പ്രളയബോധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ഫോണുകളില്‍ ചാര്‍ജില്ലാതെ തുടരുന്നത് രക്ഷാപ്രവ്രര്‍ത്തനങ്ങളെ വൈകിപ്പിക്കുന്നുണ്ട്. അതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവര്‍ണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍. പ്രളയബാധിര്‍ക്കായി പ്രത്യേകം പവര്‍ബാങ്കുകള്‍ രൂപകല്പന ചെയ്ത് തയാറാക്കി നല്‍കുകയാണ് ഇവര്‍.
ഒരു പ്രാവശ്യം മാത്രം ഉപയോഗിക്കാനാകുന്ന പവര്‍ബാങ്കുകളാണ് തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ ഗവര്‍ണ്‍മെന്റ് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ തയാറാക്കിയത്. ‘മൊബൈല്‍ ഫോണില്‍ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനാകാതെ അനേകം പേര്‍ പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങി കിടപ്പുണ്ട്. വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് വൈദ്യുതിബന്ധം മിക്ക ഇടങ്ങളിലും വിച്ഛേദിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബന്ധുക്കള്‍ സുരക്ഷിതരാണോ എന്ന് അറിയാതെ വിഷമിക്കുന്നവരും ഒട്ടനവധിയാണ്. ഇവര്‍ക്ക് തല്‍ക്കാല ആശ്വാസമാകുന്ന ഒന്നാണ് ഇന്‍സ്റ്റാ പവര്‍ എന്ന പവര്‍ബാങ്ക് ‘ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
തിരുവനന്തപുരം കളക്ടര്‍ വാസുകിയുമായി ബന്ധപ്പെട്ടാണ് ഇത് ഏകോപിപ്പിക്കുന്നത്. ഇന്നലെയും ഇന്ന് രാവിലെയുമായി 300ഓളം പവര്‍ ബാങ്കുകള്‍ കളക്ട്രേറ്റില്‍ നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനില്‍ എത്തിച്ചിട്ടുണ്ട്. തയാറാക്കുന്ന പവര്‍ബാങ്കുകള്‍ റെസ്‌ക്യൂ കിറ്റുകളില്‍ ഒന്ന് വീതം നല്‍കി ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അറുപതിനു മുകളില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളാണ് പവര്‍ബാങ്കുകള്‍ ഇവിടെ തയാറാക്കുന്നത്.
ഇത് തയാറാക്കാനുള്ള അസംസ്‌കൃത വസ്തുവായ സീരിസ് കണക്ഷനുള്ള ബാറ്ററി ചേസിങ് ലഭ്യതക്കുറവ് കൊണ്ട് നിര്‍മാണം കുറഞ്ഞിരിക്കുകയാണ്. ബാംഗ്ലൂര്‍, ചെന്നൈ ഭാഗങ്ങളില്‍ നിന്നും വേണ്ട സധനങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നുമുണ്ട്. വിദ്യാര്‍ത്ഥികളുടെ മാത്രം ഫണ്ടിങ് ഉപയോഗിച്ചു കൊണ്ടാണ് പവര്‍ ബാങ്ക് നിര്‍മാണം നടക്കുന്നത്.