UPDATES

പോസിറ്റീവ് സ്റ്റോറീസ്

പൊതു വിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠനം; ഇപ്പോള്‍ പാരീസ് സര്‍വകലാശാലയില്‍നിന്ന് ഫെലോഷിപ്പോടെ പിഎച്ച്ഡി പ്രവേശനം

തിരുവനന്തപുരം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍നിന്ന് ബിഎസ്എംഎസ് കോഴ്‌സ് പാസായ തേജസ്വിനിക്ക് പാരീസ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സിലാണ് പിഎച്ച്ഡി ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്.

                       

പ്രൈമറി ക്ലാസ് മുതല്‍ പൊതുവിദ്യാലയങ്ങളില്‍ പഠിച്ച എസ് തേജസ്വിനിക്ക് പാരീസ് യൂണിവേഴ്‌സിറ്റിയില്‍ ഫെലോഷിപ്പോടെ പിഎച്ച്ഡി പ്രവേശനം. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ഭാസുരത്തില്‍ ബി സുശോഭനന്റേയും ലാലിശ്യാമിന്റേയും മകളാണ് തേജസ്വിനി. തിരുവനന്തപുരം ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍നിന്ന് ബിഎസ്എംഎസ് കോഴ്‌സ് പാസായ തേജസ്വിനിക്ക് പാരീസ് യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോ സയന്‍സിലാണ് പിഎച്ച്ഡി ഫെലോഷിപ്പ് ലഭിച്ചിരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായുണ്ടായിരുന്ന ഇന്റര്‍വ്യൂ വിജയകരമായി പൂര്‍ത്തിയാക്കിയാണ് തേജസ്വിനി പ്രവേശനം നേടിയത്. ഒക്ടോബറില്‍ ഗവേഷണം ആരംഭിക്കും.

പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെ ചിറയിന്‍കീഴ് ഗവ യുപി സ്‌കൂളിലും, പിന്നീട് ചിറയിന്‍കീഴ് എസ്എസ് വിജിഎച്ച്എസ്, ആറ്റിങ്ങല്‍ ഗവ.എച്ച് എസ്എസ്സ് എന്നിവിടങ്ങളിലുമാണ് തേജസ്വിനി പഠനം നടത്തിയത്. മലയാളം മീഡിയത്തിലായിരുന്നു പഠനം.

തേജസ്വിനിയുടെ സഹോദരനായ അഭിമന്യുവും പൊതുവിദ്യാലയത്തില്‍ മലയാളം മാഡിയത്തിലായിരുന്നു പഠിച്ചിരുന്നത്. വലിയമല ഐഐടിയില്‍ പഠിച്ച അഭിമന്യു ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ ആസ്‌ട്രോ ഫിസിക്‌സില്‍ ഗവേഷണം ചെയ്യുകയാണ്.

പിതാവ് ബി സുശോഭനന്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവും ഡിആര്‍ഇയു അസി.ജനറല്‍ സെക്രട്ടറിയുമാണ്.

സ്വകാര്യവത്ക്കരണ കാലത്ത് ദേശസാത്ക്കരണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, ഇന്ദിരാ ഗാന്ധി ബാങ്കുകള്‍ പൊതു ഉടമസ്ഥതയിലാക്കിയിട്ട് അര നൂറ്റാണ്ട്

Share on

മറ്റുവാര്‍ത്തകള്‍