on

കുട്ടികളെ ഭിക്ഷാടനത്തില്‍നിന്ന് മോചിപ്പിക്കാനായി ആഷിഷ് നടന്നത് 17,000 കിലോമീറ്റര്‍

ഡല്‍ഹി നഗരത്തില്‍വെച്ച് ഒന്‍പതു വയസുകാരനായ ആണ്‍കുട്ടി ഭിക്ഷാടനം നടത്തുന്നത് കാണാനിടയായ ആഷിഷ് നഗരത്തിലെ പല ഭാഗങ്ങളില്‍ നിന്ന് ഭിക്ഷാടനം നടത്തുന്ന ഒന്‍പത് കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.

കുട്ടികളുടെ ഭിക്ഷാടനം ഇല്ലാതാക്കുവാന്‍വേണ്ടി ആഷിഷ് ശര്‍മ്മ എന്ന ഇരുപത്തൊമ്പതുകാരന്‍ നടന്നത് 17,000 കിലോമീറ്റര്‍. കുട്ടികളെ ഭിക്ഷാടനത്തിനായി ഉപയോഗിക്കുന്നതില്‍നിന്ന് ഇന്ത്യ പൂര്‍ണ്ണമായും വിമുക്തമാകുമെന്നാണ് ഈ യുവാവ് പ്രതീക്ഷിക്കുന്നത്. ലൈവ് വയര്‍ കഴിഞ്ഞ ദിവസമാണ് ആഷിഷ് ശര്‍മ്മയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

569 ദിവസങ്ങള്‍ നടന്ന് സ്‌കൂള്‍, കോളേജുകള്‍, ചായക്കടകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ആഷിഷ് കുട്ടികള്‍ ഭിക്ഷാടനത്തില്‍ എത്തിപ്പെടുന്നതിനെ കുറിച്ച് സംസാരിച്ചു. കയ്യില്‍ ഇന്ത്യന്‍ പതാക ഏന്തിയായിരുന്നു ആഷിഷിന്റെ യാത്രകള്‍. വ്യത്യസത സംസ്ഥാനങ്ങള്‍ ആഷിഷ് തന്റെ കാല്‍നട യാത്രക്കിടയില്‍ പിന്നിട്ടു. ഇതിനിടയില്‍ ഒരിക്കല്‍ രജനികാന്ത് ആഷിഷിനെ കാണുകയുണ്ടായി.

ഡല്‍ഹിയില്‍ എന്‍ഞ്ചിനീയറായിരുന്ന ആഷിഷ് ശര്‍മ്മ ചിത്രകാരനും ,കവിയുമാണ്. ഡല്‍ഹി നഗരത്തില്‍വെച്ച് ഒന്‍പതു വയസുകാരനായ ആണ്‍കുട്ടി ഭിക്ഷാടനം നടത്തുന്നത് കാണാനിടയായ ആഷിഷ് നഗരത്തിലെ പല ഭാഗങ്ങളില്‍ നിന്ന് ഭിക്ഷാടനം നടത്തുന്ന ഒന്‍പത് കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി.

ഇതിനായി പല സംഘടനകളും ഇയാളെ സഹായിച്ചു. 2017 ഓഗസ്റ്റില്‍ ആഷിഷ് ജോലി ഉപേക്ഷിക്കുകയും കുട്ടികളെ ഭിക്ഷാടനത്തില്‍നിന്ന് മോചിപ്പിക്കുവാന്‍വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

×