UPDATES

പോസിറ്റീവ് സ്റ്റോറീസ്

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും പുതുജീവിതത്തിലേക്ക്; അഞ്ചുവിന്റെ അതിജീവനത്തിന് ഇനി ഷൈജുവിന്റെ കൂട്ട്

പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

                       

പ്രളയ ദുരിതം നേരിടുന്ന കേരളത്തില്‍ എഴുലക്ഷത്തിലധികം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. കേരളത്തില്‍ വിവാഹങ്ങളുടെ കാലമായ ചിങ്ങാമാസത്തിന്റെ തുടക്കത്തിലുണ്ടായ പ്രളയം നിരവധി വിവാങ്ങളെയാണ് ബാധിച്ചത്. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുമെത്തി ലളിതമായി ചടങ്ങുകളില്‍ മലപ്പുറത്ത് ഇന്നലെ ഒരു വിവാഹം നടന്നു. ദുരിതത്തില്‍ നിന്നും കരയറാന്‍ ശ്രമിക്കുന്ന കേരളത്തിന് ആശ്വാസം പകരുന്ന ചിത്രമായിരുന്നു അത്.
നെച്ചിക്കുറ്റി സ്വദേശി സുന്ദരന്‍-ശോഭ ദമ്പതികളുടെ മകള്‍ അഞ്ജുവാണ് ക്യാമ്പില്‍ നിന്നും കല്യാണ മണ്ഡപത്തിലേക്ക് ചുവട് വെച്ചത്. രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി.
ശക്തമായ മഴയില്‍ വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലു ദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞിരുന്നത്. പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Related news


Share on

മറ്റുവാര്‍ത്തകള്‍